Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202105Sunday

അഞ്ചുവർഷത്തേക്ക് പല തവണ വന്ന് പോകാം; തങ്ങാൻ അനുവദിക്കുക 90 ദിവസം വരെ; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയുടെ വിതരണം ആരംഭിച്ച് യുഎഇ; ദുബായ് എക്‌സ്‌പോ സന്ദർശകർക്ക് ഉൾപ്പടെ ഗുണകരമാകുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയെക്കുറിച്ചറിയാം

അഞ്ചുവർഷത്തേക്ക് പല തവണ വന്ന് പോകാം; തങ്ങാൻ അനുവദിക്കുക 90 ദിവസം വരെ; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയുടെ വിതരണം ആരംഭിച്ച് യുഎഇ; ദുബായ് എക്‌സ്‌പോ സന്ദർശകർക്ക് ഉൾപ്പടെ ഗുണകരമാകുന്ന  മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയെക്കുറിച്ചറിയാം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ചെറുതും വലുതുമായ ആവശ്യങ്ങൾക്കായി ദുബായിലെത്തുന്ന സന്ദർശകർക്ക് ഏറെ ഉപകാരപ്രദമാകുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയുടെ വിതരണം ആരംഭിച്ച് യുഎഇ. കുറച്ചു ദിവസത്തേക്കുള്ള ആവശ്യങ്ങൾക്കായി പലതവണകളിലായി ദുബായിലെത്തുന്നവർക്കാണ് ഇ വിസ കൂടുതൽ പ്രയോജനം ചെയ്യുക.അഞ്ച് വർഷത്തെ കാലവധിയിലാണ് വിസ വിതരണം ചെയ്യുന്നത്.

ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫീസ് 650 ദിർഹം.എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കു വരാമെങ്കിലും വർഷത്തിൽ പരമാവധി 90 ദിവസമേ താമസിക്കാവൂ. വർഷത്തിൽ അതിൽ കൂടുതൽ ദിവസം തങ്ങാൻ ആഗ്രഹിക്കുന്നവർ പ്രത്യേക അനുമതി എടുക്കണം. എന്നാൽ ഇതു 180 ദിവസത്തിൽ കവിയാൻ പാടില്ല.

6 മാസം നീണ്ടുനിൽക്കുന്ന ദുബായ് എക്‌സ്‌പൊ കാണാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ഏറ്റവും അനുയോജ്യമാണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ.

എത്ര തരം വീസയുണ്ട്?

വിസിറ്റ്, മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസ, സർവീസ് വീസ, ലഷർ വീസ എന്നിങ്ങനെ വിവിധ തരം വീസകളുണ്ട്. വിസിറ്റ് വീസ ഒരു മാസത്തിന് 350 ദിർഹം, മൂന്നു മാസത്തിന് 750, മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസ ഒരു മാസത്തിന് 1000, മൂന്നു മാസത്തിന് 2000 ദിർഹം, ലഷർ വസ 3 മാസത്തിന് 900 ദിർഹം, സർവീസ് വീസ 14 ദിവസത്തിന് 300 ദിർഹം എന്നിങ്ങനെയാണ് മറ്റു വീസകൾ.

വീസ കിട്ടുന്ന സ്ഥലങ്ങൾ

തുടക്കത്തിൽ ഐസിഎ വെബ്‌സൈറ്റിൽനിന്ന് ഓൺലൈനായി അപേക്ഷിച്ചാൽ വീസ ഇമെയിൽ വഴി ലഭിക്കും. വൈകാതെ അബുദാബി, അൽഐൻ, അൽദഫ്‌റ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിഗ്രേഷനിൽനിന്നും ലഭിക്കും. ഭാവിയിൽ സ്വകാര്യ ട്രാവൽ ഏജൻസികൾ വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്. ദുബായിൽ ജിഡിആർഎഫ്എയാണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ നൽകുന്നത്.

സ്‌പെഷൽ വീസ

യുഎസ്, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വീസയുള്ള ഇന്ത്യക്കാർക്ക് വീസാ നടപടികളിലും ഫീസിലും ഇളവുണ്ട്. ഇവർക്ക് 14 ദിവസത്തേക്ക് വീസ ഓൺ അറൈവൽ ലഭിക്കും. 150 ദിർഹമാണ് ഫീസ്. അപേക്ഷാ ഫോറത്തിലെ സ്‌പെഷൽ വീസ എന്ന വിഭാഗത്തിൽ അതാതു രാജ്യത്തെ വീസാ വിവരങ്ങൾ നൽകണമെന്നു മാത്രം.

നിബന്ധന

6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ നീക്കിയിരിപ്പ് (ബാലൻസ്) കുറഞ്ഞത് 4000 ഡോളറോ (2.97 ലക്ഷം രൂപ) തുല്യ കറൻസിയോ ഉണ്ടാകണം.

അപേക്ഷിക്കേണ്ട വിധം

ഐസിഎയുടെ https://beta.smartservices.ica.gov.ae വെബ്‌സൈറ്റിൽ പ്രവേശിച്ച് പബ്ലിക് സർവീസസ് ഓപ്ഷനിൽ ക്ലിക് ചെയ്ത് നാലാമത്തെ ഓപ്ഷനായ വീസമൾട്ടിപ്പിൾ എൻട്രിലോങ്‌ടേം ടൂറിസം (5 ഇയർ) ഫോർ ഓൾ നാഷണാലിറ്റീസിൽ പ്രവേശിക്കണം. തുടർന്ന് സ്റ്റാർട്ട് സർവീസ് എടുത്ത് വ്യക്തിഗത വിവരങ്ങൾ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

വേണ്ട രേഖകൾ

പാസ്‌പോർട്ട് കോപ്പി, ഫോട്ടോ (കളർ), മെഡിക്കൽ ഇൻഷൂറൻസ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ അപ് ലോഡ് ചെയ്യണം. അപേക്ഷയിലെ വിവരങ്ങളോ രേഖകളോ അപൂർണമാണെങ്കിൽ തിരസ്‌ക്കരിക്കും.


ഫീസ് എങ്ങനെ അടയ്ക്കാം

650 ദിർഹം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാം. സ്വന്തം സ്‌പോൺസർഷിപ്പിലാണ് ദീർഘകാല വീസ ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP