Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസ്‌കത്ത് യാത്രക്കിടെ വഴിയിൽ കുടുങ്ങിയ സിറിയൻ കുടുംബത്തിന് സ്വന്തം കാർ നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥന് രാജകീയ സമ്മാനം; ദുബായി ഭരണാധികാരി നേരിട്ട അഭിനന്ദിച്ചു; ജോലിയിൽ സ്ഥാനകയറ്റവും നൽകി; താരമായത് സോഷ്യൽ മീഡിയയിലൂടെ

മസ്‌കത്ത് യാത്രക്കിടെ വഴിയിൽ കുടുങ്ങിയ സിറിയൻ കുടുംബത്തിന് സ്വന്തം കാർ നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥന് രാജകീയ സമ്മാനം; ദുബായി ഭരണാധികാരി നേരിട്ട അഭിനന്ദിച്ചു; ജോലിയിൽ സ്ഥാനകയറ്റവും നൽകി; താരമായത് സോഷ്യൽ മീഡിയയിലൂടെ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെ കാർ കേടായി വഴിയിൽ കുടുങ്ങിയ സിറിയൻ കുടുംബത്തെ സഹായിക്കുകയും തന്റെ വാഹനം നൽകുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് 'രാജകീയ' സമ്മാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്യോഗസ്ഥന് ഫസ്റ്റ് ഓഫിസർ ആയി സ്ഥാനക്കയറ്റം നൽകുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു

സാലിം അബ്ദുല്ല ബിൻ നബ്ഹാൻ അൽ ബദ്വാവി എന്ന ഉദ്യാഗസ്ഥനാണ് പെരുന്നാൾ സമ്മാനമായി സ്ഥാനക്കയറ്റം ലഭിച്ചത്. പെരുന്നാൾ ദിനത്തിൽ മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ ഏഴുമണിയോടെ ഹത്ത അതിർത്തിയിലാണ് സിറിയൻ കുടുംബത്തിന്റെ കാർ കേടായത്. ഹത്തയിൽ പാസ്പോർട് ഓഫിസർ ആയ സാലിം അബ്ദുല്ലയുടെ ശ്രദ്ധയിൽപെടുകയും നിസ്സഹായരായ കുടുംബത്തെ സഹായിക്കാൻ ഉടനെത്തുകയും ചെയ്തു.

ടാക്സി ഏർപ്പാടാക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കു വിളിച്ചെങ്കിലും അവധിയായതിനാൽ ആരും ഫോൺ എടുത്തില്ല. കേടായ കാർ നന്നാക്കാൻ കൊണ്ടുപോകാനുള്ള വാഹനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരും സഹായത്തിന് എത്താതിരുന്നപ്പോൾ തന്റെ വാഹനത്തിൽ യാത്രതുടരാൻ സാലിം അബ്ദുല്ല നിർബന്ധിച്ചു.

തുടർന്നു കുടുബത്തെയും കയറ്റി തന്റെ താമസസ്ഥലത്തു പോയി കാറിലിരുന്ന സാധനങ്ങൾ മാറ്റിയശേഷം വാഹനം കൈമാറി. യാത്രകഴിഞ്ഞു സിറിയൻ കുടുംബം മടങ്ങിയെത്തിയപ്പോൾ അവരെ ദുബായിലെ വീട്ടിൽ എത്തിക്കാനും സാലിം തയാറായി. അതിനോടകം അവരുടെ കാർ നന്നാക്കാനും ഏർപ്പാടാക്കി. റേഡിയോ പരിപാടിയിലൂടെ ഇതു പുറംലോകമറിഞ്ഞതോടെ ഉദ്യോഗസ്ഥൻ താരമായി. ഷെയ്ഖ് മുഹമ്മദിന്റെയും ശ്രദ്ധയിൽ പെട്ടതോടെ ഉദ്യോഗക്കയറ്റത്തിന് പിന്നെ ഒട്ടും വൈകിയില്ല. ഇമറാത്തി മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉദ്യോഗസ്ഥൻ മാതൃകയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP