Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സിസി ടിവി ദൃശ്യങ്ങളിൽ അപാർട്ട്‌മെന്റിന്റെ വാതിൽ പൂട്ടി ധൃതിയിൽ നടന്നുപോകുന്ന ഒരാളെ കാണാം; വെള്ളിയാഴ്ചയായിട്ടും മകളെയും പേരക്കുട്ടികളെയും കാണാതെ വിഷമിച്ച മുത്തശി വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ല; അജ്മാൻ പൊലീസെത്തി വാതിൽ തുറന്നപ്പോൾ 32കാരിയായ അമ്മയും 16 ഉം 13ഉം വയസുള്ള പെൺമക്കളും മരിച്ച നിലയിൽ; മൂന്നുവയസുള്ള പെൺകുട്ടി ഹാളിൽ അബോധാവസ്ഥയിലും; അജ്മാനെ ഞെട്ടിച്ച സംഭവത്തിൽ കൊലപാതകിയെ തേടി പൊലീസ്

സിസി ടിവി ദൃശ്യങ്ങളിൽ അപാർട്ട്‌മെന്റിന്റെ വാതിൽ പൂട്ടി ധൃതിയിൽ നടന്നുപോകുന്ന ഒരാളെ കാണാം; വെള്ളിയാഴ്ചയായിട്ടും മകളെയും പേരക്കുട്ടികളെയും കാണാതെ വിഷമിച്ച മുത്തശി വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ല; അജ്മാൻ പൊലീസെത്തി വാതിൽ തുറന്നപ്പോൾ 32കാരിയായ അമ്മയും 16 ഉം 13ഉം വയസുള്ള പെൺമക്കളും മരിച്ച നിലയിൽ; മൂന്നുവയസുള്ള പെൺകുട്ടി ഹാളിൽ അബോധാവസ്ഥയിലും; അജ്മാനെ ഞെട്ടിച്ച സംഭവത്തിൽ കൊലപാതകിയെ തേടി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

അജ്മാൻ: പുതുവത്സരദിനത്തിൽ അജ്മനിൽ നിന്ന് വരുന്നത് ദുരന്ത വാർത്ത. പ്രവാസിയായ അമ്മയെയും രണ്ടുപെൺമക്കളെയും അജ്മനിലെ അൽറഷീദിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഫ്ഗാനി വനിതയെയും മക്കളെയും കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയതാണെന്ന് അജ്മാൻ പൊലീസ് പറഞ്ഞു. അഫ്ഗാൻ വനിതയുടെ അമ്മ വെള്ളിയാഴ്ച വൈകിട്ട നാല് മണിയോടെ മകളെയും ചെറുമക്കളെയും കുറിച്ച് വിവരമില്ലെന്ന് പരാതിപ്പെട്ടതിനെ തുടർന്നുള്ള ്അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

ഫോറൻസിക് വിദഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ 32 കാരിയായ അമ്മയെയും 16 ഉം 13 ഉം വയസുള്ള പെൺമക്കളെയും വെവ്വേറെ മുറികളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, മൂന്നു വയസുള്ള പെൺകുട്ടി വീട്ടിലെ ഹാളിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ പൊലീസ് പെൺകുട്ടിയെ ഖലീഫ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ പിന്നീട് മുത്തശ്ശിയെ ഏൽപിച്ചു. ആകെ തകർന്ന അവസ്ഥയിലായിരുന്നു കുട്ടി. കൊലപാതകം നടന്ന ശേഷം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല. മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ മരണം നടന്നിട്ട് 12 മണിക്കൂറെങ്കിലും ആയെന്ന് വ്യക്തമായി. മൽപിടുത്തത്തിന്റെ ലക്ഷണങ്ങളും മൃതദേഹങ്ങളിൽ കാണാനുണ്ട്

മകളെയും പേരമക്കളെയും കുറിച്ച് ഏറെ നേരമായിട്ടും വിവരമൊന്നും കിട്ടാതെ വന്നതോടെയാണ് അമ്മ പൊലീസിനെ സമീപിച്ചത്. എല്ലാ വെള്ളിയാഴ്ചയും ജുമൈറയിലെത്തി അമ്മയെ കാണാറുണ്ടായിരുന്നു കുടുംബം. ഫോൺ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ സംശയമായി. അജ്മനിലെത്തി വാതിലിൽ മുട്ടി നോക്കി. അയൽക്കാരോടും കുടുംബത്തെ കുറിച്ച് അന്വേഷിച്ചു. താൻ മുത്തശ്ശിക്കൊപ്പം ഫാൽക്കൺ ടവറിലെ ബ്ലോക്ക് 4 സിയിലെ 901 ാം അപ്പാർട്ട്‌മെന്റിൽ പോയിരുന്നുവെന്ന് അയൽക്കാരിൽ ഒരാൾ പറഞ്ഞു. മകളും പെൺമക്കളും ഉള്ളിലുണ്ടെന്ന് തനിക്ക് ഉറപ്പാണെന്ന് മുത്തശി പറഞ്ഞു. പിന്നീടാണ് പൊലീസിനെ വിളിച്ചത്. കെട്ടിടത്തിലെ സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് പൊലീസ് വാതിൽ തുറന്നത്. വാതിൽ തുറന്നപ്പോൾ മുത്തശ്ശിക്ക് സഹിക്കാൻ കഴിയുന്ന കാഴ്ചകളായിരുന്നില്ല.

അയൽക്കാരിൽ ആർക്കും തന്നെ കുടുംബത്തിന്റെ ദുരന്തം വിശ്വസിക്കാൻ കഴിയുന്നില്ല. ഫ്‌ളാറ്റ് വാങ്ങിയ ശേഷം 10 വർഷമായി കുടുംബം ഇവിടെയായിരുന്നു താമസം. കെട്ടിടം ഇപ്പോൾ പൊലീസ് ബന്തവസ്സിലാണ്. അടുത്തുള്ള അപ്പാർട്ട്‌മെന്റിലെ താമസക്കാർ തൽക്കാലം വേറെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അയൽക്കാരുമായി നല്ല അടുപ്പത്തിലായിരുന്നു അമ്മയും പെൺമക്കളും. അവർ അയൽക്കാരുമായി ഭക്ഷണം പങ്കിടാനും മറ്റും ഇഷ്ടമുള്ളവരും, സ്‌നേഹമുള്ളവരും ആയിരുന്നുവെന്ന് അയൽക്കാർ പറയുന്നു. എല്ലാവർക്കും പറയാൻ നല്ല വാക്കുകൾ മാത്രം.

ആരാണ് കൊലപാതകി?

കൊല ആസൂത്രിതമെന്നാണ് അജ്മാൻ പൊലീസ് പറയുന്നത്. കുടുംബനാഥനെ, അതായത് പെൺമക്കളുടെ അച്ഛനെ കാണാതായിരിക്കുകയാണ്. ഇയാൾ കൊലപാതകത്തിന് ഏതാനും ദിവസം മുമ്പേ നാട്ടിലേക്ക് വിമാന ടിക്കറ്റ് എടുത്തിരുന്നതായി കണ്ടെത്തി. ഏഴുവയസുകാരനായ മകനെ സംഭവത്തിന് ഒരുദിവസം മുമ്പ് ഭാര്യയുടെ വീട്ടിലാക്കി. മുത്തശ്ശിയുടെ വിശ്വാസവും 35കാരനായ മരുമകനാണ് കൊലയ്ക്ക് പിന്നിലെന്നാണ്. കാരണം, മൂന്നു മാസമായി ദമ്പതിമാർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന് മുത്തശ്ശി പറയുന്നു. ബന്ധുക്കൾ ഇവരെ ഒന്നിപ്പിക്കാനും, പ്രശ്‌നം പരിഹരിക്കാനും നോക്കിയെങ്കിലും ഫലമുണ്ടായില്ല, അജ്മാൻ ഡപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ അബ്ദുള്ള അഹമ്മദ് അൽ ഹംറാനി മാധ്യമങ്ങളോട് പറഞ്ഞു.

ദമ്പതികൾ എല്ലാ ദിവസവും കലഹം പതിവായിരുന്നു. മരുമകന് മാനസികാസ്വാസ്ഥ്യവും ഡിപ്രഷനും ഉണ്ടായിരുന്നതായും മുത്തശ്ശി പറഞ്ഞു. കെട്ടിടത്തിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവദിവസം അംപാർട്ട്‌മെന്റ് പൂട്ടി ധൃതിയിൽ പോകുന്ന പ്രതിയെ കാണാം. സ്വന്തമായി കാറുണ്ടായിട്ടും ടാക്‌സിയിലാണ് ഇയാൾ വിമാനത്താവളത്തിലേക്ക് പോയത്. ഇയാൾ രാജ്യം വിട്ട് 11 മണിക്കൂറോളം കഴിഞ്ഞാണ് മുത്തശ്ശി പൊലീസിനെ വിളിക്കുന്നത്. ദുബായിൽ കാർ റെന്റൽ കമ്പനിഉടമയാണ് പ്രതി. പുറമേ വളരെ ശാന്തസ്വഭാവിയും അന്തർമുഖനും. എന്നാൽ, അയൽക്കാരോട് കുശലം പറയുന്നതിനും മറ്റും മടി കാട്ടിയിരുന്നില്ല.

കേസിന്റെ സാഹര്യങ്ങളെ കുറിച്ച് നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നാണ് അജ്മാൻ പൊലീസ് പറയുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇന്റർപോളിന്റെ സഹായം തേടി, പ്രതിയെ അജ്മാനിൽ തിരികെയെത്തിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP