Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തർ എയർവേയ്‌സ്-ഗൾഫ് എയർ വിമാനത്തിൽ കയറിയാൽ വേണ്ടവർക്ക് സൗജന്യമായി ലാപ് ടോപ് നൽകും; എമറൈറ്റ്‌സിൽ ഫ്രീ വൈഫൈയും ടാബ് ലെറ്റും; ലാപ്‌ടോപ് നിരോധനം പണിയാകാതിരിക്കാൻ ശ്രദ്ധിച്ച് ഗൾഫ് വിമാനക്കമ്പനികൾ

ഖത്തർ എയർവേയ്‌സ്-ഗൾഫ് എയർ വിമാനത്തിൽ കയറിയാൽ വേണ്ടവർക്ക് സൗജന്യമായി ലാപ് ടോപ് നൽകും; എമറൈറ്റ്‌സിൽ ഫ്രീ വൈഫൈയും ടാബ് ലെറ്റും; ലാപ്‌ടോപ് നിരോധനം പണിയാകാതിരിക്കാൻ ശ്രദ്ധിച്ച് ഗൾഫ് വിമാനക്കമ്പനികൾ

ദോഹ: വിമാനത്തിൽ ലാപ് ടോപ്പും ഐപാഡുമെല്ലാം അമേരിക്കയും ബ്രിട്ടണും നിരോധിച്ചു. യാത്രക്കാർക്ക് ഇതു രണ്ടുമായി വിമാനത്തിൽ കയറാൻ കഴിയില്ല. ഇത് ഏറെ ചർച്ചയും വിവാദവുമായി. ഇസ്ലാമിക തീവ്രവാദത്തെ നിയന്ത്രിക്കാൻ തെരഞ്ഞെടുത്ത രാജ്യത്തിൽ നിന്നുള്ള യാത്രക്കാർക്കാണ് നിയന്ത്രണം കൊണ്ടു വന്നത്.

ഇത് മറികടക്കാൻ തന്ത്രപരമായ നീക്കവുമായി ഗൾഫ് വിമാനക്കമ്പനികളെത്തി. ഇതിലൂടെ യാത്രക്കാർക്ക് എല്ലാ സൗകര്യവും വിമാനത്താവളങ്ങളിൽ ഉറപ്പുവരുത്തുകയാണ് ഈ കമ്പനികൾ. ഇന്ത്യയിൽ നിന്നുള്ളവരടക്കം അമേരിക്കൻ യാത്രയ്ക്ക് കൂടുതലായി ഗൾഫ് കമ്പനികളെയാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ലാപ് ടോപ് നിരോധനത്തെ തന്ത്രപരമായി മറികടക്കുന്നത്. യാത്രയ്ക്കിടെ ഔദ്യോഗികകാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്നവർക്ക് തുണയാണ് പുതിയ തീരുമാനം.

യുഎസിലേക്കുള്ള വിമാനങ്ങളിൽ ലാപ്‌ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വിലക്കിയതിനെ തുടർന്ന് ബദൽ നീക്കവുമായി വിമാനക്കമ്പനികളായ ഇത്തിഹാദും ഖത്തർ എയർവേയ്‌സും രംഗത്ത്. യുഎസിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളിൽ യാത്രക്കാർക്കു സൗജന്യ വൈഫൈയും ഐപാഡും നൽകും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം. ബിസിനസ് ക്ലാസ് യാത്രക്കാർക്കു സൗജന്യ ലാപ്‌ടോപ് ആണു ഖത്തർ എയർവേയ്‌സ് വാഗ്ദാനം.

മുഴുവൻ യാത്രക്കാർക്കും വിമാനത്തിനുള്ളിൽ ഒരു മണിക്കൂർ വരെ സൗജന്യ വൈഫൈ സൗകര്യവും അനുവദിച്ചു. അഞ്ചു ഡോളർ അധികം നൽകിയാൽ യാത്രാസമയം മുഴുവനും വൈഫൈ ലഭ്യമാകും. ഇത്തിഹാദിൽ ഏപ്രിൽ രണ്ടുമുതലാണു പുതിയ സംവിധാനം. വെൽകം ഡ്രിങ്കിനൊപ്പം വൈഫൈ വൗച്ചറുകളും ഐപാഡുകളും നൽകും. ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ അടുത്തയാഴ്ച മുതലാണു പുതിയ സേവനം. ബിസിനസ് ക്ലാസ് യാത്രക്കാർക്കു വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപായി ഗേറ്റിൽനിന്നു ലാപ്‌ടോപ് വായ്പ വാങ്ങാം.

അമേരിക്കയിൽ ഇറങ്ങുമ്പോൾ മടക്കി നൽകിയാൽ മതി. വിമാനത്തിൽ കയറും മുൻപുവരെ സ്വന്തം ലാപ്‌ടോപ്പിൽ ചെയ്ത ജോലികൾ യുഎസ്ബിയിലാക്കി ഒപ്പം കരുതാം. തുടർന്നു വിമാനത്തിൽ നൽകുന്ന ലാപ്‌ടോപ്പിൽ അതുപയോഗിച്ചു യാത്രയ്ക്കിടയിലും ജോലി തുടരാം. വിമാനത്തിന്റെ ഗേറ്റ് വരെ നിരോധിച്ച ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ടുപോകാനും കഴിയും. ഇവ ഗേറ്റിൽ നിന്നുവാങ്ങി ഭദ്രമായി പായ്ക്ക് ചെയ്തു വിമാനത്തിൽ ചെക്ക് ഇൻ ബാഗേജായി കൊണ്ടുപോകും.

അമേരിക്കയിൽ എത്തിയശേഷം ഇത് സുരക്ഷിതമായി മടക്കി നൽകുന്ന സംവിധാനവും ഖത്തർ എയർവേയ്‌സ് ആരംഭിച്ചിട്ടുണ്ട്. ദോഹ വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണിത്. എമിറേറ്റ്‌സും കഴിഞ്ഞയാഴ്ച ഇതേ സേവനം പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP