Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെയിൽ മലയാളി വൈദികൻ താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണവിവരം പുറത്തറിയുന്നത് ഒരു ചടങ്ങിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ; മരണപ്പെട്ടത് വയനാട് സ്വദേശി

യുകെയിൽ മലയാളി വൈദികൻ താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണവിവരം പുറത്തറിയുന്നത് ഒരു ചടങ്ങിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ; മരണപ്പെട്ടത് വയനാട് സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെ മലയാളി സമൂഹത്തിന് വേദനയുണ്ടാക്കി മറ്റൊരു അപ്രതീക്ഷിത വിടവാങ്ങൽ. മലയാളി വൈദികനായ ഫാ ഷാജി പുന്നാട്ടിന്റെ മരണവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫാ ഷാജിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന.

കഴിഞ്ഞ ദിവസം നടന്ന ബിഷപിന്റെ ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നു ഫാ ഷാജി എത്താതിരുന്നതിനെ തുടർന്ന് മലയാളികൾ നടത്തിയ അന്വേഷണത്തിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പൊലീസിന് കൈമാറിയിരിക്കുകയാണ്.

വയനാട് സ്വദേശിയാണ് മരിച്ച ഫാ ഷാജി. യുകെയിൽ ഇംഗ്ലീഷ് സഭയുമായി ചേർന്ന് പ്രവർത്തിച്ച് വരുകയാരുന്നെങ്കിലും മലയാളി സമൂഹത്തിലെ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. റെക്സ്ഹാം രൂപതയിലാണ് ഫാ ഷാ ജി ശ്രുശ്രഷ ചെയ്ത് വന്നിരുന്നത്.നോർത്ത് വെയിൽസിലായിരുന്നു താമസം. വൈദികന്റെ വേർപാട് മലയാളി സമൂഹത്തെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP