Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ദുബായിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; ദെയ്‌റ ഗോൾഡ് സൂഖിൽ ജൂവലറി വർക് ഷോപ്പ് നടത്തുന്ന കണ്ണൂർ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയത് മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ വിടവിലൂടെ നടത്തിയ പരിശോധനയിൽ: ഷാജിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ദുബായിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; ദെയ്‌റ ഗോൾഡ് സൂഖിൽ ജൂവലറി വർക് ഷോപ്പ് നടത്തുന്ന കണ്ണൂർ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയത് മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ വിടവിലൂടെ നടത്തിയ പരിശോധനയിൽ: ഷാജിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ദുബായ്: മലയാളി യുവാവിനെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിലിനെയാണ് (40) താമസ സ്ഥലത്തെ പൂട്ടിയ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്്. ദെയ്‌റ ഗോൾഡ് സൂഖിൽ ജൂവലറി വർക് ഷോപ്പ് നടത്തിവരികയായിരുന്നു ഇയാൾ. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറെ നേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ വിടവിലൂടെ നോക്കിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ ഷൈജു പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭാര്യയും ഏഴ് വയസുള്ള മകളും 2 വയസുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഷാജിക്ക് പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ലെന്നും സഹോദരൻ പറഞ്ഞു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP