Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യുസിലൻഡിലേയും പോർച്ചുഗലിലേയും നഴ്സുമാരെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ച ബോറിസ് ജോൺസൺ എന്തുകൊണ്ട് മലയാളി - ഫിലിപ്പിനോ നഴ്സുമാരെ വിട്ടുകളഞ്ഞു? ബ്രിട്ടീഷ് പ്രധാനമന്ത്രി ഡിസ്ചാർജ് ആകുമ്പോഴും യുകെയിലെ മലയാളി സമൂഹത്തിന് നിരാശ ബാക്കി

ന്യുസിലൻഡിലേയും പോർച്ചുഗലിലേയും നഴ്സുമാരെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ച ബോറിസ് ജോൺസൺ എന്തുകൊണ്ട് മലയാളി - ഫിലിപ്പിനോ നഴ്സുമാരെ വിട്ടുകളഞ്ഞു? ബ്രിട്ടീഷ് പ്രധാനമന്ത്രി ഡിസ്ചാർജ് ആകുമ്പോഴും യുകെയിലെ മലയാളി സമൂഹത്തിന് നിരാശ ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

84,279 കോവിഡ് 19 ബാധിതരും, 10,612 കോവിഡ് മരണങ്ങളുമായി, അടുത്തകാലത്തൊന്നും കാണാത്ത പ്രതിസന്ധി നേരിടുകയാണ് ബ്രിട്ടൻ. എന്നാൽ സാഹചര്യത്തെ ഗൗരവമായി കാണാതെ നിരുത്തരവാദപരമായി പെരുമാറുന്ന പൗരന്മാർ ഈ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കും എന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഇത്തരം ദുഃഖവാർത്തകൾ മാത്രം പുറത്തുവരുന്ന അവസരത്തിൽ ബ്രിട്ടന് ഏറെ ആശ്വാസം പകർന്ന ഒരു വാർത്തയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി രോഗം ഭേദമായി ആശുപത്രി വിട്ടു എന്നത്.

മൂന്നു രാത്രികൾ ഇന്റൻസീവ് കെയറിൽ, ഓക്സിജൻ ഉൾപ്പടെയുള്ള ജീവൻ രക്ഷോപാധികൾ നൽകിയായിരുന്നു ചികിത്സ. ഒന്നിലേറെ മലയാളി നഴ്സുമാർ അടങ്ങിയ സംഘം രാവും പകലുമില്ലാതെ കഷ്ടപ്പെട്ടു രാഷ്ട്ര നായകന്റെ ജീവൻ രക്ഷിക്കാൻ. ആശുപത്രിവിട്ട് പുറത്തിറങ്ങിയ ബോറിസ് ജോൺസൺ പക്ഷെ കണ്ടത് സ്റ്റാഫ് നേഴ്സായ ലൂയിസ് പിട്രാമയേയും വാർഡ് സിസ്റ്റർ ജെന്നി മെക് ഗീയേയും മാത്രമായിരുന്നു.

സെയിന്റ് തോമസ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് ബക്കിങ്ഹാംഷയറിലെ വാസസ്ഥലത്ത് എത്തിയതിനു ശേഷം റിക്കോർഡ്‌ചെയ്ത വിഡീയോ സന്ദേശത്തിലാണ് അദ്ദേഹം പോർച്ചുഗൽ സ്വദേശിയായ ലൂയിസ് പിട്രാമയുടെയും ന്യുസിലൻഡ് സ്വദേശിയായ ജെന്നി മെക് ഗീയുടേയും പേരെടുത്ത് പറഞ്ഞ് നന്ദി രേഖപ്പെടുത്തിയത്. അവർക്കൊപ്പം തന്നെ അദ്ദേഹത്തെ ചികിത്സിക്കുന്നതിൽ കിണഞ്ഞ് ശ്രമിച്ച മലയാളി നഴ്സുമാരേയും ഫിലിപ്പൈനി നഴ്സുമാരേയും ഓർക്കാൻ ബോറിസിനായില്ല എന്നത് ബ്രിട്ടനിലെ മലയാളി സമൂഹത്തെ ഒന്നാകെ നിരാശപ്പെടുത്തി.

ബ്രിട്ടനിലെ കൊറോണ ബാധയുടെ ആരംഭകാലം മുതൽ തന്നെ, യുദ്ധത്തിന്റെ മുൻനിരയിൽ നിന്നും പ്രവർത്തിക്കുന്നവരായിരുന്നു നഴ്സുമാർ ഉൾപ്പടെയുള്ള മലയാളി ആരോഗ്യ പ്രവർത്തകർ. എൻ എച്ച് എസ്സിൽ ആവശ്യത്തിന് മാസ്‌കുകളും കൈയുറകളും കിട്ടാതെയായ അവസ്ഥയിൽ, പല മലയാളി ന്ഴ്സുമാർക്കും സ്വന്തം നിലയിൽ അവ വാങ്ങേണ്ടി വന്നു. ഇത് പല മാധ്യമങ്ങളിലും വാർത്തയാവുകയും ചെയ്തു.

സ്വന്തം ജീവൻ പോലും പണയം വച്ചായിരുന്നു ഇവർ, ബ്രിട്ടന്റെ കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നത്. ബോറിസ് ജോണസനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽക്കേ അദ്ദേഹത്തിന്റെ പരിചരണം ഏറ്റെടുത്ത മെഡിക്കൾ ടീമിൽ മലയാളി നഴ്സുമാരും ഉണ്ടായിരുന്നു. എന്നിട്ടും ബോറിസ് ജോൺസൺ അവരെ കാണാനും അവരുടെ സേവനങ്ങളെ കുറിച്ച് പറയുവാനും മറന്നു. ഇതിൽ വംശീയത കാണുന്നവരും ചിലരുണ്ട് എന്നതും ഒരു സത്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP