Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിച്ചവർക്ക് വിസ; യുകെയിൽ എത്തുന്ന എല്ലാ കുട്ടികൾക്കും പഠിക്കാനും ജോലി ചെയ്യാനുമുള്ള അനുമതി; ഫാഷൻ ഡിസൈനറിനും ടയർ-1 വിസ; യോഗ്യതയുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും അപേക്ഷിച്ചാൽ ഉടൻ വിസ; ഇമിഗ്രേഷൻ നിയമത്തിൽ വൻ പൊളിച്ചെഴുത്ത്

അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിച്ചവർക്ക് വിസ; യുകെയിൽ എത്തുന്ന എല്ലാ കുട്ടികൾക്കും പഠിക്കാനും ജോലി ചെയ്യാനുമുള്ള അനുമതി; ഫാഷൻ ഡിസൈനറിനും ടയർ-1 വിസ; യോഗ്യതയുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും അപേക്ഷിച്ചാൽ ഉടൻ വിസ; ഇമിഗ്രേഷൻ നിയമത്തിൽ വൻ പൊളിച്ചെഴുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കുടിയേറ്റ നിയമങ്ങളിൽ കാതലായ മാറ്റം പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഹോം ഓഫീസ്. പുതിയ ഹോം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാജിദ് ജാവിദിന്റെ താത്പര്യപ്രകാരമാണ് പ്രധാനമന്ത്രി തെരേസ മെയ്‌ ഹോം സെക്രട്ടറിയായിരുന്ന കാലത്തേർപ്പെടുത്തിയ നിബന്ധനകൾ പലതും പിൻവലിച്ചത്. അഫ്ഗാനിസ്താനിൽ ബ്രി്ട്ടീഷ് സൈന്യത്തെ സഹായിച്ചവർക്കും ബ്രി്ട്ടനിലെത്തുന്ന കുട്ടികൾക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ പുതിയ നിമയം, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുടെ വിസ നിയമങ്ങളും ലഘൂകരിച്ചു.

2016-ലെ ഇമിഗ്രേഷൻ ആക്ടിലെ 67-ാം വകുപ്പിൽ മാറ്റം വരുത്തിയാണ് കുട്ടികൾക്കുള്ള വിസ നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ടുവന്നത്. ഇതനുസരിച്ച് അഭയാർഥിയെന്നോ സംരക്ഷണം ആവശ്യമുള്ളതെന്നോ ഉള്ള പരിഗണനയിൽവരില്ലാത്ത കുട്ടികൾക്കും ബ്രിട്ടനിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും പൊതുഫണ്ടുകൾ ആശ്രയിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടാകും. അഞ്ചുവർഷത്തെ താമസത്തിനുശേഷം സെറ്റിൽമെന്റിനും ഇവർക്ക് അപേക്ഷിക്കാനാവും.

അഫ്ഗാനിസ്താനിൽ സൈന്യത്തെ ദ്വിഭാഷികളായും മറ്റും സഹായിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിസ നൽകുന്ന കാര്യത്തിലും നയം ഉദാരമാക്കി. ഇവർക്കും അഞ്ചുവർഷത്തെ താമസത്തിനുശേഷം പെർമനന്റ് റെസിഡൻസിന് അപേക്ഷിക്കാം. 1,100-ഓളം പേർക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നാണ് കരുതുന്നത്. 2012 ഡിസംബർ 19-നുശേഷമുള്ള കാലയളവിൽ സൈന്യവുമായി സഹകരിച്ച് പ്രവർത്തിച്ചവരെയാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഇതിന് മുമ്പ് സൈന്യത്തെ സേവിച്ചവർക്കും വിസ നിയന്ത്രണത്തിൽ ഇളവുണ്ട്. ഇതനുസരിച്ച് നാൽപ്പതോളം പേർക്കും അവരുടെ കുടുംബത്തിനും പരിഗണന കിട്ടും.

ടയർ-2 വിസ ക്യാപ്പിൽനിന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യക്കാരടക്കമുള്ള ഒട്ടേറെ വിദേശികൾക്ക് സഹായകമാകും. നെറ്റ് ഇമിഗ്രേഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി വിസ നടപടികളിൽ വരുത്തിയ നിയന്ത്രണം എൻഎച്ച്എസ് ഇന്റർവ്യൂ പൂർത്തിയാക്കിയവർക്കുപോലും വിസ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കിയിരുന്നു. ക്യാപ് ഉപേക്ഷിക്കുന്നതോടെ ഇവർക്ക് അപക്ഷിക്കുന്ന മുറയ്ക്ക് വിസ കി്ട്ടുന്ന സാഹചര്യം വരും.

ഫാഷൻ ഡിസൈനർമാരെയും ടയർ-1 വിസ അനുവദിച്ചതും ഒട്ടേറെപ്പേർക്ക് അനുഗ്രഹമാകും. ബ്രി്ട്ടീഷ് ഫാഷൻ കൗൺസിലിന്റെ അംഗീകാരമുണ്ടെങ്കിൽ അവർക്ക് വിസ നിയന്ത്രണത്തിൽനിന്നൊഴിവാകാനാകും. ആർട്‌സ് കൗൺസിൽ ഇംഗ്ലണ്ടിലൂടെ(എ.സി.ഇ)യാവണം അവർ വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ടിവി, സിനിമാ കലാകാരന്മാർക്കും എ.സി.ഇ. മുഖേന അപേക്ഷിച്ചാൽ വിസ നടപടികൾ കൂടുതൽ എളുപ്പമാകും. സയൻസ്, ഹ്യുമാനിറ്റീസ്, എൻജിനീയറിങ്, മെഡിസിൻ,, ഡിജിറ്റൽ ടെക്‌നോളജി, ആർട്‌സ് എന്നീ വിഭാഗങ്ങളിലുള്ളവർക്കും ഈ വിസയിൽ അപേക്ഷിക്കാനാവും.

സ്റ്റുഡന്റ് വിസയ്ക്ക അപേ്ക്ഷിക്കുന്നവർക്കും പുതിയ നിയമമാറ്റം സഹായകരമാകും. കൂടുതൽ എളുപ്പമുള്ള അപേക്ഷാ നടപടികളിലൂടെ വിസയ്ക്ക് അപേക്ഷുന്നതിന്് ചൈനയടക്കം 11 രാജ്യങ്ങളെക്കൂടി പട്ടികയിലുൾപ്പെടുത്തി.

ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ടയർ-4 വിസയ്ക്ക് നിലവിലുള്ള മാനദണ്ഡങ്ങളെല്ലാം ബാധകമാകുമെങ്കിലും അപേക്ഷിക്കുന്നത് കൂടുതൽ എളുപ്പമാകും. കുടിയേറ്റനിയന്ത്രണങ്ങൾ ബ്രി്ട്ടനിലേക്കുള്ള വിദ്യാർത്ഥികളുടെ വരവിനെ ഗണ്യമായി ബാധിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP