Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനാർദനും ഭാര്യക്കും ഉണ്ടായിരുന്നത് മികച്ച ജോലിയും നല്ല ശമ്പളവും; ഏക മകനും എച്ച് പിയിൽ നല്ല ജോലി; കഴിഞ്ഞിരുന്നത് ഉയർന്ന നിലയിലും; അബുദാബി മദീന സായിദിലെ ഫ്‌ളാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; അഞ്ച് പൈസ പോലും കടം വാങ്ങാത്ത കോഴിക്കോട്ടുകാരനും ഭാര്യയ്ക്കും സംഭവിച്ചത് എന്തെന്ന് ആർക്കും അറിയില്ല; ജനാർദ്ദനൻ പട്ടേരിയുടേയും മിനിജ ജനാർദ്ദനന്റേയും മരണ കാരണം തേടി യുഎഇ പൊലീസ്

ജനാർദനും ഭാര്യക്കും ഉണ്ടായിരുന്നത് മികച്ച ജോലിയും നല്ല ശമ്പളവും; ഏക മകനും എച്ച് പിയിൽ നല്ല ജോലി; കഴിഞ്ഞിരുന്നത് ഉയർന്ന നിലയിലും; അബുദാബി മദീന സായിദിലെ ഫ്‌ളാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; അഞ്ച് പൈസ പോലും കടം വാങ്ങാത്ത കോഴിക്കോട്ടുകാരനും ഭാര്യയ്ക്കും സംഭവിച്ചത് എന്തെന്ന് ആർക്കും അറിയില്ല; ജനാർദ്ദനൻ പട്ടേരിയുടേയും മിനിജ ജനാർദ്ദനന്റേയും മരണ കാരണം തേടി യുഎഇ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: അബുദാബി മദീന സായിദിലെ ഫ്‌ളാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മലാപ്പറമ്പ് ഫ്‌ളോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് ഇവരുടെ മരണത്തിൽ പുറത്തു വരുന്ന ആദ്യ സൂചനകൾ.വർഷങ്ങളായി യുഎഇയിലുള്ള ഇവരുടെ മരണത്തിൽ സർവ്വത്ര ദുരൂഹതയാണ്.

ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ ഇവർക്കില്ലെന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും പറയുന്നു. ഈ ആത്മഹത്യകളുടെ ഞെട്ടലിൽ നിന്ന് യുഎഇയിലെ മലയാളി സമൂഹവും മോചിതരായിട്ടില്ല. സാമ്പത്തികമായി ജനാർദനന് പ്രശ്‌നമുള്ളതായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറിയില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം.

ജനാർദനൻ അബുദാബിയിലെ ഒരു ട്രാവൽസിൽ അക്കൗണ്ടന്റായിരുന്നു. ഭാര്യ മിനിജ സ്വകാര്യ കമ്പനിയിൽ ഓഡിറ്റിങ് അസിസ്റ്റന്റും. ഒരേയൊരു മകനാണ് ദമ്പതികൾക്കുള്ളത്. സുഹൈൽ ജനാർദ്ദനൻ. അബുദാബിയിൽ പഠിച്ച ശേഷം സുഹൈൽ ഓസ്‌ട്രേലിയയിൽ ഉപരിപഠനം നടത്തിയിരുന്നു. പിന്നീട് ബംഗലൂരു എച്ച്പിയിൽ ജോലിയിൽ പ്രവേശിപ്പിച്ചു. പരേതനായ സിദ്ധാർഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാർദ്ദനൻ. കെ.ടി. ഭാസ്‌കരൻ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ.

ആരോടും അഞ്ച് പൈസ പോലും കടം വാങ്ങാത്ത വ്യക്തിയായിരുന്നു ജനാർദ്ദനൻ പട്ടേരി. എന്നിട്ടും, എന്തിനാണ് ജീവിതത്തിന് പൂർണവിരാമമിട്ടത് എന്നത് സങ്കീർണമായ പ്രശ്‌നമാണെന്ന് സുഹൃത്തുക്കൾ പറയുന്നു. ജനാർദനും ഭാര്യക്കും മികച്ച ജോലിയും ശമ്പളവുമാണുള്ളത്. ഏക മകനും നല്ല ജോലിയിലാണ്. അതുകൊണ്ട് തന്നെ ആത്മഹത്യാവാദം ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.

ബെംഗളൂരുവിൽ എഞ്ചിനീയായി ജോലി ചെയ്യുന്ന ഏക മകൻ മാതാപിതാക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. സുഹൃത്തുക്കളും പരിചയക്കാരും ശ്രമിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ അബുദാബി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഫ്‌ളാറ്റിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാർദ്ദനന് ദിവസങ്ങൾക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്.. താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നുവെന്നും പറയുന്നു. എന്നാൽ ഇതൊന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ കഴിയുന്നില്ല.

സുഹൈൽ ജനാർദനൻ ഇമെയിൽ മുഖേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അബൂദബി പൊലീസ് ഫ്‌ളാറ്റിന്റെ വാതിൽ ഇടിച്ചു തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP