Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ആകാശവാതിലുകളും ഉടൻ തുറന്നു തുടങ്ങും; യാത്രാ വിമാനങ്ങൾ ഈ മാസം തന്നെ തുടങ്ങാൻ ഒരുങ്ങി ഖത്തർ എയർവേസ്; ജൂലായിൽ തുടങ്ങുന്ന ഷെഡ്യുൾ പുറത്ത് വിട്ടു ഫിൻ എയർ; എന്നു മുതൽ പറന്നു തുടങ്ങും എന്ന പ്രവാസികളുടെ ചോദ്യത്തിന് ഉത്തരം കിട്ടി തുടങ്ങിയോ?

ആകാശവാതിലുകളും ഉടൻ തുറന്നു തുടങ്ങും; യാത്രാ വിമാനങ്ങൾ ഈ മാസം തന്നെ തുടങ്ങാൻ ഒരുങ്ങി ഖത്തർ എയർവേസ്; ജൂലായിൽ തുടങ്ങുന്ന ഷെഡ്യുൾ പുറത്ത് വിട്ടു ഫിൻ എയർ; എന്നു മുതൽ പറന്നു തുടങ്ങും എന്ന പ്രവാസികളുടെ ചോദ്യത്തിന് ഉത്തരം കിട്ടി തുടങ്ങിയോ?

മറുനാടൻ മലയാളി ബ്യൂറോ

ലോകം ഒരു കുന്നോളം ചുരുങ്ങിയപ്പോഴായിരുന്നു കൊറോണയെന്ന ഭീകരന്റെ വരവ്. തുറന്നിട്ട അതിർത്തികൾ പലതും കൊട്ടിയടക്കപ്പെട്ടു. അന്നുവരെയില്ലാത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു അന്നുവരെയില്ലാതിരുന്ന ഭീതി മനസ്സുകളിൽ നിറഞ്ഞു. കൊറോണയുടെ വരവോടെ ജീവിതം മറ്റൊരു ലോകത്തായപ്പോൾ നമുക്ക് നഷ്ടപ്പെട്ടവയിൽ ഒന്നായിരുന്നു ആകാശയാത്രയുടെ സുഖവും സൗകര്യവും.

ഏതാണ്ട് ലോകം മുഴുവൻ തന്നെ വ്യോമഗതാഗതം നിരോധിക്കപ്പെട്ടു. ഇപ്പോൾ, പലയിടങ്ങളിലും കൊറോണയെന്ന വൈറസ് നിയന്ത്രണവിധേയമാകാൻ തുടങ്ങിയപ്പോൾ ഏർപ്പെടുത്തിയ വിലക്കുകൾ ഓരോന്നായി എടുത്തുമാറ്റുമ്പോൾ, വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങളും എടുത്തു മാറ്റപ്പെടുകയാണ്. ചില വിമാന കമ്പനികൾ ഉടനെ സർവ്വീസുകൾ പുനരാരംഭിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. വിപുലമായ അന്താരാഷ്ട്ര സർവ്വീസുകളുള്ള ഖത്തർ എയർവേയ്സ് മെയ്‌ അവസാനത്തോടെ പല സർവ്വീസുകളും പുനരാരംഭിക്കുവാനുള്ള പദ്ധതി തയ്യാറാക്കുകയാണ് എന്നാണ് അറിയുവാൻ കഴിയുന്നത്. വരുന്ന മാസങ്ങളീൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസ് നീട്ടുമെന്നും അവർ പറയുന്നു.

മറ്റുപല വിമാനക്കമ്പനികളേയും പോലെ ഖത്തർ തങ്ങളുടെ സർവ്വീസുകൾ പൂർണ്ണമായും നിർത്തിവച്ചിരുന്നില്ല. ഏകദേശം 30% ഫ്ളൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവയിൽ കൂടുതലും പല രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ കൊണ്ടുവരാനുള്ള രക്ഷാ പ്രവർത്തനങ്ങളായിരുന്നു. സാഹചര്യം ഏതു നിമിഷവും മാറിയേക്കാമെന്നും ന്നിയന്ത്രണങ്ങളൊക്കെ വീണ്ടും വന്നേക്കാമെന്നും മുൻകൂട്ടികണ്ടുകൊണ്ട് തന്നെയാണ് 52 ഇടങ്ങളിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.

ദോഹയിൽ നിന്നും അമ്മാൻ, മാനില, നെയ്റോബി എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളായിരിക്കും ആദ്യം ആരംഭിക്കുക. ജൂൺ അവസാനത്തോടെ 83 ഇടങ്ങളിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നു എന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിലായിരിക്കും പല യൂറോപ്യൻ നഗരങ്ങളും ടോക്കിയോ, സിയോൾ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യൻ നഗരങ്ങളും ഉൾപ്പെടുക. അമേരിക്കൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകൾ ജൂലായ് മുതൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.

അതേസമയം യൂറോപ്പിലെ പ്രമുഖ വിമാന കമ്പനികളിൽ ഒന്നും ഫിൻലാൻഡിന്റെ ദേശീയ വിമാനക്കമ്പനിയുമായ ഫിൻ എയർ ജൂലായ് മാസത്തോടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹീത്രൂ, മാഞ്ചസ്റ്റർ, എഡിൻബർഗ് വിമാനത്താവളങ്ങളിൽ നിന്നായിരിക്കും ആദ്യ സർവ്വീസുകൾ ആരംഭിക്കുക. ഈ ലോക്ക്ഡൗൺ കാലത്തും ഏകദേശം 20 പ്രതിദിന സർവ്വീസുകൾ ഫിൻ എയർ നടത്തുന്നുണ്ടായിരുന്നു. അതായത് മൊത്തം പ്രവർത്തനത്തിന്റെ 5% പ്രവർത്തനം അവർ ലോക്ക്ഡൗൺ കാലത്തും തുടരുന്നുണ്ടായിരുന്നു. ജൂലായ് മുതൽ ഇത് 30 ശതമാനമായി ഉയർത്താനാണ് പദ്ധതി, അതായത് പ്രതിദിനം 105 സർവ്വീസുകൾ നടത്തും.

ജൂലായ് മുതൽ വ്യോമയാന മേഖല പ്രവർത്തനക്ഷമമാകുമെന്നാണ് വിശ്വാസം എന്ന് ഫിൻ എയർ ചീഫ് കൊമ്മേഴ്സ്യൽ ഓഫീസർ ഓലെ ഓർവർ പറയുന്നു. ബിസിനസ്സ് യാത്രകൾക്കും വിനോദസഞ്ചാരത്തിനും ജനങ്ങൾ തയ്യാറാണെന്നാണ് അടുത്തിടെ നടത്തിയ സർവ്വേകൾ തെളിയിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരംഭത്തിൽ യൂറോപ്പിലെ പ്രധാന നഗരങ്ങളിലേക്കും ഏഷ്യയിലെ ചില നഗരങ്ങളിലേക്കുമായിരിക്കും ഫിൻ എയർ സർവ്വീസ് നടത്തുക. പിന്നീട് ഘട്ടം ഘട്ടമായി കൂടുതൽ സർവ്വീസുകൾ ഇതിനോട് കൂട്ടിച്ചേർക്കും. ഡൽഹിയിലേക്കുള്ള വിമാന സർവ്വീസ് ഓഗസ്റ്റ് മാസത്തിലായിരിക്കും ആരംഭിക്കുക എന്നാണ് സൂചന. അതിനോടൊപ്പം തന്നെ ന്യുയോർക്കിലേക്കുള്ള സർവ്വീസും ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP