രണ്ടു മണിക്കൂർ കൂടുതൽ ജോലി; സർക്കാർ അവധികൾ ബാധകമല്ല; ശമ്പളം ബാങ്കിലൂടെ നൽകില്ല; ലീവ് വേണമെങ്കിൽ അഞ്ച് പേരുടെ ഒപ്പും വേണം; കമ്പനിയോടു ചോദിക്കാതെ കല്യാണം പോലും നിശ്ചയിക്കാൻ പാടില്ല; ചോദ്യം ചെയ്യുന്നവർക്ക് പ്രൊമോഷൻ ഇല്ല: ബഹ്റൈനിലെ ലുലുവിൽ പണിയെടുക്കുന്നവരുടെ വേദനകൾ യൂസഫലി അറിയുന്നുണ്ടോ?

പ്രത്യേക ലേഖകൻ
എം എ യൂസഫലി കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ബിസിനസുകാരിൽ ഒരാളായിരുന്നു. മഹാനായ മനുഷ്യസ്നേഹിയും അനേകം പേർക്കു തൊഴിൽ നൽകിയ തൊഴിൽ ഉടമയുമാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ കണ്ണിലുണ്ണി. പ്രധാനമന്ത്രി മോദിക്കു പോലും ഗൾഫിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ യുസഫലിയുടെ സഹായം വേണം. അതുകൊണ്ടു തന്നെ യൂസഫലിക്കെതിരായ ചെറിയ പരാമർശം പോലും ആരാധകർ സഹിക്കില്ല.
എന്നാൽ യൂസഫലിയുടെ എല്ലാ സ്ഥാപനങ്ങളിലെയും സ്ഥിതി ഇതല്ല. ചിലയിടങ്ങളിലെ മാനേജർമാരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തൊഴിലാളികൾക്ക് തീരാവേദനയാവുകയാണ്. ബഹ്റൈനിലെ ഒരു ഹൈപ്പർമാർക്കറ്റിൽ നിന്നും ഒരു തൊഴിലാളി രാജി വച്ചു പോകാൻ നേരം യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ ഈ വിഷയത്തിലേയ്ക്കുള്ള കവാടം തുറക്കൽ ആയിരുന്നു.
ഈ തൊഴിലാളിയുടെ വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചപ്പോൾ അനേകം പേരാണ് പ്രതികരണവുമായി രംഗത്തു വന്നത്. മറ്റു ലുലു സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരാതികൾ ഇല്ലാതിരിക്കവെ ബഹ്റൈനിൽ നിന്നും നിരവധി പരാതികളാണ് ഉയർന്നത്. ഇവയൊക്കെ യൂസഫലി ഒരു പക്ഷേ അറിയുന്നുപോലും ഉണ്ടാവില്ല എന്നറിയാം.
മറുനാടൻ വാർത്ത ശരിവച്ചുകൊണ്ട് ബഹ്റൈനിൽ നിന്നും അനേകം തൊഴിലാളികൾ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ഇങ്ങനെ തൊഴിലാളികളിൽ പേര് വെളിപ്പെടുത്തരുത് എന്ന കർക്കശ നിർദ്ദേശത്തോടെ അയച്ചുതന്ന പരാതികളിലെ പ്രധാനപ്പെട്ട ആരോപണങ്ങൾ ആണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. യൂസഫലി ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് നടക്കുന്നതെങ്കിൽ യൂസഫലിയെയും ലുലുവിനെയും നമ്മൾ പ്രതിസ്ഥാനത്തു നിർത്തേണ്ട സമയം ആയിരിക്കുന്നു. യൂസഫലിക്കു ഇതൊന്നും അറിയില്ല എങ്കിൽ അടിയന്തിരമായി യൂസഫലി ഇടപെടേണ്ട സമയം ആയിരിക്കുന്നു എന്നു പറയാതെ വയ്യ.
തൊഴിലാളികൾ പരാതികളുടെ കെട്ട് അഴിക്കുന്നതിങ്ങനെ:
- ലുലുവിൽ ജോലി സമയം മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ചു 2 മണിക്കൂർ കൂടുതൽ ആണ്, 10 മണിക്കൂർ.
- ഒരു ഷോപ്പിന്റെ ഓപ്പണിങ് ജോലി ആണെങ്കിൽ അത് 16 മണിക്കൂർ വരെ നീണ്ടു പോകും, ഇതിനൊന്നും ഒരു ആനുകൂല്യവും ഓവർ ടൈമും തരില്ല. എല്ലാം നമ്മുടെ ഷോപ്പിനു വേണ്ടിയല്ലേ എന്ന് വിചാരിച്ചു ജോലി ചെയ്യും.
- അവധി എന്നുള്ളത് ആഴ്ചയിൽ ഒരു ദിവസം. എന്നാൽ ഗവണ്മെന്റ് ഹോളിഡേ ഒന്നും കിട്ടുകയില്ല. തൊഴിലാളി ദിനം പോലും അവധി തരില്ല. ആകെ ഒരു കൊല്ലത്തിൽ അവധി തരുന്നത് 1 ദിവസം വീതം രണ്ടു ഈദ്നും. നിയമപ്രകാരം 3 ദിവസം ഒരു ഈദിനു കൊടുക്കണം എന്നിരിക്കെ. മാത്രമല്ല 10ൽ കൂടുതൽ ഹോളിഡേസ് എല്ലാവര്ക്കും കിട്ടും ഇതൊന്നും ലുലുവിന് ബാധകം അല്ല.
- ബഹ്റൈൻ നിയമം അനുസരിച്ചു സാലറി ബാങ്കിലൂടെയാണ് കൊടുക്കേണ്ടത്, ഗവണ്മെന്റിന് സാലറിയുടെ നിശ്ചിത ശതമാനം ടാക്സ് കൊടുക്കണം. അതുകൊടുക്കാതിരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇന്റർനാഷണൽ കമ്പനിയുടെ തൊഴിലാളികൾ ഇപ്പോഴും പഴയകാല ഓർമയിൽ ക്യു നിന്നാണ് സാലറി വാങ്ങുന്നത്.
- സെയിൽസ് സ്റ്റാഫിന് 143 ദിനാർ ആണ് സാലറി റൂം ആൻഡ് അക്കോമഡേഷൻ ഫ്രീയാണ്. ഫുഡ് കയ്യിൽ നിന്നും എടുക്കണം. ഇത് മാർക്കറ്റിൽ ഉള്ളതിൽ വച്ച് വളരെ കുറവാണ്.
- നിയമപ്രകാരം 11 മാസം ജോലി 1 മാസം ശംബളത്തോട് കൂടി ലീവ് പിന്നെ 2 വേ ടിക്കറ്റും. പക്ഷെ ലുലുവിൽ 2 വർഷം എത്തുമ്പോൾ ലീവ് 2 മാസം തരും. ഒരു മാസത്തെ ലീവ് സാലറിയും 2 വേ ടിക്കറ്റും. ഒരു മാസത്തെ ലീവ് സാലറി മുക്കും, കോടികൾ അങ്ങനെ തന്നെ തൊഴിലാളികളെ പറ്റിച്ച് ഉണ്ടാക്കിയിട്ടുണ്ട്.
- ഇനി ലീവിന് പോകണമെഎങ്കിൽ 5 പേരുടെ ഒപ്പ് വേണം, എച്ച്എആർ ഒരു നോക്കുകുത്തിയാണ് ലുലുവിൽ. ഇവിടുത്തെ റീജിയണൽ മാനേജർ ആണ് എല്ലാവരുടെയും ലീവ് അനുവദിക്കുന്നത്. എല്ലാ ബുധനാഴ്ചയും അമ്പലത്തിൽ ദർശനം ഇരിക്കുന്നപോലെ അദ്ദേഹം ഇരിക്കും. നൂറുകണക്കിന് സ്റ്റാഫ് കാണുവാൻ ക്യു നിൽക്കും. ലീവ് ആയിട്ട് നാട്ടിൽ പോകാനുള്ള അനുമതിക്കായി.
- ലീവും ആനുകൂല്യവും എല്ലാം അദ്ദേഹത്തിന്റെ ഇഷ്കാർക്കു മാത്രം, ക്രിക്കറ്റ് കളിക്കാരൻ ആണെങ്കിൽ പിന്നെ പറയണ്ട ലീവും, ലോൺഉം ആവശ്യത്തിന് തരും. ഇന്ത്യ കളിയിൽ ജയിച്ചാൽ അന്ന് പോകുന്നവർക്ക് മിക്കവാറും എല്ലാം സാധിച്ചു കിട്ടും, തോറ്റാൽ പിന്നെ ഒന്നും സൈൻ ചെയ്യില്ല അടുത്ത ആഴ്ച ഇതുപോലെ തന്നെ പോയി നിൽക്കണം.
- പാസ്പോർട്ട് നിയമപ്രകാരം ഇവിടെ അവരവരുടെ കയ്യിൽ വയ്ക്കാനാണ് നിയമം, എന്നാൽ ഇവിടെ അത് വാങ്ങി വയ്ക്കും.
- ഒരു എമർജൻസി ലീവ് വേണമെന്നുണ്ടെങ്കിൽ കാലു പിടിച്ച് പുറകെ നടക്കണം, എന്തിന് സ്വന്തം കല്യാണം തന്നെ തീരുമാനിച്ചാൽ കമ്പനിയോട് ചോദിക്കാതെയാണോ തീരുമാനിച്ചത് എന്നാണ് ചോദിക്കുക. ഈ ലീവിന് പോകുമ്പോൾ ശബളം ഇല്ല ടിക്കറ്റും ഇല്ല അതാണ് ഇതിലെ തമാശ, എന്നാലും കൊടുക്കൂല.
- റീജിയൻ ലെവലിൽ ഉള്ള എല്ലാർക്കും ഇതൊന്നും ബാധകം അല്ല. വേണ്ടപ്പോൾ നാട്ടിൽ പോകും, വർഷത്തിൽ ഫാമിലി ടിക്കറ്റും ഒരു മാസം ലീവും നിയമം ടോപ് മാനേജ്മെന്റിന് മാത്രം. കാറും ബഗ്ലാവും ഫാമിലിയും പിന്നെ ടിക്കറ്റും. തൊഴിലാളികൾക്ക് ഇതൊന്നും ഇല്ല. തൊഴിലാളികൾ അടിമകൾ ആണെന്നാണു ഭാവം.
- ആരെങ്കിലും അന്യായത്തിന് എതിരെ ഒരു ചെറു വിരൽ അനക്കിയാൽ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പ്രൊമോഷൻ കൊടുക്കാതെ തട്ടിക്കളിക്കും.
- ഫിലിപ്പീൻകാർക്കും നേപ്പാളികൾക്കും സ്ഥിതി ഇത് തന്നെ. ഒരേ കമ്പനിയിൽ ഒരേ തൊഴിൽ ചെയ്യുന്നവർക്ക് രാജ്യം വേർതിരിച്ചു സാലറി, തികച്ചും മോശം.
- എല്ലാ മുറുമുറുപ്പും ലീവ് കൊടുക്കാൻ ബുദ്ധിമുട്ടും മലയാളികളോട് മാത്രം.
- എന്തെങ്കിലും കാര്യത്തിനായി ആർഡിയുടെ അടുത്ത് ചെന്നാൽ പരസ്യമായി കളിയാക്കും, തിരിച്ചൊന്നും പറയാൻ കഴിയില്ലല്ലോ ജോലി പോകില്ലെ. നാട്ടിലായിരുന്നെകിൽ ഇവന്റെ ചെവിക്കല്ലു അടിച്ച് പൊട്ടിച്ചേനെ എന്ന് പലരും പറയുന്നു. എന്തിന് സാലറി സർട്ടിഫിക്കറ്റ് ചോദിച്ചാൽ തന്നെ എന്തിന് വേണം, അതുവച്ചു നിനക്കാരാ ലോൺ തരിക എന്നൊക്കെ ചോദിച്ചുള്ള ആക്ഷേപങ്ങളും കേൾക്കണം.
- കസ്റ്റമേഴ്സിനെ കാണുമ്പോൾ ഒളിച്ചോടുന്ന മാനേജർമാർ വരെ ഉണ്ട് ലുലുവിൽ, മാനേജർ ആവാൻ വേണ്ട ഒരു മിനിമം യോഗ്യത പോലും ഇല്ലാത്ത പമ്പര വിഡ്ഢികൾ വരെ ഉണ്ട്, മണിയടിയും താങ്ങി കൊടുക്കലും അറിയാവുന്നവർ വളരെ പെട്ടന്ന് ഉന്നത സ്ഥാനങ്ങളിൽ എത്തും.
- ഇവിടുത്തെ പീഡനങ്ങൾ സഹിച്ചു പുറത്തു വേറെ ജോലി ചെയ്യാം എന്ന് വിചാരിച്ചാൽ എങ്ങനെയെങ്കിലും അത് അന്വേഷിച്ചു കണ്ടുപിടിച്ചു മുടക്കും. അതുകൊണ്ടു തന്നെ ലുലുവിൽ സപ്ലൈ ചെയ്യുന്ന ഒരു കമ്പനിയും ലുലു സ്റ്റാഫിനെ എടുക്കുകയില്ല. അങ്ങനെ ഇഷ്ടപെട്ട ജോലിക്കു കയറാൻ കഴിയാത്തവർ നിരവധി.
- റംലി മാളിലെ ജിഎം അർഷാൽ ഒരു കുട്ടിയെ മാനസിക രോഗിആക്കി നാട്ടിൽ വിട്ടിട്ടുണ്ട്, മാനസികമായി തകർന്ന ആ പയ്യനെ നാട്ടിൽ വിടാൻ റൂമിൽ ഉള്ളവരും കൂടെ ജോലി ചെയ്യുന്നവരും ജിഎമ്മിനെ അറിയിച്ചിരുന്നു, എന്നിട്ടും കൂട്ടാക്കിയില്ല. അവസാനം കാര്യങ്ങൾ കൈ വിട്ടുപോകുമെന്നായപ്പോൾ നാട്ടിൽ വിട്ടു. ആ പയ്യന്റെ കൂടെ ഒരു സ്റാഫിനെയും കൂട്ടിനു വിട്ടിരുന്നു അപ്പോൾ മനസിലാക്കണം അത്രയ്ക്കും കൈവിട്ടു പോയിരുന്നു സ്ഥിതി. ഒരു ആക്ഷനും ഇതിനെതിരെ യൂസഫ് അലി എടുത്തില്ല.
- മനുഷ്യസ്നേഹി സ്വന്തം തൊഴിലാകൾക്ക് വേണ്ട പരിഗണന കൊടുക്കുകയാണെങ്കിൽ തൊഴിലാകൾ എല്ലാം ആത്മാർത്ഥമായി ജോലി ചെയ്യും. കഷ്ടപ്പാട് കാരണം ആണ് ആരും ഈ പ്രശ്നങ്ങൾ ഉന്നയിക്കാതിരിക്കുന്നത്.
- ലോകോത്തര ബ്രാൻഡായി വളരുന്ന ലുലു സ്വന്തം തൊഴിലാളികളെ അടിമകൾ ആയി കാണാതെ അവരുടെ ജീവിത നിലവാരം കൂടി ലോകോത്തരമായി ഉയർത്തുകയാണ് വേണ്ടത്. അല്ലാതെ വല്ല നക്കാപ്പിച്ച കൊടുത്താൽ മതി എന്ന് വിചാരിച്ചു പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇപ്പോൾ എല്ലാവരും പ്രാകി കൊണ്ടും, ഇഷ്ടം ഇല്ലാതെയും ആണ് ജോലി ചെയ്യുന്നത്. എന്നാണാവോ ഇതെല്ലം യൂസഫ് അലി മനസിലാക്കുന്നത്. നാട്ടിൽ ക്യു നിൽക്കുന്ന പിള്ളേർ ഇത് വല്ലതും അറിയുന്നുണ്ടോ. ഇവിടെ വരുമ്പോൾ അറിയും. എല്ലാവർക്കും ഗൾഫിലേക്ക് എളുപ്പത്തിൽ ഉള്ള ഒരു എൻട്രിയായാണ് ലുലുവിനെ കാണുന്നത്.
- ലുലു കമ്പനി നല്ല ലാഭത്തിലാണു പ്രവർത്തിക്കുന്നത്. എന്നിട്ടാണ് ഈ കൊള്ള.
യൂസഫ് അലി ഇത് വരെ ഇങ്ങോട്ടു വന്നിട്ടില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നുണ്ട്. അറിഞ്ഞിട്ടു ബുദ്ധിപൂർവം ഒഴിഞ്ഞു മാറുകയാണെന്നു തോന്നുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. എന്തായാലും തൊഴിലാളികളുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ബഹ്റൈനിലെ ലുലു സ്ഥാപനങ്ങളുടെ പേരിലാണ്. മറ്റിടങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നിട്ടില്ല. റീജണൽ മാനേജർമാരുടെ തന്നിഷ്ടപ്രകാരമുള്ള കാര്യങ്ങൾ അറിഞ്ഞിട്ടും അറിയാതിരിക്കുകയാണോ യൂസഫലി എന്ന ചോദ്യം ഉയരുമ്പോഴും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് കുറെ തൊഴിലാളികൾ.
- TODAY
- LAST WEEK
- LAST MONTH
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയത്; പരാതി ദുരുദ്ദേശ്യപരം; കെമിക്കൽ സ്പ്രേ അടിച്ച കേസിലെ പ്രതികളായ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനും സി ജി രാജോപാലിനും മുൻകൂർ ജാമ്യം; പ്രതികൾ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതിന് സാക്ഷി മൊഴികൾ ഇല്ലെന്നും ഹൈക്കോടതി
- ഒരു ലക്ഷം രൂപയിലധികം തുക അയച്ചാൽ അറിയിക്കണം; ബാങ്ക് വഴിയുള്ള പണമിടപാടുകളിൽ നിരീക്ഷണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ
- മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; മാധ്യമറിപ്പോർട്ടുകളിൽ നിന്നാണ് പാർട്ടി പ്രഖ്യാപനം അറിയുന്നത്; പാർട്ടി സംസ്ഥാന അദ്ധ്യക്ഷനോട് തിരക്കിയപ്പോൾ അദ്ദേഹം അങ്ങനെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് അറിവ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ല; കെ.സുരേന്ദ്രനെ വി.മുരളീധരൻ തിരുത്തിയതോടെ ബിജെപിയിൽ ആശയക്കുഴപ്പം
- ജനസംഖ്യയിൽ അഞ്ച് ശതമാനം പോലും ഇല്ലാതിരുന്നിട്ടും പകുതിയിലേറെ കൊറോണാ രോഗികളും മുസ്ലീമുകൾ; കോവിഡ് ഗുരുതരമായി ബാധിച്ചവരിൽ 90 ശതമാനവും കുടിയേറ്റക്കാർ; അത്ഭുത പ്രതിഭാസത്തിനു ഉത്തരം തേടി ജർമ്മനി
- ഭർത്താവ് കഷണ്ടിയാണെന്ന് അറിയുന്നത് വിവാഹത്തിന് ശേഷം; വിവാഹ മോചനം തേടി യുവതി
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- കാറപകടം കാട്ടിക്കൊടുത്തത് ഭാര്യയുടെ കാമുകനെ; പൊലീസെത്തും മുൻപെ കാമുകനെ പൊതിരെ തല്ലി ഭർത്താവ്; ഒടുവിൽ പൊലീസ് പിടിയിലായി കാമുകനും
- 'തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്'; കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി ശശി തരൂർ എംപി
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്