Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

മകൾ സ്‌കൂളിലെത്തിയില്ലെന്ന വാർത്ത അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് ഭാര്യയുടെ ചേതനയറ്റ ശരീരവം; ജിദ്ദയിൽ ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്ന് വരിച്ച നൂറിന് മക്കയിലെ മണ്ണിൽ ഖബറടക്കം; മലയാളി വീട്ടമ്മയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ തേങ്ങി പ്രവാസി മലയാളികളും

മകൾ സ്‌കൂളിലെത്തിയില്ലെന്ന വാർത്ത അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് ഭാര്യയുടെ ചേതനയറ്റ ശരീരവം; ജിദ്ദയിൽ ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്ന് വരിച്ച നൂറിന് മക്കയിലെ മണ്ണിൽ ഖബറടക്കം; മലയാളി വീട്ടമ്മയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ തേങ്ങി പ്രവാസി മലയാളികളും

അക്‌ബർ പൊന്നാനി

മക്ക: കരഞ്ഞു കണ്ണീർ വറ്റിയ മുഖവും ഗദ്ഗദം അണപൊട്ടി മരവിച്ച മനസ്സുമായി അന്താളിച്ചു നിന്ന കുരുന്നു മകളെയും ഭർത്താവിനെയും സാന്ത്വനിപ്പിക്കാൻ ചുറ്റും കൂടിയവർ നന്നേ പണിപ്പെട്ടു. ജിദ്ദയിലെ കേരള സമൂഹത്തിന് തീരാദുഃഖമായി മാറിയ മരണത്തിൽ അലംഘനീയമായ ദൈവവിധിയിലുള്ള അടിയുറച്ച വിശ്വാസം പുനഃപ്രഖ്യാപിച്ച് നാട്ടുകാരും സുഹൃത്തുക്കളും പരസ്പരം ആശ്വാസം നേർന്നു. ഹൃദയം പിളർക്കുന്ന രംഗങ്ങൾക്കൊടുവിൽ പെരിന്തൽമണ്ണ സ്വദേശി ഹമീദിന്റെ ഭാര്യ നൗറീന്റെ മൃതദേഹം വിശുദ്ധ മക്കയുടെ ആറടി മണ്ണുമായി ചേർന്നു.

Stories you may Like

നിമിഷാർദ്ധത്തിൽ പോലും നിനയ്ക്കാത്ത നടുക്കമായിരുന്നു അബ്ദുൽ ഹമീദിനേയും മകൾ മെഹ്‌റിനെയും സംബന്ധിച്ചിടത്തോളം നൗറീന്റെ വിയോഗം. തന്നെ പുണർന്ന് താൻ പുണർന്ന് ഒന്നിച്ചുറങ്ങിയ ഉമ്മയെ മൂന്ന് വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടപ്പോൾ മെഹ്റിൻ അനങ്ങാതെ നിന്നു - ഉമ്മയിൽ നിന്ന് കണ്ണെടുക്കാതെ, ഒടുവിൽ കണ്ണീരിൽ കുതിർന്ന അന്ത്യചുംബനവും.

ചൊവാഴ്ചയാണ് മലപ്പുറം, പെരിന്തൽമണ്ണ സ്വദേശിയും ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ റേഡിയോ തെറാപ്പിസ്റ്റ് ടെക്‌നീഷ്യനുമായ അബ്ദുൽ ഹമീദിന്റെ ഭാര്യ നൗറിൻ (30) ഉറക്കത്തിലായിരിക്കെ മരണപ്പെട്ടത്. മൃതദേഹം ഒന്നുകിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്നും അല്ലെങ്കിൽ മക്കയിൽ മറവു ചെയ്യണമെന്നുമായിരുന്നു അബ്ദുൽ ഹമീദിന്റെ ആഗ്രഹം.

ബുധനാഴ്ച രാവിലെ തന്നെ മക്കയിലെത്തിച്ച മൃതദേഹം പന്ത്രണ്ടു മണിയോടെ 'മുഹാജിരീൻ' കേന്ദ്രത്തിൽ വെച്ച കുളിപ്പിക്കുകയും മയ്യിത്ത് വസ്ത്രം പുതപ്പിക്കുകയും ചെയ്തു. പിന്നീട് ഹറം ശരീഫിലേയ്ക്ക് എടുക്കുകയും അസർ നിസ്‌കാര ശേഷം ജനാസ നിസ്‌കാരം നിർവഹിക്കുകയും ചെയ്തു. തുടർന്നാണ് പ്രസിദ്ധമായ ജന്നത്തുൽ മുഅലയിലെ മഖ്ബറയിൽ സംസകരിച്ചത്.

'എന്നെകിലും ഒരിക്കൽ മരിക്കണം, എന്നാൽ ഉംറ തീർത്ഥാടകരും മഹദ് വ്യക്തിത്വങ്ങളും അടങ്ങുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന ജനാസ പ്രാർത്ഥനയോടെ വിശുദ്ധ മക്കയിൽ അന്ത്യവിശ്രമത്തിന് ലഭിക്കുന്ന ഭാഗ്യം മഹത്തായതാണെന്ന് മൃതദേഹം മക്കയിലേക്ക് എത്തിക്കുന്നതിന് രംഗത്തുണ്ടായിരുന്ന കെ എം സി സി നേതാവും സാമൂഹ്യ പ്രവർത്തകനുമായ മുജീബ് പൂകോട്ടൂർ പറഞ്ഞു.

ചൊവാഴ്ച അബ്ദുൽ ഹമീദ് ജോലിക്ക് പോകുമ്പോൾ നൗറിൻ ഉറങ്ങുകയായിരുന്നു. അൽവുറൂദ് സ്‌കൂളിൽ പഠിക്കുന്ന അഞ്ചു വയസ്സുള്ള മകൾ മെഹറിൻ രാവിലെ സ്‌ക്കൂളിൽ എത്തിയിട്ടില്ലെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് കാര്യം അന്വേഷിച്ച് അബ്ദുൽ ഹമീദിന് വീട്ടിൽ ചെന്ന് നോക്കിയപ്പോൾ ഭാര്യ നൗറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രമേയത്തിന് ചികിത്സയിലായിരുന്ന നൗറീൻ ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതം മൂലമാണ് മരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP