Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൻ കുവൈറ്റിൽ മരിച്ചതറിഞ്ഞ് നാട്ടിലുള്ള അമ്മ ഹൃദയംപൊട്ടി മരിച്ചു; രഞ്ജു സിറിയക്കിന്റെയും അമ്മ കുഞ്ഞുമോളുടെയും അപ്രതീക്ഷിത വിയോ​ഗം പ്രവാസി സമൂഹത്തിനും സങ്കട കടൽ; വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതും വൈകും

മകൻ കുവൈറ്റിൽ മരിച്ചതറിഞ്ഞ് നാട്ടിലുള്ള അമ്മ ഹൃദയംപൊട്ടി മരിച്ചു; രഞ്ജു സിറിയക്കിന്റെയും അമ്മ കുഞ്ഞുമോളുടെയും അപ്രതീക്ഷിത വിയോ​ഗം പ്രവാസി സമൂഹത്തിനും സങ്കട കടൽ; വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതും വൈകും

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ്​ സിറ്റി:മകന്റെ അകാലവിയോ​ഗം അറിഞ്ഞ അമ്മയും നെഞ്ചുപൊട്ടി മരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര കൊല്ലകടവ് കടയിക്കാട്​ രഞ്​ജു സിറിയകിന്റെയും അമ്മ കുഞ്ഞുമോളുടെയും അപ്രതീക്ഷിത വിയോ​ഗം പ്രവാസ സമൂഹത്തിനും കണ്ണുനീരായി. കുവൈറ്റിലെ അദാൻ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സ്​ ആയിരുന്നു മാവേലിക്കര കൊല്ലകടവ്​ കടയിക്കാട്​ രഞ്​ജു സിറിയക്​ (38). ഹൃദയാഘാതം മൂലമാണ് രഞ്ജു മരിച്ചത്​. വിവരം അറിഞ്ഞ മാതാവ്​ കുഞ്ഞുമോൾ നാട്ടിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. രഞ്​ജുവി​​​ന്റെ ഭാര്യ ജീനയും അദാൻ ആശുപത്രിയിൽ നഴ്​സ്​ ആണ്​. മകൾ: ഇവാഞ്​ജലീന എൽസ. അബൂഹലീഫയിലായിരുന്നു താമസം.

കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നതിനാൽ രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും കഴിയാത്തതിന്റെ വിഷമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. കുവൈറ്റിലും കൊവിഡ് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

അതിനിടെ, കൊറോണ വൈറസിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന സ്വദേശികൾക്കായി കുവൈറ്റിൽ ഏഴ് പുതിയ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ധനമന്ത്രാലയത്തിന്​ കീഴിലാണ്​ പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ചത്​. അക്വാ മറൈൻ റിസോർട്ട്, ഖലീഫ ടൂറിസ്​റ്റ്​ പാർക്ക്, ഖൈറാൻ ടൂറിസ്​റ്റ്​ പാർക്ക്, നാഷനൽ റിയൽ എസ്​റ്റേറ്റ് പാർക്ക്, അൽ കൂത്ത് ബീച്ച് ഹോട്ടൽ, സീഷെൽ ജുലൈഅ ഹോട്ടൽ, നാഷനൽ പാർക്ക് എന്നിവയാണ് പുതിയ അഭയ കേന്ദ്രങ്ങൾ.

നേരത്തെ നിരീക്ഷണ കേന്ദ്രമായിരുന്ന അൽ കൂത്ത് ബീച്ച് ഹോട്ടൽ കോവിഡ്​ ബാധ കണ്ടെത്തിയതിനെ തുടർന്ന്​ പൂട്ടിയിരുന്നു. ഇവിടെ അണുവിമുക്​തമാക്കി വീണ്ടും നിരീക്ഷണ ക്യാമ്പാക്കുകയാണ്​. വിദേശ രാജ്യങ്ങളിൽനിന്ന്​ വരുന്ന സ്വദേശികളുടെ വർധന കാരണമാണ് വീണ്ടും അൽ കൂത്ത് നിരീക്ഷണ കേന്ദ്രമാക്കാൻ തീരുമാനിച്ചത്. ഇനിയും പതിനായിരക്കണക്കിന്​ സ്വദേശികളെയാണ്​ വിദേശരാജ്യങ്ങളിൽനിന്ന്​ കൊണ്ടുവരാനുള്ളത്​. കുവൈത്തിൽ പാർപ്പിക്കാൻ സംവിധാനം ഒരുക്കുന്നതിനനുസരിച്ച്​ ഘട്ടംഘട്ടമായാണ്​ ഇവരെ കൊണ്ടുവരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP