Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷാർജയിൽനിന്ന് കാണാതായ മലയാളി വിദ്യാർത്ഥിയെ ദുബായിൽ കണ്ടെത്തി; വെള്ളിയാഴ്ച കാണാതായ അമേയയെ കണ്ടെത്തിയത് ജുമൈറ ലാ മിറ ബീച്ചിൽ നിന്നും: പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ കുട്ടി എന്തിനാണ് വീടു വിട്ടു പോയതെന്ന് ഇനിയും വ്യക്തമല്ല

ഷാർജയിൽനിന്ന് കാണാതായ മലയാളി വിദ്യാർത്ഥിയെ ദുബായിൽ കണ്ടെത്തി; വെള്ളിയാഴ്ച കാണാതായ അമേയയെ കണ്ടെത്തിയത് ജുമൈറ ലാ മിറ ബീച്ചിൽ നിന്നും: പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ കുട്ടി എന്തിനാണ് വീടു വിട്ടു പോയതെന്ന് ഇനിയും വ്യക്തമല്ല

സ്വന്തം ലേഖകൻ

ഷാർജ: വെള്ളിയാഴ്ച ഷാർജയിൽനിന്ന് കാണാതായ മലയാളി വിദ്യാർത്ഥി അമേയ സന്തോഷിനെ (15) ദുബായിൽ കണ്ടെത്തി. ജുമൈറ ലാ മിറ ബീച്ചിൽ നിന്നും ഞായറാഴ്ച ഉച്ചയ്ക്കുശേഷം പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംശയസാഹചര്യത്തിൽ കണ്ടെത്തിയ അമേയയെ ചില വിദ്യാർത്ഥികളാണ് തിരിച്ചറിഞ്ഞത്. ഉടൻ ഇവർ പൊലീസിൽ അറിയിക്കുക ആയിരുന്നു.

കുട്ടിയെ ദുബായിൽനിന്ന് കണ്ടെത്തിയതായി ബന്ധുക്കളാണ് അറിയിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുട്ടിയെ പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. അടുത്തുവരുന്ന സിബിഎസ്ഇ പൊതുപരീക്ഷാ കാര്യത്തിൽ ഭയം കാരണം കുട്ടി സമ്മർദത്തിലായിരുന്നു. വെള്ളിയാഴ്ച മുതലാണ് അമേയയെ കാണാതായത്. പിതാവ് സന്തോഷ് രാജൻ മകനെ ട്യൂഷൻ സെന്ററിൽ ഇറക്കിവിട്ടശേഷം കുട്ടി അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പൊലീസിനോടൊപ്പം അമേയയെ അന്വേഷിച്ചുവരികയായിരുന്നു.

ഇന്നലെയും അമേയക്ക് വേണ്ടി ഷാർജയിലും മറ്റും തിരച്ചിൽ തുടരുന്നതിനിടയിലാണ് കുട്ടിയെ ദുബായിൽ നിന്നും കണ്ടെത്തിയത്. .അബു ഷഗാറിൽ താമസിക്കുന്ന തൃശൂർ സ്വദേശി സന്തോഷ് രാജൻ ബിന്ദു സന്തോഷ് ദമ്പതികളുടെ മകനാണ് 15കാരനായ അമേയ സന്തോഷ്. കുട്ടിയെ കാണാതയത സംഭവത്തിന് പിന്നിൽ പരീക്ഷാപേടിയെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

ഷാർജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമേയ. മേയയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും അത് സ്വച്ച് ഓഫാക്കി വെച്ചിരിക്കുക ആയിരുന്നു്. വെള്ളിയാഴ്ച ട്യൂഷൻ സെന്ററിനി മുന്നിൽ അമേയയെ ഇറക്കിവിട്ടതാണ്. എന്നാൽ ട്യൂഷൻ സെന്ററിൽ എത്തിയിട്ടില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു.

സിസിടിവിയിലും അമേയ ട്യൂഷൻ സെന്ററിൽ കയറുന്നതായി ഇല്ല. ഇതിന് ശേഷം കുട്ടിക്കായി വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. അമേയയുടെ കുടുംബം പൂണെയിലാണ് സ്ഥിര താമസം.അമേയ പൊതുവെ ആരോടും സംസാരിക്കാറില്ലെന്നും അപരിചതരോട് സഹായം ചോദിക്കാറില്ലെന്നും സുഹൃത്ത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP