Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കി ഇറ്റലിയുടെ തുടക്കം; യൂറോപ്പിലേയും അമേരിക്കയിലേയും രാജ്യങ്ങൾ ഇറ്റാലിയൻ വഴി സ്വീകരിച്ചാൽ പ്രവാസികളുടെ അധ്വാനത്തിൽ നിന്നും ലക്ഷങ്ങൾ ഒഴുകി പോകും; പണം അടയ്ക്കേണ്ടി വരുന്നത് വരുമാന നികുതിക്കും മണി എക്സ്‌ചേഞ്ച് ഫീസിനും പുറമെ

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കി ഇറ്റലിയുടെ തുടക്കം; യൂറോപ്പിലേയും അമേരിക്കയിലേയും രാജ്യങ്ങൾ ഇറ്റാലിയൻ വഴി സ്വീകരിച്ചാൽ പ്രവാസികളുടെ അധ്വാനത്തിൽ നിന്നും ലക്ഷങ്ങൾ ഒഴുകി പോകും; പണം അടയ്ക്കേണ്ടി വരുന്നത് വരുമാന നികുതിക്കും മണി എക്സ്‌ചേഞ്ച് ഫീസിനും പുറമെ

മറുനാടൻ മലയാളി ബ്യൂറോ

റോം: ഇനിമുതൽ ഇറ്റലിയിൽ നിന്നും വിദേശത്തേക്ക് അയക്കുന്ന പണത്തിന് 1.5 ശതമാനം ടാക്സ് ഏർപ്പെടുത്തി. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിൽ, യൂറോപ്യൻ യൂണിയനുള്ളിലെ രാജ്യങ്ങളിലേക്കുള്ള മണിട്രാൻസഫറിനു മാത്രം നികുതി കൊടുക്കേണ്ടതില്ല. നിലലവിൽ അടക്കേണ്ടി വരുന്നത് വരുമാന നികുതിക്കും മണി എക്‌സചേഞ്ച് ഫീസിനും പുറമെയാണ് ഇത്. ഇതോടെ ബാങ്കിങ് ചാർജിന് പുറമെ 1.5 ശതമാനം ടാക്സിന്റെ അധികബാധ്യത കൂടി പ്രവാസികൾക്ക് വരും

ഇറ്റലിയിൽ അധികാരത്തിലുള്ള ഫൈവ് സ്റ്റാർ മുന്നണിയുടെ കുടിയേറ്റ നിലപാടുകളുടെ ഭാഗമാണ് നികുതി. യൂറോപ്പിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള ഇറ്റലിയിൽ നിന്നും വിദേശത്തേക്കൊഴുകുന്ന പണത്തിന് ടാക്സ് ഏർപ്പെടുത്തുന്നത് വഴി 60 മില്യൺ യൂറോയുടെ അധിക വരുമാനമാണ് ഇറ്റാലിയൻ ധനകാര്യവകുപ്പ് കണക്ക് കൂട്ടുന്നത്. അതേസമയം നേരായ മാർഗത്തിലൂടെ വിദേശത്തേക്ക് പണമിടപാടുകൾ നടത്തിയവർ, ടാക്സ് ലഭിക്കാൻ ഇനി മറ്റു മാർഗങ്ങൾ കണ്ടെത്തുമോ എന്നുള്ള ആശങ്കയും ഭരണകൂടത്തിനുണ്ട്.

വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ലെന്ന് സൗദി ധനമന്ത്രാലയം കഴിഞ്ഞ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. വിദേശികളുടെ പണം അയക്കൽ ഉൾപ്പെടെ നിയമവിധേയ മാർഗങ്ങളിലൂടെയുള്ള ഒരു ധന വിനിമയത്തിനും പുതുതായി ഒരു നികുതിയും ചുമത്തില്ല എന്ന തീരുമാനം ആണ് നിലവിലുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക സംവിധാനങ്ങളിൽ വിദേശ നിക്ഷേപകർക്ക് വിശ്വാസ്യത വർധിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. വിദേശനിക്ഷേപം ആകർഷിക്കുകയെന്നതാണ് വിഷൻ 2030 ന്റെ നയപരിപാടികളിൽ പ്രധാനം.

പണമയക്കലിന് നികുതി ഏർപ്പെടുത്തുമെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം പ്രസ്താവിച്ചു. 2017 ജനുവരിയിലും ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അപ്പോഴും മന്ത്രാലയം നിഷേധക്കുറിപ്പ് ഇറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഇറ്റലി സ്വീകരിച്ചിരിക്കുന്ന മാർഗ്ഗം യുറോപ്പിലേയും അമേരിക്കയിലേയും മറ്റ് രാജ്യങ്ങൾ കൂടി പിന്തുടരാൻ ശ്രമിച്ചാൽ അത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല. ഇത്തരത്തിൽ നിയമം വരുകയാണങ്കിൽ ലക്ഷങ്ങളായിരിക്കും പ്രവാസികൾ വഴി വിവിധ രാജ്യങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുക.

ഘൾഫ് മേഖലകളിലെ ഒരു രാജ്യങ്ങളും നിലവിൽ ഈ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും യൂറോപ്പിലെ ഇറ്റാലിയൻ മാതൃക പിന്തുടർന്നാൽ അത് വലിയ തിരിച്ചടിയാകും. ഓസ്‌ട്രേലിയ അമേരിക്ക, മറ്റ് യൂറോപ്പ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രവാസികളും ഇൻകം ടാക്‌സ് അടയ്ക്കണം. അതിന് പുറമെയാണ് ഇപ്പോൾ ഇറ്റലിയിൽ പണമയക്കുന്നതിന് നികുതി ഏർപ്പെടുത്തുന്നത്.

68.96 ബില്യൻ ഡോളറാണ് (4.48 ലക്ഷം കോടി ഇന്ത്യൻ രൂപ) രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ കഴിഞ്ഞ വർഷമെത്തിയത്. സാമ്പത്തിക വർഷത്തെ റവന്യു വരുമാനത്തിന്റെ 25 ശതമാനമാണിത്. 2014 വരെ വിദേശ ഇന്ത്യക്കാരിൽ നിന്നുള്ള വരുമാനം ഓരോ വർഷവും കൂടി വന്നു. തുടർന്നുള്ള രണ്ടു വർഷം വൻ ഇടിവുണ്ടായി. കഴിഞ്ഞ വർഷം തുകയിൽ വീണ്ടും ഉണർവുണ്ടായി. 2014ലാണ് എറ്റവും കൂടുതൽ തുക ലഭിച്ചത്- 70.39 ബില്യൻ ഡോളർ. എന്നാൽ ഇപ്പോൾ രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ, ഇന്ത്യൻ രൂപയിൽ കഴിഞ്ഞ വർഷം ലഭിച്ചതാണ് ഏറ്റവും വലിയ തുക. 2014ൽ ഡോളറിന്റെ ശരാശരി വിനിമയ നിരക്ക് 61 രൂപയായിരുന്നു. ഇപ്പോൾ വിനിമയ നിരക്ക് 65 രൂപയ്ക്കു മുകളിലാണ്. ഇപ്പോൾ വിജദേശത്ത് നികുതി ഉൾപ്പെടുത്തിയ ഇറ്റാലിയൻ മാതൃക പരിശോധിച്ചാൽ തന്നെ അത് പണം അയക്കുന്ന മതർ കൺട്രിക്ക് കാര്യമായി ലാഭത്തിന് പകരം നഷ്ം ശൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP