Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശൂരിൽ പൂരം സാമ്പിൾ മാനത്തു വിരിഞ്ഞപ്പോൾ ലണ്ടനിൽ മേളപ്പെരുമ പെയ്തിറങ്ങി; ജയറാം മുന്നിൽ നിന്നു നയിച്ച നൂറോളം ചെണ്ടകൾ ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചപ്പോൾ ആരവം ഉയർത്തി ആയിരത്തിലേറെപ്പേർ; മലയാളികളുടെ താളമായ ചെണ്ടമേളം ആവേശമുണർത്തിയ കാഴ്ചകളിലൂടെ

തൃശൂരിൽ പൂരം സാമ്പിൾ മാനത്തു വിരിഞ്ഞപ്പോൾ ലണ്ടനിൽ മേളപ്പെരുമ പെയ്തിറങ്ങി; ജയറാം മുന്നിൽ നിന്നു നയിച്ച നൂറോളം ചെണ്ടകൾ ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചപ്പോൾ ആരവം ഉയർത്തി ആയിരത്തിലേറെപ്പേർ; മലയാളികളുടെ താളമായ ചെണ്ടമേളം ആവേശമുണർത്തിയ കാഴ്ചകളിലൂടെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്നലെ ലോക പ്രശസ്ത തൃശൂർ പൂരത്തിന് സാമ്പിൾ വെടിക്കെട്ട് നടന്ന സമയം തന്നെയാണ് ലണ്ടനിൽ മേളപ്പെരുമ പെയ്തിറങ്ങിയത്. ചെണ്ടയും പൂരവും ഒന്നിനൊന്നു കൂടെ നിൽകുമ്പോൾ ഇന്നലെ തൃശൂരും ലണ്ടനും തമ്മിലുള്ള ദൂരമാണ് കുറഞ്ഞില്ലാതെയായത്. ഒരിടത്തു ജനം മാനത്തു വിരിഞ്ഞ വർണ പുഷ്പങ്ങൾ നോക്കി ആർപ്പു മുഴക്കിയപ്പോൾ മറ്റൊരിടത്തു ജനം മനസായങ്ങളിൽ പതിച്ചു കൊണ്ടിരുന്ന മേളപ്പെരുക്കങ്ങളെ ആർപ്പിലും ആവേശത്തിലും കൂട്ടിക്കെട്ടുക ആയിരുന്നു.

യുകെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട മേളപ്പെരുമ പുതിയ ചരിത്രമായി തന്നെയാണ് ഇന്നലെ പഞ്ചാരിയിലും ശിങ്കാരിയിലും മണിക്കൂറുകൾ പെയ്തിറങ്ങിയത്. മേളാസ്വാദകരുടെ മനസ്സിൽ ആനന്ദ മഴ പെയ്തപ്പോൾ സംഘാടകർക്കും ആഹ്ലാദം. വൻബജറ്റ് ഷോ വലിയ നഷ്ടത്തിൽ കലാശിച്ചില്ല എന്നതാണ് ഇന്നലെ ലണ്ടൻ ഫെയർഫീൽഡ് ഹാളിൽ എത്തിയ ജനക്കൂട്ടം തെളിയിച്ചത്. അവിചാരിത കാരണത്താൽ ചില കലാകാരന്മാർക്ക് അവസാന നിമിഷം എത്താനായില്ലെങ്കിലും അവരുടെ കുറവുകൾ ജയറാമിന്റെ സാന്നിധ്യം കുറച്ചെടുത്തു എന്നതാണ് വാസ്തവം.

പത്തോളം ചെണ്ട പഠന കേന്ദ്രങ്ങൾ ഒന്നിച്ചു കൂടിയാണ് മേളപ്പെരുമ എന്ന വാദ്യ, നാദ ഘോഷം ലണ്ടനിൽ യാഥാർഥ്യമാക്കിയത്. ചെണ്ടയിൽ നൂറിലേറെ ഒറ്റക്കോലുകൾ വീണ നിമിഷം തന്നെ കൊമ്പും കുഴലും ഇലത്താളവുമായി ശുദ്ധ പഞ്ചാരിയുടെ നാദ ഗരിമ ആസ്വാദകരെ തേടിയെത്തി.

മേളപ്പെരുക്കം ആരംഭിക്കും മുൻപേ സ്ത്രീകൾ അടക്കമുള്ള സംഘങ്ങൾക്ക് പലവട്ടമായി ജയറാമിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയ ശേഷമാണു വേദിയിലേക്ക് കലാകാരന്മാർ കാലെടുത്തു വച്ചത്. പലരും ജയറാമിന്റെ അനുഗ്രഹം വാങ്ങിയാണ് ചെണ്ടക്കോൽ കയ്യിലെടുത്തത്. ചിലരാകട്ടെ വെറും മാസങ്ങൾ നീണ്ട പരിശീലത്തിനു ശേഷം പോലും അതിവിഗദ്ധമായി മേളം നിയന്ത്രിക്കാൻ ഉള്ള പരിശീലനം നേടുകയും ചെയ്തു.

വൻബജറ്റിൽ ഉള്ള ഷോയ്ക്കു നേരത്തെ അവതാരകൻ മിഥുൻ അടക്കമുള്ളവരുടെ പേരുകളാണ് പ്രഖ്യാപിച്ചിരുന്നത്. മേളത്തിനിടയിൽ ഹാസ്യത്തിന്റെ മേമ്പൊടി വിതറി കാണികളെ പിടിച്ചിരുത്തുക എന്നതായിരുന്നു സംഘാടകരുടെ ആശയം. ഗായകൻ വേണുഗോപാലിന്റെ സാന്നിധ്യവും ആളുകൾക്ക് ആവേശമായി. രണ്ടു വട്ടം മേളത്തിൽ കൊട്ടിക്കയറിയ ശേഷമാണു പാട്ടും തമാശകളും അരങ്ങിൽ എത്തിയത്.

പഞ്ചാരിയിൽ ആദ്യ വട്ടം താള മുയർത്തിയ ചെണ്ടകൾ രണ്ടാം വട്ടത്തിൽ ശിങ്കാരിയിലാണ് കാലങ്ങൾ കൊട്ടിക്കയറിയത്. ഇടയ്ക്കു വേദിയിൽ എത്തിയ ജയറാമിന്റെ വകയായി ഒരു പാട്ടും അൽപം മിമിക്രിയും കൂടി ആയപ്പോൾ മേളാസ്വാദകർ ഹാപ്പി. പരിപാടികൾ ഏറെ നീണ്ടത് മൂലം പാതിരാവോടെയാണ് മേളപ്പെരുമക്കു തിരശീല വീണത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യവും മേളപ്പെരുമയെ ഏറെ വ്യത്യസ്തമാകാൻ സഹായകമായി. കലാഭവൻ നിന്നുള്ള മിമിക്രി ആർട്ടിസ്റ്റുകളും ലക്ഷ്മി ജയന്റെയും വിൽസ്വാരാജിന്റെ പാട്ടും ചേർന്നപ്പോൾ മേളപ്പെരുമ പാസ്മാർക്കു വാങ്ങിയാണ് കാണികളുടെ കയ്യടി നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP