Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധുവും വരനും കുടുംബാംഗങ്ങളും ഗൾഫിലാണെങ്കിൽ പിന്നെന്തിന് വിവാഹം നടത്താനായി മാത്രം നാട്ടിൽ പോവണം? സ്വർണ്ണവും വസ്ത്രങ്ങളും നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും; മഹാമാരിക്കാലത്ത് മാത്രം നടന്നത് നൂറോള വിവാഹങ്ങൾ; പുതിയ ട്രൻഡായി ഗൾഫിലെ മലയാളി വിവാഹം

വധുവും വരനും കുടുംബാംഗങ്ങളും ഗൾഫിലാണെങ്കിൽ പിന്നെന്തിന് വിവാഹം നടത്താനായി മാത്രം നാട്ടിൽ പോവണം? സ്വർണ്ണവും വസ്ത്രങ്ങളും നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും; മഹാമാരിക്കാലത്ത് മാത്രം നടന്നത് നൂറോള വിവാഹങ്ങൾ; പുതിയ ട്രൻഡായി ഗൾഫിലെ മലയാളി വിവാഹം

മറുനാടൻ ഡെസ്‌ക്‌

ദുബൈ: ലോകത്തിന്റെ എവിടെപ്പോയാലും ഗൃഹാതുരത്വം അഥവാ നൊസ്റ്റാൾജിയ മലയാളിയുടെ ഒരു വല്ലാത്ത വീക്ക്നെസ്സ് ആണ്. അതുകൊണ്ടുതന്നെ ഗൾഫിൽ തന്നെ ജോലിയുള്ളവരാണ് ചെറുക്കനും പെണ്ണുമെങ്കിൽ കൂടി നാട്ടിൽ എത്തിയ ശേഷം മാത്രമാണ് അവർ വിവാഹിതരാവുക. പക്ഷേ ഈ കോവിഡ്കാലം അത്തരം ശീലങ്ങളെയെല്ലാം മറ്റി മറിക്കായണ്.ലോകത്തിന്മുന്നിൽ വലിയ സാധ്യതകൾ തുറന്നിട്ടാണ് മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കൽ മുതൽ ഓൺലൈൻ മീറ്റിങ്ങുകൾ വരെ കോവിഡ്കൊണ്ടുവന്ന ശീലങ്ങളാണ്. ഇവയുടെ കൂടെ ചേർത്തുവെക്കാവുന്ന കോവിഡ്കാല ട്രെൻഡാണ് ഗൾഫ് നാടുകളിലെ പ്രവാസി വിവാഹമെന്ന് ഇവിടുത്തെ മലയാളി സംഘടനകൾ പറയുന്നു.

മുമ്പ് അപൂർവമായി മാത്രമാണ് മലയാളി കുടുംബങ്ങൾ ഗൾഫ്നാടുകളിൽ വിവാഹം നടത്തിയിരുന്നത്. എന്നാൽ, 2020 ഇത്തിരുത്തിക്കുറിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത്മാത്രം നൂറോളം വിവാഹങ്ങൾക്ക് പ്രവാസലോകം വിരുന്നൊരുക്കി. വരും നാളുകളിൽ ഗൾഫിലെ പ്രവാസി വിവാഹം സർവസാധാരണമാകുമെന്നാണ്വിലയിരുത്തൽ.

വധുവും വരനും കുടുംബാംഗങ്ങളും ഇവിടെയാണെങ്കിൽ ഈ കൊറോണക്കാലത്ത് വിവാഹം നടത്താൻ മാത്രം എന്തിന് നാട്ടിലേക്ക്പോകണം എന്നാണ ്ഇപ്പോഴത്തെ ചിന്ത. ഇവിടെയുള്ള ആഭരണങ്ങളുടെ വൈവിധ്യമാണ് മറ്റൊരു പ്രധാന ആകർഷണം. വസ്ത്രങ്ങളായാലും സ്വർണമായാലും കുറഞ്ഞ നിരക്കിൽ ഗുണനിലവാരവും വ്യത്യസ്തതകളുമുള്ള സെലക്ഷൻ ഇവിടെ ലഭ്യമാണ്. പരമ്പരാഗത ശൈലിമുതൽ മോസ്റ്റ്മേഡേൺ ട്രെന്റ്വരെ ഇവിടെ സുലഭം.

വധുവിന്റെ ഇഷ്ടത്തിനനുസരിച്ചാണ് ചില ജൂവലറികൾ ആഭരണങ്ങളുടെഡിസൈൻ തയാറാക്കുന്നത്. മുഖത്തിനും ശരീരത്തിനും ഇണങ്ങുന്ന ഡിസൈൻ പറഞ്ഞുകൊടുത്താൽ ദിവസങ്ങൾക്കുള്ളിൽ പ്രത്യേക വെഡിങ്പാക്കേജുകളും ജൂവലറികൾ നൽകുന്നുണ്ട്. ലോകത്തിലെ എല്ലാതരം ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും ലഭിക്കുമെന്നത്ഗൾഫ്നാടുകളിലെ വിവാഹത്തിന്സ്വീകാര്യത വർധിപ്പിക്കുന്നു. കുറഞ്ഞ ചെലവിൽ ഓഡിറ്റോറിയങ്ങളും ഭക്ഷണവും യാത്രസൗകര്യങ്ങളും ഒരുക്കുന്ന ടൂർ ഓപറേറ്റർമാരും ഇവന്റ് മാനേജ്മെന്റുകളും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP