Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് കൊല്ലമായി ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരെ ഞാറാഴ്‌ച്ച നോട്ടീസ് പോലുമില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; രണ്ട് ദിവസത്തിനകം നാട്ടിലേക്ക് പോകാനുള്ള ഉത്തരവിൽ കുടുങ്ങി മാലാഖമാർ; കുവൈത്തിലെ ഇന്ത്യൻ എംബസിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധം

അഞ്ച് കൊല്ലമായി ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരെ ഞാറാഴ്‌ച്ച നോട്ടീസ് പോലുമില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; രണ്ട് ദിവസത്തിനകം നാട്ടിലേക്ക് പോകാനുള്ള ഉത്തരവിൽ കുടുങ്ങി മാലാഖമാർ; കുവൈത്തിലെ ഇന്ത്യൻ എംബസിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധം

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ നഴ്‌സിങ് ജോലികൾ കുറച്ചുകാലമായി മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ദിമുട്ടുണ്ടാക്കുന്ന കാര്യമായി മാറുന്നുണ്ട്. ഒരു വശച്ച് ആഭ്യന്തരസംഘർഷം കൊണ്ട് ജോലി പോകുമ്പോൾ മറുവശത്ത് നിരവധി പേർക്ക് സ്വദേശി വൽക്കണരം മൂലം ജോലി നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും തികഞ്ഞ അസ്ഥിരതയാണ് ഈ മേഖലയിൽ നിലനിൽക്കുന്നത്. കുവൈത്തിലെ ഒരു വിഭാഗം മലയാളി നഴ്‌സുമാരാണ് ഇപ്പോൾ സമാനമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത നഴ്‌സുമാരെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിടുകയായിരുന്നു.

കുവൈത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന നൂറിലേറെ മലയാളി നഴ്‌സുമാരെയാണ് കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നഴ്‌സുമാർ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. കുവൈത്തിൽ ഫർവാനിയ ഹോസ്പിറ്റലിൽ കെ.ആർ.എച്ച് എന്ന കമ്പനിയുടെ കീഴിൽ കഴിഞ്ഞ അഞ്ചുവർഷമായി ജോലി ചെയ്തുവന്ന മലയാളി നഴ്‌സുമാരെയാണ് കൂട്ടമായി പിരിച്ചുവിട്ടത്. മൂന്നുവർഷത്തേക്കായിരുന്നു ഇവരുടെ കരാർ. അതിന് ശേഷം രണ്ടുവർഷം നീട്ടിനൽകി.

അഞ്ചുവർഷം മുമ്പ് മൂന്നര ലക്ഷം രൂപ വരെ ഏജന്റിന് നൽകിയാണ് ഇവർ ജോലിക്ക് കയറിയത്. കരാർ നീട്ടിനൽകുമെന്നും ജോലി നഷ്ടമാവില്‌ളെന്നുമായിരുന്നു ഏജന്റ് വിശ്വസിപ്പിച്ചിരുന്നത്. ഇവർ ഇപ്പോൾ കമ്പനിയുടെ ഹോസ്റ്റലിലാണ് കഴിയുന്നത്. ഇവരോട് രണ്ടുദിവസത്തിനകം നാട്ടിലേക്ക് കയറിപ്പോകാൻ ഞായറാഴ്ച വൈകീട്ട് കമ്പനി ആവശ്യപ്പെടുകയായിരുന്നു. കരാർ കാലാവധി കഴിഞ്ഞതിനാൽ കമ്പനിക്കെതിരെ നടപടിക്ക് സാധ്യതയില്ല. നോട്ടീസ് നൽകാതെ പെട്ടെന്ന് പിരിച്ചുവിട്ടത് പ്രതിസന്ധിയുണ്ടാക്കിയെന്നാണ് തൊഴിലാളികളുടെ ആരോപണം. മിക്കവരുടെയും കുട്ടികൾ ഇവിടുത്തെ സ്‌കൂളുകളിൽ പഠിക്കുകയാണ്. കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയത്ത് രണ്ടുദിവസത്തിനകം നാട്ടിൽ പോകാനാവശ്യപ്പെട്ടത് കനത്ത ആഘാതമായി.

കുവൈത്തിലും നാട്ടിലും വൻ തുക ബാങ്ക് ലോൺ എടുത്തിട്ടുള്ളവർ ഇക്കൂട്ടത്തിലുണ്ട്. നാട്ടിലേക്ക് പോയാൽ പുതുക്കിയ നിയമങ്ങൾ അനുസരിച്ച് തിരിച്ചുവരവ് എളുപ്പമല്‌ളെന്നതാണ് ഇവരുടെ ആശങ്കക്ക് അടിസ്ഥാനം. ഓഗസ്റ്റ് വരെ വിസ ബാക്കിയുണ്ട്. റിലീസ് നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. റിലീസ് കിട്ടിയാൽ മറ്റൊരു ജോലിക്ക് ശ്രമിക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിൽ രണ്ടുതരം നഴ്‌സുമാരാണുള്ളത്. മിനിസ്ട്രി വിസയിലുള്ള സ്ഥിരം ജീവനക്കാർക്ക് 700 ദീനാർ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാമുണ്ട്. എന്നാൽ, കരാർ ജീവനക്കാർക്ക് കരാർ കമ്പനി നൽകുന്ന തുച്ഛമായ ശമ്പളം മാത്രമാണുണ്ടാവുക.

മന്ത്രാലയത്തിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ഇന്ത്യയിൽ സർക്കാർ അംഗീകൃത ഏജൻസിക്ക് മാത്രമാക്കിയെങ്കിലും കരാർ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇപ്പോഴും നിലനിൽക്കുന്നു. കരാർ നിയമനത്തിനും റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ചൂഷണത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കുവൈത്തിലെ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. രണ്ടുവർഷം മുമ്പ് അലീസ് എന്ന കമ്പനിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത 750ഓളം നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു. ഇവരിലധികവും ഇന്ത്യക്കാരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP