Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിലെ സ്‌കൂളുകളിൽ ഇനി വിദേശി കുട്ടികൾക്ക് പഠിക്കാൻ സാധ്യത കുറയും; സ്വകാര്യ സ്‌കൂളുകളിലുൾപ്പടെ സ്വദേശിവത്കരണത്തിനൊരുങ്ങി ഭരണകൂടം; അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകളിലേക്ക് പുതിയ വീസ അനുവദിക്കില്ലെന്ന് സൂചന; അദ്ധ്യാപക തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനും നീക്കം

സൗദിയിലെ സ്‌കൂളുകളിൽ ഇനി വിദേശി കുട്ടികൾക്ക് പഠിക്കാൻ സാധ്യത കുറയും; സ്വകാര്യ സ്‌കൂളുകളിലുൾപ്പടെ സ്വദേശിവത്കരണത്തിനൊരുങ്ങി ഭരണകൂടം; അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകളിലേക്ക് പുതിയ വീസ അനുവദിക്കില്ലെന്ന് സൂചന; അദ്ധ്യാപക തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനും നീക്കം

മറുനാടൻ ഡെസ്‌ക്‌

റിയാദ്:  തൊഴിൽ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന് പിന്നാലെ സൗദി അറേബ്യയിൽ വിദ്യാഭ്യാസ രംഗത്തും സർക്കാർ വക സ്വദേശിവത്കരണം. വരുന്ന അധ്യയന വർഷം മുതൽ സ്‌കൂളുകളിലേക്ക് പുതിയ വിസ അനുവദിക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

മാത്രമല്ല സ്‌കൂളുകളിൽ വരുന്ന ഒഴിവുകളെല്ലാം തന്നെ അടുത്ത മാസം ഏഴിന് മുൻപ് തൊഴിൽ സാമൂഹിക മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ലോബർ ഗേറ്റ് വേ പോർട്ടലിൽ പരസ്യപ്പെടുത്തണം. ഇതിനൊപ്പം തന്നെ അദ്ധ്യാപക തസ്തികകൾ സ്വദേശികൾക്ക് മാത്രമായി നൽകാനുള്ള നീക്കവും സൗദിയിൽ പുരോഗമിക്കുകയാണ്.

സ്വദേശിവത്കരണത്തിന് പിന്നാലെ പരിശോധനയും

സൗദിയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽവന്ന റെഡിമെയ്ഡ് കടകളിൽ നേരത്തെ വ്യാപക പരിശോധന നടത്തിയിരുന്നു. രണ്ടായിരത്തിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നതെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്ന റെഡിമെയ്ഡ് കടകൾ, കുക്കറി കടകൾ എന്നിവിടങ്ങളിലാണ് തൊഴിൽ മന്ത്രാലയം പരിശോധന നടത്തിയത്. 2,111 റെയ്ഡുകളിൽ 207 നിയമലംഘകർക്കെതിരേ നിയമനടപടി സ്വീകരിച്ചു.

449 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പു നോട്ടീസ് നൽകി. 1586 സ്ഥാപനങ്ങൾ സ്വദേശികൾക്ക് നിയമനം നൽകി. നിയമനടപടി സ്വീകരിച്ചവയിൽ 178 എണ്ണം സ്വദേശികൾക്ക് പകരം വിദേശികളെ നിയമിച്ച കുറ്റത്തിനാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കാർ ഷോറൂമുകൾ, റെഡിമെയ്ഡ് ഷോപ്പുകൾ, ഫർണിച്ചർ ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നത്.

വാച്ച്, കണ്ണട, ഇലക്ട്രോണിക്സ് തുടങ്ങിയ ഉത്പ്പന്നങ്ങൾ വിൽക്കുന്ന ചില്ലവിൽപ്പന കേന്ദ്രങ്ങളിൽ ഇതിന് പിന്നാലെ സ്വദേശിവത്കരണം നടപ്പിലാക്കിയിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ, സ്‌പെയർപാർട്സുകൾ, ചോക്‌ളേറ്റ്, കാർപെറ്റ്, കെട്ടിട നിർമ്മാണസാമഗ്രികൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങളിൽ ഇപ്പോൾ സ്വദേശിവത്കരണം ശക്തി പ്രാപിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP