Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202311Sunday

പഠിപ്പിൽ ബഹുമിടുക്കൻ; അവസാന പരീക്ഷ പാസായത് 97 ശതമാനം മാർക്കോടെ; ഏകസഹോദരിയുടെ വിവാഹത്തിന് പോകാൻ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കവെ മരണം; മാഞ്ചസ്റ്ററിൽ മാള സ്വദേശി ഹരികൃഷ്ണൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

പഠിപ്പിൽ ബഹുമിടുക്കൻ; അവസാന പരീക്ഷ പാസായത് 97 ശതമാനം മാർക്കോടെ; ഏകസഹോദരിയുടെ വിവാഹത്തിന് പോകാൻ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കവെ മരണം; മാഞ്ചസ്റ്ററിൽ മാള സ്വദേശി ഹരികൃഷ്ണൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ. തൃശൂർ മാളാ സ്വദേശിയായ ഹരി കൃഷ്ണനെ (23) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി സ്ട്രക്ചറൽ എഞ്ചിനീയറായിരുന്ന ഹരി കൃഷ്ണന്റെ മൃതദേഹം കിടപ്പു മുറിയിലാണ് കണ്ടെത്തിയത്. എട്ടു മാസം മുമ്പാണ് ഹരികൃഷ്ണൻ യുകെയിലെത്തിയത്. മലയാളി ഉടമസ്ഥതയിലുള്ള വാടക വീട്ടിലായിരുന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്.

രാവിലെ ഹരിയെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ ഉടൻ തന്നെ വീട്ടുടമസ്ഥനേയും തുടർന്ന് പൊലീസിനെയും അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തി മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ്. രാത്രി കിടക്കാൻ പോകുന്നവരേയ്ക്കും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച ഹരികൃഷ്ണന് എന്താണ് പെട്ടെന്ന് സംഭവിച്ചതെന്നറിയാതെ വിതുമ്പുകയാണ് സുഹൃത്തുക്കൾ. വിവരമറിഞ്ഞ് എത്തിയ മലയാളികളെല്ലാം മറ്റു കുട്ടികളെ ആശ്വസിപ്പിക്കുകയാണ് ഇപ്പോൾ.

പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ. 97 ശതമാനം മാർക്കോടെയാണ് അവസാന പരീക്ഷ വരെ പാസായത്. ഏക സഹോദരിയുടെ വിവാഹം ജൂലായ് ഒൻപതിന് നടക്കാനിരിക്കെ അതിൽ പങ്കെടുക്കുവാനായി ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ഹരി കൃഷ്ണന്റെ മരണ വാർത്ത എത്തിയിരിക്കുന്നത്. വിവരം നാട്ടിൽ അറിയിച്ചിട്ടില്ല. പൊലീസ് മുഖാന്തിരം സഹോദരിയെ ബന്ധപ്പെടുവാനാണ്  ഇപ്പോൾ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP