Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തികമായി ഉയർന്ന നിലയിൽ; സ്‌പേസ് സൊലൂഷൻസ് ഇന്റർനാഷണൽ എന്ന സ്ഥാപനം കെട്ടിപ്പടുത്തത് 30 വർഷത്തെ പരിശ്രമത്തിൽ; ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് കേരളാ പ്രീമിയർ ലീഗ് ദുബായ് ഡയറക്ടർ സ്ഥാനവും വഹിച്ചു; ദുബായിലെ മെഡോസിലെ ആഡംബര വില്ലയിൽ താമസവും; എല്ലാമുണ്ടായിട്ടും മലയാളി ബിസിനസുകാരൻ ടി.പി. അജിത് ഷാർജയിലെ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് എന്തിന്? ജോയ് അറയ്ക്കലിന്റെ വഴിയെ അജിത്തും നീങ്ങിയതിലെ ഞെട്ടൽ മാറാതെ പ്രവാസികൾ; കോവിഡ് കാലത്ത് പ്രവാസികൾക്ക് സംഭവിക്കുന്നതെന്ത്?

സാമ്പത്തികമായി ഉയർന്ന നിലയിൽ; സ്‌പേസ് സൊലൂഷൻസ് ഇന്റർനാഷണൽ എന്ന സ്ഥാപനം കെട്ടിപ്പടുത്തത് 30 വർഷത്തെ പരിശ്രമത്തിൽ; ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് കേരളാ പ്രീമിയർ ലീഗ് ദുബായ് ഡയറക്ടർ സ്ഥാനവും വഹിച്ചു; ദുബായിലെ മെഡോസിലെ ആഡംബര വില്ലയിൽ താമസവും; എല്ലാമുണ്ടായിട്ടും മലയാളി ബിസിനസുകാരൻ ടി.പി. അജിത് ഷാർജയിലെ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് എന്തിന്? ജോയ് അറയ്ക്കലിന്റെ വഴിയെ അജിത്തും നീങ്ങിയതിലെ ഞെട്ടൽ മാറാതെ പ്രവാസികൾ; കോവിഡ് കാലത്ത് പ്രവാസികൾക്ക് സംഭവിക്കുന്നതെന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: കൊറോണകാലം ഗൾഫിലെ പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം നിരവധി വെല്ലുവിളികൾ ഉയർത്തുന്ന കാലമാണ്. വൻകിടക്കാരായ മലയാളി പ്രവാസികൾക്ക് പോലും കാലിടറിയ കാലം. പിടിച്ചു നില്ക്കാൻ വേണ്ടി പലവഴികൾ തേടുകയാണ് ഇവിടുത്തെ മലയാളികൾ. ഒന്നുമില്ലാതെ നാട്ടിലേക്ക് വണ്ടി കയറേണ്ടി വന്നവരും നിരവധിയാണ്. ഇതിനിടെ പല കാരണങ്ങൾ കൊണ്ടും ജീവനൊടുക്കേണ്ടി വരുന്ന പ്രവാസികളുടെ കഥയും പുറത്തുവരുമ്പോൾ മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാകുകയാണ്. ജോയ് അറയ്ക്കൽ എന്ന വ്യവസായിയുടെ ആത്മഹത്യയ്ക്ക് ശേഷ മറ്റൊരു പ്രവാസി ബിസിനസുകാരന്റെ മരണം കൂടി പ്രവാസി മലയാളികളെ ഞെട്ടിക്കുകയാണ്.

55കാരനായ മലയാളി ബിസിനസുകാരൻ ടി.പി. അജിത് ഷാർജയിൽ കെട്ടിടത്തിൽ നിന്നു ചാടിമരിച്ച സംഭവം മലയാളികളെ ശരിക്കും ഞെട്ടിക്കുകയായിരുന്നു. എന്തു കാരണം കൊണ്ടാണ് അദ്ദേഹം ജീവനൊടുക്കിയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോഴും എന്തുകാരണം കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് ഷാർജ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുബായ് മെഡോസിലെ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിതിനെ തിങ്കളാഴ്ച രാവിലെയാണ് ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് സൊലുഷൻസ് ഇന്റർനാഷനൽ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാധാരണക്കാരനായ വ്യക്തിയായിരുന്ന അദ്ദേഹം മികച്ച സാമ്പത്തിക നിലയിലും ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെയുള്ള ആൾ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.  സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നുവെന്ന് അത്തരം പ്രശ്‌നങ്ങൾ ഇല്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സ്‌പേസ് സൊലൂഷൻസ് ഇന്റർനാഷനലിന് കീഴിൽ ഗോഡൗൺ, ലോജിസ്റ്റിക്ക്, വർക്ക് ഷോപ്പ്, കോൾഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ക്രിക്കറ്റ് പ്രേമിയായ അദ്ദേഹം ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ കേരളാ പ്രിമിയർ ലീഗ് (കെപിഎൽദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്.

ദുബായിൽ നിന്ന് ഷാർജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന അബ്ദുൽ നാസർ സ്ട്രീറ്റിലെ ടവറിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകൻ അമർ എൻജിനീയറിങ് പഠനം പൂർത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകൾ ലക്ഷ്മി വിദ്യാർത്ഥിയാണ്. അടുത്തിടെ കണ്ണൂരിൽ വീട് സ്വന്തമാക്കിയിരുന്നു.

വയനാട് മാനന്തവാടി സ്വദേശിയും പ്രവാസ ലോകത്തെ അറിയപ്പെടുന്ന മലയാളി പ്രമുഖനുമായിരുന്ന ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്ന് മലയാളി സമൂഹം പൂർണമായും മോചിതനാകുന്നതിന് മുൻപാണ് വീണ്ടുമൊരു വ്യവസായിയുടെ ദുരന്തവാർത്ത പുറത്തുവന്നത് എന്നത് മലയാളികളെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ജോയ് അറയ്ക്കൽ ദുബായ് ബിസിനസ് ബേയിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടിയാണ് മരിച്ചത്. ദുബായ് ആസ്ഥാനമായുള്ള ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹത്തിന്റെ മരണം ബിസിനസ് പ്രതിസന്ധിമൂലമാണെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. സമാനമായ വിധത്തിലുളേ്‌ല ആത്മഹത്യയാണ് ഇപ്പോൾ അജിത്തിന്റെയു.

കോടികളുടെ സമ്പത്തുള്ളയാളും സ്വന്തം നാട്ടിലും യുഎഇയിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പ്രശസ്തനുമായ ജോയ് അറയ്ക്കൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതിനിടെയാണ് ഏപ്രിൽ 23ന് എല്ലാം അവസാനിപ്പിച്ച് ഈ ലോകത്ത് നിന്ന് അപ്രത്യക്ഷനായത്. അദ്ദേഹത്തെ അറിയാവുന്നവരുടെ മുന്നിൽ ഇപ്പോഴും ഉയർന്നുനിൽക്കുന്ന ചോദ്യം എന്തിന് ജോയി അത് ചെയ്തു എന്നാണ്. മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ ആറടി മണ്ണിൽ ജോയ് അറയ്ക്കൽ ഒടുങ്ങിയെങ്കിലും മലയാളികളുടെ മുൻപിൽ ആ മരണം ഒരു സമസ്യയായി തന്നെ അവശേഷിക്കുന്നു. സമാനമായ രീതിയിലാണ്, ഏതാണ്ട് ഇതേ പ്രായത്തിലുള്ള ടി.പി.അജിതും ജീവനൊടുക്കിയിരിക്കുന്നത് എന്നത് ഒരുപക്ഷേ, യാദൃച്ഛികതയായിരിക്കാം.

ജോയ് അറയ്ക്കൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞപ്പോൾ അദ്ദേഹം എന്തിന് ഇതു ചെയ്‌തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒരു ബിസിനസുകാരൻ മാനസിക കരുത്ത് നേടണം എന്നുമായിരുന്നുവത്രെ അജിതിന്റെ അഭിപ്രായം.

മറ്റെല്ലാവരെയും പോലെ അജിതിനും കോവിഡ് പശ്ചാത്തലത്തിൽ ചില മാനസിക സമ്മർദങ്ങളുണ്ടായിരുന്നുവെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സുഹൃത്ത് പറയുന്നു. അതു പക്ഷേ, ഒരിക്കലും വലിയൊരു സാമ്പത്തിക പ്രശ്‌നം മൂലമുള്ളതാണെന്ന് തോന്നിയിരുന്നില്ല. അജിതിന്റെ സ്‌പേസ് മാക്‌സ് കോൺട്രാക്ടിങ് കെട്ടിടനിർമ്മാണ രംഗത്തെ പ്രശസ്ത നാമമായിരുന്നു. സൂപ്പർഹൈപ്പർ മാർക്കറ്റുകൾക്കും വെയർഹൗസുകൾക്കും ലോഹം കൊണ്ടുള്ള വാതിലും മറ്റും നിർമ്മിക്കുന്നതിൽ ഖ്യാതിയുള്ള കമ്പനിയുമാണിത്.

കോവിഡ് കാലത്തെ പ്രതിസന്ധികൾ അലട്ടിയിരുന്നെങ്കിലും അതെല്ലാം അതിജീവിക്കുമെന്ന പ്രതീക്ഷ അജിത്തിന് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വ്യക്തി എന്തിന് ജീവനൊടുക്കി എന്ന വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP