Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രം കുറിച്ച് സ്വിറ്റ്‌സർലന്റ് പാർലമെന്റിലേക്ക് മലയാളിയുടെ രംഗപ്രവേശം; ഉന്നതാധികാര സഭയിൽ അംഗമാകുന്നത് തലശ്ശേരിയിൽ നിന്ന് സ്വിസ് ദമ്പതികൾ ദത്തെടുത്ത നിക്ക് ഗൂഗ്ഗർ: 246 പേരടങ്ങുന്ന സ്വിസ് പാർലമെന്റിൽ മലയാളിയും ഇടം നേടിയതിന്റെ സന്തോഷവുമായി സ്വിറ്റ്‌സർലന്റ് മലയാളി സമൂഹവും

ചരിത്രം കുറിച്ച് സ്വിറ്റ്‌സർലന്റ് പാർലമെന്റിലേക്ക് മലയാളിയുടെ രംഗപ്രവേശം; ഉന്നതാധികാര സഭയിൽ അംഗമാകുന്നത് തലശ്ശേരിയിൽ നിന്ന് സ്വിസ് ദമ്പതികൾ ദത്തെടുത്ത നിക്ക് ഗൂഗ്ഗർ: 246 പേരടങ്ങുന്ന സ്വിസ് പാർലമെന്റിൽ മലയാളിയും ഇടം നേടിയതിന്റെ സന്തോഷവുമായി സ്വിറ്റ്‌സർലന്റ് മലയാളി സമൂഹവും

ബേൺ: സ്വിറ്റ്‌സർലന്റ് പാർലമെന്റിൽ ചരിത്രം കുറിച്ച് മലയാളിയും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഉന്നതാധികാര സഭാംഗമായി ഒരു മലയാളിയും തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സ്വിറ്റ്‌സർലന്റിലെ മലയാളി സമൂഹം. നിക്ക് ഗൂഗ്ഗറെന്ന മലയാളിയാണ് പാർലമെന്റ് അംഗമായി സത്യ പ്രതിജ്ഞ ചെയ്തത്. മലയാളിയാണെങ്കിലും ഈ മലയാളിക്ക് കേരളവുമായി വലിയ ബന്ധമൊന്നുമില്ല.

കുട്ടിയായിരിക്കെ തലശ്ശേരിയിൽ നിന്നും സ്വിറ്റ്‌സർലന്റ് ദമ്പതികൾ ദത്തെടുത്തതാണ് നിക്കിനെ. ഇവാഞ്ചലിക് സഭയുടെ സേവന സഹായ പദ്ധതികളുമായി തലശ്ശേരിയിലെത്തിയ ഒരു സ്വിസ്സ് കുടുംബം നിക്കിനെ കണ്ട് ഇഷ്ടപ്പെട്ടു. ഉടൻ തന്നെ ദത്ത് നടപിടികൾ പൂർത്തിയാക്കി സ്വിറ്റ്‌സലന്റിലേക്ക് കൊണ്ടു പോകുക ആയിരുന്നു.

പിന്നീട് ആ ദമ്പതികളുടെ മകനായി സ്വിറ്റ്‌സർലന്റ് പൗരനായി നിക്ക് വളരുകയും ചെയ്തു. സ്വിറ്റ്സർലൻഡിലെ വിന്റ്ര്ത്തൂർ ഗ്രാമത്തിൽ വളർന്ന നിക്ക് പഠിച്ച് മെഷീൻ മെക്കാനിക്കായെങ്കിലും, മെഷീനുകളെക്കാൾ മനുഷ്യരെ സേവിക്കാനാണ്, സേവന തത്പരരായ രക്ഷിതാക്കളെപ്പോലെ നിക്കും താത്പര്യപ്പെട്ടത്.

പാർലമെന്റിൽ ഇടം നേടിയ നിക്ക് ശൈത്യകാല സമ്മേളത്തിന്റെ ആദ്യ ദിനമായ നവംബർ 27 ന് ചേർന്ന പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ മലയാളിയായ സ്വിസ്സിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പങ്കെടുത്തു. സ്വിറ്റ്‌സർലാൻഡിൽ പ്രസിഡന്റ് അടക്കമുള്ള ഏഴ് പ്രധാന ഭരണ തസ്തികകളിലേയ്ക്ക് തിരഞ്ഞെടുക്കുന്നത് (ബുണ്ടസ് റാറ്റ്)246 പേരടങ്ങുന്ന സ്വിസ് പാർലമെന്റ് ആണ്.

EVP യുടെ (Evangelische Volkspartei)  പ്രതിനിധിയായിട്ടാണ് നിക്കിന്റെ ഈ കന്നിപ്രവേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ എഴുപതാം വർഷം ആഘോഷിക്കാനൊരുങ്ങുന്ന വേളയിൽ പ്രധാന ഏഴുപേരിൽ ഒരാളായി ഒരു മലയാളി എത്തിയതിൽ ഏഴായിരത്തോളം വരുന്ന സ്വിസ്സ് മലയാളികൾ സന്തോഷത്തിലാണ്.

നല്ല ഭക്ഷണ പ്രിയനായ നിക്കിനു കോൺകോർഡിയ എന്ന പേരിലൊരു റെസ്റ്റോറന്റും സ്വന്തമായുണ്ട്. ബിയാട്രീസാണ് ഭാര്യ. നിക്ക്-ബിയാട്രീസ് ദമ്പതിമാർക്ക് മൂന്നു കുട്ടികൾ ഉണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP