Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

മകൾ എത്തിയില്ലെന്ന് സ്‌കൂളിൽ നിന്ന് സന്ദേശം, അന്വേഷിച്ച് വീട്ടിൽ ചെന്നപ്പോൾ കാണാനായത് ഭാര്യയുടെ മൃതദേഹവും; ജിദ്ദയിൽ മലയാളി വീട്ടമ്മയുടെ മരണം ഹൃദയാഘാതമെന്ന നിഗമനത്തിൽ പൊലീസും

മകൾ എത്തിയില്ലെന്ന് സ്‌കൂളിൽ നിന്ന് സന്ദേശം, അന്വേഷിച്ച് വീട്ടിൽ ചെന്നപ്പോൾ കാണാനായത് ഭാര്യയുടെ മൃതദേഹവും; ജിദ്ദയിൽ മലയാളി വീട്ടമ്മയുടെ മരണം ഹൃദയാഘാതമെന്ന നിഗമനത്തിൽ പൊലീസും

അക്‌ബർ പൊന്നാനി

ജിദ്ദ: മലയാളി വീട്ടമ്മയെ ഭർത്താവ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം, പെരിന്തൽമണ്ണ സ്വദേശിയും ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ റേഡിയോ തെറാപ്പിസ്റ്റ് ടെക്‌നീഷ്യനുമായ അബ്ദുൽ ഹമീദിന്റെ ഭാര്യ നൗറിൻ (30) ആണ് ഭർത്താവ് ജോലിക്ക് പോയ ശേഷം വീട്ടിൽ വെച്ച് മരണപ്പെട്ടത്.

അബ്ദുൽ ഹമീദ് ജോലിക്ക് പോകുമ്പോൾ നൗറിൻ ഉറങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നിഗമനം.

Stories you may Like

അൽവുറൂദ് സ്‌കൂളിൽ പഠിക്കുന്ന ഏഴ് വയസ്സുള്ള മകൾ മെഹറിൻ രാവിലെ സ്‌ക്കൂളിൽ എത്തിയിട്ടില്ലെന്ന പതിവ് സന്ദേശം അബ്ദുൽ ഹമീദിന് മൊബൈലിൽ ലഭിച്ചിരുന്നു. തുടർന്ന് കാര്യം അറിയാൻ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ഭാര്യ നൗറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നൗറിൻ പ്രമേഹത്തിന് ചികിത്സയിലായിരുന്നു. ജിദ്ദയിലെ ബുറൈമാൻ എന്ന സ്ഥലത്താണ് അബ്ദുൽ ഹമീദിന്റെ കുടുംബം താമസിച്ചിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP