മൂന്നാം യൂണിവേഴ്സിറ്റിയും മലയാളി വിദ്യാർത്ഥികൾ പിടിച്ചെടുത്തു; വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ പ്രധാന സീറ്റുകളിൽ എല്ലാം മലയാളി വിജയം; യുകെയിലെ യൂണിവേഴ്സിറ്റികളിൽ മലയാളി തരംഗം; ചരിത്രത്തിലാദ്യമായി മലയാളി വിദ്യാർത്ഥിനി പ്രസിഡന്റ് സ്ഥാനത്ത് മത്സരം രണ്ട് ഇന്ത്യക്കാർ തമ്മിൽ

പ്രത്യേക ലേഖകൻ
ലണ്ടൻ: യുകെയിലെ മുഴുവൻ യൂണിവേഴ്സിറ്റികളിലും സാന്നിധ്യം ആകാൻ വരും വർഷങ്ങളിൽ കേരളത്തിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്കാകും എന്ന സൂചന നൽകി മൂന്നാമത്തെ യൂണിവേഴ്സിറ്റിയിലും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം. യുകെയിലെ തന്നെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിൽ ഒന്നായ ആംഗ്ലിയ റസ്കിന് യൂണിവേഴ്സിറ്റിയിലാണ് പ്രധാന സീറ്റുകളിൽ മലയാളി യുവത്വം വിജയക്കൊടി നാട്ടിയിരിക്കുന്നത്. നേരത്തെ നോർത്താംപ്ടൺ യൂണിവേഴ്സിറ്റിയിലും വൂൾവർഹാംപ്ടൺ യൂണിവേഴ്സിറ്റിയിലും മിന്നുന്ന വിജയം നേടിയ മലയാളികൾക്ക് കൂടുതൽ ആവേശം പകരുന്ന വാർത്തയാണ് ഇപ്പോൾ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എത്തുന്നത്. ഹാഡഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റിയിലും ഇത്തവണ മലയാളി വിദ്യാർത്ഥി മത്സരിക്കാൻ ഇറങ്ങിയെങ്കിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു .
മിഡ്ലാൻഡ്സ് യൂണിവേഴ്സിറ്റികളായ നോർത്താംപ്ടണിലും വൂൾവർഹാംപ്ടണിലും മലയാളികൾ മികവ് തെളിയിച്ച ശേഷമാണു എസ്കെ ആംഗ്ലിയയിലെ റസ്കിന് യൂണിവേഴ്സിറ്റിയിൽ കടുത്ത പോരാട്ടത്തിൽ പ്രധാന സീറ്റുകൾ മലയാളികൾ പിടിച്ചെടുത്തത്. വൂൾവർഹെപ്റ്റാനിൽ കോട്ടയം കുറുംപ്പംതറ സ്വദേശി സ്റ്റെഫിൻ ചെയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റസ്കിന് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ഇടംപിടിച്ചാണ് മലയാളി വിദ്യാർത്ഥിനിയും കോട്ടയം സ്വദേശിനിയുമായ കാവ്യാ ആന്റണി പ്രസിഡന്റ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഇതോടെ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിലും സ്വാഭാവികമായും കാവ്യാ ഇടം പിടിച്ചിരിക്കുകയാണ് . യുകെയിൽ ഒരു മലയാളി വിദ്യാർത്ഥിനി ഇത്തരത്തിൽ നേട്ടം സൃഷ്ടിക്കുന്നത് അപൂർവമാണ് . മുൻപ് കേംബ്രിജിൽ കോഴിക്കോട്ടുകാരിയായ നികിത ഹരിയും വിദ്യാർത്ഥി യൂണിയനിൽ വിജയം പിടിച്ചെടുത്തിരുന്നു .
യുകെയിൽ ഏറ്റവും അധികം വിദേശ വിദ്യാർത്ഥികൾ എത്തുന്ന യൂണിവേഴ്സിറ്റി എന്ന നിലയിൽ ആംഗ്ലിയ റസ്കിനിൽ നേടിയ വിജയം നിർണയകമാവുകയാണ് . കാവ്യാ പ്രസിഡന്റ് സ്ഥാനത് എത്തുമ്പോൾ വിവിധ കമ്മിറ്റികളായി കൂട്ടിനു മൂന്നു മലയാളി വിദ്യാർത്ഥികൾ വൈസ് പ്രെസിഡന്റ്റ് സ്ഥാനത്തും എത്തുകയാണ് . പെരുമ്പാവൂർ വല്ലം സ്വദേശിയായ സോബിൻ സോജൻ, കോട്ടയം പാലാ സ്വദേശിയായ കെവിൻ ജോയ്, തൊടുപുഴ സ്വദേശി ആഷിക് സലിം എന്നിവരാണ് വിജയപട്ടികയിൽ ഇടം പിടിച്ചവർ . ആകെ 24000 വിദ്യാർത്ഥികൾ ഉള്ള ആംഗ്ലിസ് റസ്കിനിൽ ഇന്നേവരെ നടന്നിട്ടുള്ളതിൽ ഏറ്റവും വെറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത് എന്ന് യൂണിവേഴ്സിറ്റി തന്നെ വെളിപ്പെടുത്തുന്നു. ആർട്സ് ഹ്യുമാനിറ്റീസ് സോഷ്യൽ സയൻസ് വിദ്യാർത്ഥിയാണ് സോബിൻ സോജൻ. സയൻസ് ആൻഡ് എഞ്ചിനിയറിങ്ങാണ് കെവിന്റെ പഠന മേഖല ആഷിക് സലിം ബിസിനസ് ആൻഡ് ലോയിലാണ് പഠനം നടത്തുന്നത്.
തികച്ചും വാശിയേറിയ തിരഞ്ഞെടുപ്പിൽ 120 പേരാണ് വിവിധ തസ്തികകളിൽ മത്സരിക്കാൻ എത്തിയത്. ആയിരക്കണക്കിന് വിദ്യാർത്ഥിളക്കിടയിൽ നിന്നും 3050 പേര് വോട്ടു രേഖപ്പെടുത്തിയപ്പോൾ ആകെ 16600 വോട്ടുകളാണ് എണ്ണേണ്ടി വന്നത്. ഇതിൽ പ്രെസിഡന്റ്റ് സ്ഥലത്തുണ്ടായിരുന്ന മത്സരാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടായ 700 ലഭിച്ചതോടെയാണ് കാവ്യാ പ്രെസിഡന്റ്റ് സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റ ആയ ആഷിക് സലീമാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയത് , 721 എണ്ണം. സോബിൻ സോജന് 696 വോട്ടും കെവിൻ ജോയ്ക്കു 652 വോട്ടും ലഭിച്ചു. പ്രസിഡന്റ സ്ഥാനത്തേക്ക് രണ്ടു ഇന്ത്യക്കാർ തമ്മിലാണ് മത്സരം നടന്നത് എന്നതും പ്രത്ത്യേകതയായി. വടക്കേ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി ആയിരുന്നു കാവ്യക്ക് എതിരാളി ആയി എത്തിയത് . മാത്രമല്ല ഈ വിദ്യാർത്ഥിനി നിലവിലെ പ്രസിഡന്റ ആയിരുന്നു എന്നതും കാവ്യയുടെ വിജയത്തിളക്കം കൂട്ടുന്നു.
യുകെയിൽ പഠിക്കാനെത്തുമ്പോൾ സർക്കാരും യൂണിവേഴ്സിറ്റികളും ചെയുന്ന ഒട്ടേറെ കാര്യങ്ങൾ അറിയാതെയും മനസിലാക്കതെയുമാണ് പല വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി മടങ്ങുന്നത്. ഇക്കഴിഞ്ഞ കോവിഡ് പ്രയാസ സമയത്തു നിത്യജീവിത ചെലവിനായി എല്ലാ വിദ്യാർത്ഥികൾക്കും സര്‍വകലാശാല ഹാർഡ് ഷിപ് ഫണ്ട് എന്ന പേരിൽ 200 പൗണ്ട് നൽകിയിരുന്നു. എന്നാൽ നല്ല പങ്കു മലയാളി വിദ്യാർത്ഥികളും ഇതറിഞ്ഞില. കൂടാതെ ലാപ് ടോപ് ഫണ്ട് എന്ന പേരിൽ 400 പൗണ്ടും അനുവദിക്കപ്പെട്ടു. ഇതുകൂടാതെ പഠിക്കുമ്പോൾ തന്നെ ബിസിനസ് വിസ , ബിസിനസ് പ്ളേസ്മെന്റ് എന്നിവയൊക്കെ പല യൂണിവേഴ്സിറ്റികളും ചെയ്തു കൊടുക്കുണ്ട്. പതിനായിരം പൗണ്ട് വരെ സഹായമായി ലഭിക്കുകയും ചെയ്യാം. സ്റ്റാർട്ട് അപ് പ്രോജക്ട് പോലെ ഉള്ള സംരംഭങ്ങൾ യൂണിവേഴ്സിറ്റിയെ ബോധ്യത്തെടുത്താനായാൽ ഇതൊക്കെ അനുകൂലമാക്കി എടുക്കാം. എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞു വരുമ്പോഴേക്കും സമയം തീർന്നിട്ടുണ്ടാകും. ഇതിനു പ്രധാന കാരണം യൂണിവേഴ്സിറ്റി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് നേരത്തെ അറിയാൻ വഴിയില്ലാതെ പോകുനതുകൊണ്ടാണ്. ഇപ്പോൾ ആംഗ്ലിയ റസ്കിനിൽ കാവ്യാ പ്രസിണ്ടന്റെ ആയതോടെ ഈ വിദ്യാർത്ഥിനി അറിയാതെ യൂണിവേഴ്സിറ്റിയിൽ ഒരു കാര്യവും നടക്കില്ല എന്നതാണ് വസ്തുത. നേരത്തെ ഇത്തരം കാര്യങ്ങൾ നോർത്ത് ഇന്ത്യൻ വിദ്യാര്‍ഥികൾ മാത്രമാണ് അറിഞ്ഞിരുന്നത് . കാരണം അവർ വിദ്യാർത്ഥി യൂണിയനിൽ ഏറെ സജീവം ആയിരുന്നു എന്നതാണ് . ആഗ്ലിയ റസ്കിനിലും മറ്റും തെലുങ്ക് വിദ്യാർത്ഥികളും മറ്റും ശക്തമായ സംഘടനാ സംവിധാനം രൂപപെടുത്തിയാണ് പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ ജയിച്ചു കയറിയ മലയാളി വിദ്യാർത്ഥികൾ പറയുന്നു .
അതിനിടെ , നാല് യൂണിവേഴ്സിറ്റികളിൽ മത്സര രംഗത്ത് എത്തിയ ആവേശത്തിൽ യുകെയിലെ മുഴുവൻ യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികളെ കൂട്ട് പിടിച്ചു സ്റുഡന്റ്റ്സ് സപ്പോർട് കൗൺസിൽ രൂപീകരിക്കാൻ ഉള്ള ശ്രമം ഊര്ജിതമായിരിക്കുകയാണ്. ഓരോ വർഷവും ആയിരകണക്കിന് മലയാളി വിദ്യാർത്ഥികൾ യുകെയിൽ പഠിക്കാൻ എത്തുന്നതിനാൽ ഇവിടെ എത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശനങ്ങളിൽ ഇടപെടാനും സഹായമാകാനും കരുത്തുള്ള വിധം സംഘടനാ രൂപത്തിൽ കോമൺ പ്ലാറ്റഫോം രൂപീകരിക്കുകയാണ് ലക്ശ്യമെന്നു ഹാദേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അരുൺ ജേക്കബ് വക്തമാക്കി. നിലവിൽ സാന്നിധ്യം അറിയിച്ച മുഴുവൻ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളെയും ഒന്നിച്ചു ചേർത്ത് സംഘടനാ രൂപത്തിലേക്ക് യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് മാറാനാകുമോ എന്ന ചിന്തയാണ് ഇപ്പോൾ രൂപമെടുക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വിശദമാകാനാകുമെന്നും അരുൺ കൂട്ടിച്ചേർക്കുന്നു . വിദ്യാർത്ഥികൾക്കിടയിൽ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
Stories you may Like
- ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾ
- യുകെ യൂണിവേഴ്സിറ്റികൾ പൊന്നു കായ്ക്കുന്ന മരങ്ങളെന്നു കണക്കുകൾ
- ചാൻസലറല്ല, സ്വയം ഭരണമാണ് പ്രശ്നം; മുരളി തുമ്മാരുകുടി എഴുതുന്നു
- ഉപദേശക വൃന്ദത്തിന്റെ അട്ടിമറികൾ വീണ്ടും സർക്കാരിനെ നാണം കെടുത്തുമ്പോൾ
- ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടൻ എയർ ഇന്ത്യ ഡയറക്ട് സർവീസ്
- TODAY
- LAST WEEK
- LAST MONTH
- കെഎസ്ആർടിസി ഡ്രൈവർ യൂണിഫോം ഇടാതെ മതവേഷമോ? കണ്ടിട്ടും കാണാത്തവർ സൂം ചെയ്ത് നോക്കാൻ കെഎസ്ആർടിസി; ചിത്രം പരിശോധിച്ച വിജിലൻസ് സത്യം കണ്ടെത്തി; ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശമെന്നും കോർപറേഷൻ
- വിസ്മയ കേസിൽ കിരണിനെ തുടക്കത്തിലേ പൂട്ടിയത് ശൂരനാട് പൊലീസ് സ്റ്റേഷനിലെ പെൺപുലി; രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം എഫ്.ഐ.ആർ തയ്യാറാക്കി; പോസ്റ്റുമോർട്ടം മുടങ്ങുമെന്ന് ആയപ്പോൾ ഇടപടൽ; സോഷ്യൽ മീഡിയ ഒന്നടങ്കം കൈയടിക്കുന്നു മഞ്ജു വി നായർക്ക്
- ഇത് ആരെന്ന് അറിയാമോ എന്ന ചോദ്യത്തോടെ ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ; കോൺഗ്രസിന് എതിരെ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും രേഖകൾ സഹിതം പരാതി നൽകി സിപിഎം
- പി സി ജോർജിന് ശാരീരിക അസ്വസ്ഥത; രക്തസമ്മർദത്തിൽ വ്യത്യാസം; എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കി ; തിരുവനന്തപുരത്തേക്കുള്ള യാത്ര പുനരാരംഭിച്ചു; പി.സി. ജോർജിന്റെ ജാമ്യഹർജിയിൽ പ്രത്യേക സിറ്റിങ് ഇല്ല; സാധാരണ സമയക്രമത്തിൽ പരിഗണിക്കും
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- പകരക്കാരനായെത്തി നോക്കൗട്ടിലെ മിന്നും സെഞ്ചുറിയുമായി രജത് പാട്ടിദാർ; പത്തൊൻപതാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി മത്സരത്തിന്റെ ഗതിമാറ്റി ഹെസൽവുഡും; കെ എൽ രാഹുലിന്റെ പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ലക്നൗ; എലിമിനേറ്ററിൽ ബാംഗ്ലൂരിന് 14 റൺസ് ജയം; രാജസ്ഥാന് എതിരായ രണ്ടാം ക്വാളിഫയർ വെള്ളിയാഴ്ച
- സംഭാഷണത്തിനിടെ ഒരു നടൻ കടന്നുപിടിച്ചു; പരിഭ്രമിച്ച ഞാൻ അന്നുമുഴുവൻ ഇരുന്നു കരഞ്ഞു; സിനിമ സെറ്റിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് മാലാപാർവ്വതി; നടന്മാരുടെ സ്പർശനമൊക്കെ ഇപ്പോ കോമഡിയാണെന്നും പരാതിപ്പെടാറില്ലെന്നും താരം; സിനിമ അനുഭവങ്ങൾ വെളിപ്പെടുത്തി മാലാപാർവ്വതി
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- മയക്കുമരുന്ന് മാഫിയ മുതൽ താലിബാൻ വരെ കൃഷി ചെയ്യുന്ന ഓപിയം പോപ്പി ചെടികൾ എങ്ങനെ കേരളത്തിലും എത്തി? മൂന്നാർ ദേവികുളം ഗുണ്ടുമലയിൽ കണ്ടെത്തിയ 57 ഓപിയം പോപ്പി ചെടികൾ പൂന്തോട്ട പരിപാലനത്തിന് എന്ന് എക്സൈസ്
- നടി അർച്ചന കവിയോട് പൊലീസുകാരൻ മോശമായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്; ഇൻസ്പെക്ടർ വി എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍