Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത് 353 മലയാളികൾ; ​സൗദി അറേബ്യയിൽ 148 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ ബഹ്റൈനിൽ മരിച്ചത് അഞ്ച് മലയാളികൾ; വൈറസ് വ്യാപനം കുറയുന്നതിന്റെ ആശ്വാസത്തിൽ പ്രവാസലോകം

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത് 353 മലയാളികൾ; ​സൗദി അറേബ്യയിൽ 148 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ ബഹ്റൈനിൽ മരിച്ചത് അഞ്ച് മലയാളികൾ; വൈറസ് വ്യാപനം കുറയുന്നതിന്റെ ആശ്വാസത്തിൽ പ്രവാസലോകം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കോവിഡ് ബാധിച്ച് ​ഗൾഫിൽ മാത്രം മരിച്ചത് 353 മലയാളികൾ. ഏറ്റവുമധികം മലയാളികൾ മരിച്ചത് സൗദിയിലാണ്. കുറവ് മരണം ബഹ്റെനിലും. സൗദി അറേബ്യയിൽ 148 പേരും യുഎഇയിൽ 115 പേരും കുവൈറ്റിൽ 53 പേരും ഒമാനിൽ 19 പേരും ഖത്തറിൽ 13 പേരും ബഹ്റൈനിൽ അഞ്ച്പേരുമാണ് ഞായറാഴ്‌ച്ച വരെ മരിച്ച മലയാളികൾ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ​ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യയിലെ രോഗമുക്തരുടെ എണ്ണം രണ്ട്​ ലക്ഷം കടന്നു. അതേസമയം കോവിഡ്​ മൂലമുള്ള മരണസംഖ്യ തിങ്കളാഴ്​ച 2523 ആയി ഉയർന്നു. 37 പേരുടെ മരണമാണ്​​ പുതുതായി രേഖപ്പെടുത്തിയത്​. ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ച 2,53,349 രോഗികളിൽ 2,03,259 പേരും സുഖം പ്രാപിച്ചത്​ വലിയ ആശ്വാസമാണ്​ രാജ്യത്തിന്​ നൽകുന്നത്​. 5,524 പേരാണ്​ ഒറ്റ ദിവസത്തിനിടെ സുഖം പ്രാപിച്ചത്​. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ്​ അനുഭവപ്പെടുകയും ചെയ്​തു. 24 മണിക്കൂറിനിടെ പരിശോധനഫലം പോസിറ്റീവായത്​ 2,429 പേർക്ക്​ മാത്രമാണ്​. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 47,567 ആയി കുറയുകയും ചെയ്​തു. ഇതിൽ 2196 പേരാണ്​ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

യുഎഇയിൽ പുതിയ രോഗികൾ 271. ആകെ 57,193 രോഗികളിൽ 49,621 പേർ ആശുപത്രി വിട്ടു. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 340. യു.​എ.​ഇ​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒാ​രോ​ന്നാ​യി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ശീ​ശ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക്​ ദു​ബൈ പി​ൻ​വ​ലി​ച്ചി​രു​ന്നു. സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ കാ​ണി​ക​ളെ ക​യ​റ്റാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്​​റ്റേ ഹോം ​എ​ന്ന പ്ര​ചാ​ര​ണം ഒ​ഴി​വാ​ക്കി ‘ന​മു​ക്കെ​ല്ലാം ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്​’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ്​ യു.​എ.​ഇ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്. കോ​വി​ഡ്​ വാ​ക്​​സി​​െൻറ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​വും ന​ട​ക്കു​ന്ന​ത്​ രാ​ജ്യ​ത്താ​ണ്.

കുവൈത്തിൽ 559 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 59,763 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. തിങ്കളാഴ്​ച 652 പേർ ഉൾപ്പെടെ 50,339 പേർ രോഗമുക്​തി നേടി. തിങ്കളാഴ്​ച കുവൈറ്റിൽ കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. രാജ്യത്തെ കോവിഡ്​ മരണം 408 ആയി തുടരുകയാണ്​. ബാക്കി 9016 പേരാണ്​ ചികിത്സയിലുള്ളത്​. 138 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഖത്തറിൽ ഇന്നലെ 2 പേരാണു മരിച്ചത്. മരണസംഖ്യ 159. പുതിയ രോഗികൾ 389. ഒമാനിൽ 8 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 326. പുതിയ രോഗികൾ 1,739. ബഹ്റൈനിൽ 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 126. ഇന്നലെ രോഗം 418 പേർക്ക്.

കേരളത്തിനു പുറത്ത് രണ്ട് മലയാളികൾ കൂടി മരിച്ചു

കോവിഡ് ബാധിച്ചു കേരളത്തിനു പുറത്തു 2 മലയാളികൾ കൂടി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കടുപ്പശ്ശേരി തൊമ്മാന സ്വദേശി ചിറ്റിലപ്പള്ളി കോക്കാട്ട് വീട്ടിൽ ജോർ‍ജിന്റെ ഭാര്യ റോസി(55) മുംബൈയിലും തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തിൽ സുന്ദരേശൻ ആശാരി (54) സൗദിയിലുമാണു മരിച്ചത്.

മീരാറോഡ് രാംദേവ് പാർക്ക് രാജ് ഹൊറൈസണിൽ റോസി ജോർജിന്റെ സംസ്കാരം ഇന്ന് 11.30ന് മീര റോഡിലെ സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ഗ്ലിസ്റ്റൺ, ഗാൽവിൻ, ഗ്ലോറിയ. ഭർത്താവും മക്കളും ക്വാറന്റീനിലാണ്. കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിക്കുന്ന 49-ാമത്തെ മലയാളിയാണു റോസി. സുന്ദരേശൻ ആശാരിയുടെ ഭാര്യ: ശ്രീകുമാരി. മക്കൾ: സൂര്യ, സാന്ദ്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP