Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവർ പുറത്തിറങ്ങിയാൽ പിടികൂടി നാടുകടത്തും: വിമാന സർവീസുകൾ ഇന്നും നാളെയുമായി പൂർണ്ണമായും നിർത്തലാക്കും; ആഭ്യന്തര പൊതുഗതാഗത സർവീസുകളും നിർത്തലാക്കി; ഹോട്ടലുകളിലും മാളുകളിലും ഒത്തുചേർന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖാപിച്ചു; പൊതുഅവധി ദിനത്തിൽ തുറന്നു പ്രവർത്തിച്ച സ്വകാര്യ സ്‌കൂൾ അടച്ചു പൂട്ടി; കൊവിഡ് 19 പ്രതിരോധ നടപടികൾ കടുപ്പിച്ച് കുവൈത്ത്

വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവർ പുറത്തിറങ്ങിയാൽ പിടികൂടി നാടുകടത്തും: വിമാന സർവീസുകൾ ഇന്നും നാളെയുമായി പൂർണ്ണമായും നിർത്തലാക്കും; ആഭ്യന്തര പൊതുഗതാഗത സർവീസുകളും നിർത്തലാക്കി; ഹോട്ടലുകളിലും മാളുകളിലും ഒത്തുചേർന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖാപിച്ചു; പൊതുഅവധി ദിനത്തിൽ തുറന്നു പ്രവർത്തിച്ച സ്വകാര്യ സ്‌കൂൾ അടച്ചു പൂട്ടി; കൊവിഡ് 19 പ്രതിരോധ നടപടികൾ കടുപ്പിച്ച് കുവൈത്ത്

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കോവിഡ് 19 ലോകത്തെ ആകമാനം ഭീതിയിലാഴ്‌ത്തി താണ്ഡവമാടികൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം രോഗബാധിതരായപ്പോൾ 4000 ത്തിലധികം ആളുകൾ മരണത്തിന് കീഴടി. എന്നാൽ, കൊറോണ പ്രതിരോധ നടപടികൾ കടുപ്പിച്ച് കുവൈത്തും. വിമാന സർവീസുകൾ ഇന്നും നാളെയുമായി പൂർണ്ണമായും നിർത്തലാക്കും. ആഭ്യന്തര പൊതുഗതാഗത സർവീസുകളും നിർത്തലാക്കി. ഹോട്ടലുകളിലും മാളുകളിലും ഒത്തുചേർന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖാപിച്ചു.

വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവർ പുറത്തിറങ്ങിയാൽ പിടികൂടി നാടുകടത്തുമെന്ന കുവൈത്ത ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി അധികൃതർ വിപുലമായ പരിശോധനക്കൊരുങ്ങുന്നു. ഫെബ്രുവരി 27 മുതൽ കൊറോണ വൈറസ ബാധിത രാജ്യങ്ങളിൽനിന്ന വന്നവർക്കാണ വീട്ടുനിരീക്ഷണം നിർദ്ദേശിച്ചിട്ടുള്ളത. ഏത രാജ്യക്കാരാണെന്നതും സിവിൽ ഐ.ഡി കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട. കാർഡ സകാൻ ചെയതാൽ രാജ്യത്ത അവസാനമായി പ്രവേശിച്ച തീയതി അറിയാൻ കഴിയും. ഇതുവഴി വീട്ടുനിരീക്ഷണത്തിൽ കഴിയേണ്ടവരെ എളുപ്പം കണ്ടെത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യ, ബംഗ്ലാദേശ, ഈജിപത്, ലെബനോൻ, ഫിലിപ്പീൻസ, ശ്രീലങ്ക, സിറിയ, അസർബൈജാൻ, ബെൽജിയം, ഫ്രാൻസ, ജർമനി, ജപ്പാൻ, നെതർലാൻഡ, നോർവേ, സിങ്കപ്പൂർ, സപെയിൻ, സ്വീഡൻ, സ്വിറ്റസർലാഡ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്ന ഫെബ്രുവരി 27ന ശേഷം കുവൈത്തിലെത്തിയവർക്കാണ് രണ്ടാഴച വീട്ടുനിരീക്ഷണം നിർബന്ധമാക്കിയിട്ടുള്ളത. ഈ ദിവസങ്ങളിൽ ജോലിക്ക പോവാനോ പുറത്തിറങ്ങാനോ പാടില്ല.

നിരീക്ഷണ കാലയളവിനിടെ പനിയോ കഫേെക്കട്ടാ മറ്റു ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ അധികൃതരെ അറിയിക്ക?ണമെന്നും നിർദ്ദേശമുണ്ട. കൊറോണ വൈറസ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയത. വീട്ടുനിരീക്ഷണം നിർദ്ദേശിച്ചരെ ജോലിക്ക ഹാജരാകാൻ അനുവദിക്കരുതെന്നും ഇവരുടെ ശമ്പളം വെട്ടിക്കുറക്കാൻ പാടില്ലെന്നും തൊഴിലുടമകൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം എത്തിയിരിക്കുന്നത്.

കുവൈത്തിലെ പൊതു അവധി ദിനത്തിൽ തുറന്നു പ്രവർത്തിച്ച സ്വകാര്യ സ്‌കൂൾ അടച്ചു പൂട്ടി. ഖൈത്താനിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളാണ് അധികൃതർ പൂട്ടിയത്. ആഭ്യന്തര മന്ത്രാലയത്തിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ എത്തിയാണ് സ്‌കൂൾ അടച്ചു പൂട്ടിയത്. നിയമം മറി കടക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയാണ് അധികൃതർ സംഭവത്തിൽ ഇടപെടുന്നത്.

ജുമുഅ നിസ്‌കാരം ഇന്നു മുതൽ നിർത്തലാക്കി ഔഖാഫ് മതകാര്യ മന്ത്രാലയം

കുവൈത്തിൽ ഇന്നു മുതൽ വെള്ളിയാഴ്‌ച്ച പ്രാർത്ഥനകൾ നിർത്തലാക്കി. ഇതു സംബന്ധിച്ചു ഔഖാഫ് മതകാര്യ മന്ത്രാലയത്തിൽ ഫത്വ കമ്മിറ്റിയുടെ യോഗത്തിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്‌ച്ച നിസ്‌കാരം നിർത്തിവക്കാൻ തീരുമാനിച്ചത്. വിശ്വാസികൾ വീടുകൾക്കുള്ളിൽ നിസ്‌കാരവും പ്രാർത്ഥനകളും നിർവഹിക്കുന്നതിന് തയ്യാറാകണം എന്നും ഔഖാഫ് മതകാര്യ മന്ത്രാലയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഔഖാഫ് മതകാര്യ മന്ത്രാലയ തീരുമാനം ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി കൂട്ടിചേർത്തു. നേരത്തെ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു.

ഫ്രൈഡേ മാർക്കറ്റ് അടച്ചു

കുവൈത്തിലെ പ്രസിദ്ധമായ ഫ്രൈഡേ മാർക്കെറ്റ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചതായി അധികൃതർ അറിയിച്ചു. വ്യാഴം, വെള്ളി, ശനി അവധി ദിനങ്ങളിൽ നൂറു കണക്കിന് സ്വദേശികളും വിദേശികളുമാണ് ഇവിടെ എത്താറുള്ളത്. തുച്ഛമായ വിലക്ക് കിട്ടുമെന്നതാണ് ഫ്രൈഡേ മാർക്കറ്റിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു ജനക്കൂട്ടം അവിടെ എത്താറുണ്ട്. പൊതു ജനങ്ങൾ സർക്കാർ ഉത്തരവിനോട് സഹകരിക്കണമെന്ന് അധികൃതർ പറഞ്ഞ.

കുവൈത്തിൽ പുതിയതായി എട്ടുപേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം എൺപതുപേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് സ്വദേശികൾക്കും അഞ്ച് ഈജിപ്തുകാർക്കുമാണ് പുതിയതായി രോഗം കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് അനുനിമിഷം കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നതിന് ക്യാബിനറ്റ് യോഗം തീരുമാനിച്ചു. ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കുന്നതിന്റ ഭാഗമായിട്ടാണ് സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചതും. രാജ്യത്തെ എല്ലാ ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും മാർച്ച് 29നെ ഇനി തുറന്ന് പ്രവർത്തിക്കുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു.

അതേസമയം പൊതുജനങ്ങൾ എ.ടി.എം. കൗണ്ടറുകൾ ഒഴിവാക്കി ഇ-ബാങ്കിങ് കൂടുതൽ കാര്യക്ഷമാക്കുന്നതിനാണ് സർക്കാർ നിർദ്ദേശം. ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികളുടെ കൊറോണ വൈറസ് രോഗപരിശോധന മിശ്രഫിലെ പ്രദർശന നഗരിയിൽ സജ്ജമാക്കിയിട്ടുള്ള മെഡിക്കൽ സെന്ററിൽ ഇന്നു മുതൽ ആരംഭിച്ചു. സർക്കാർ ഉത്തരവ് അനുസരിച്ചു റിപ്പോർട്ട് ചെയ്യാത്തവർക്ക് വലിയപിഴയും തടവും ശിക്ഷ ലഭിക്കുമെന്നും അധികൃതർ നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം, കൊറോണ വൈറസ് ഭീതിയിൽനിന്നും രാജ്യവും ജനങ്ങളും അതിവേഗം മുക്തമാകുന്നതിന് പ്രഥമ പരിഗണന നൽകാൻ കുവൈത്തി അമീർ ആഹ്വനം ചെയ്തു. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് അഭിപ്രായപ്പെട്ടതായി കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് ക്യാബിനറ്റ് യോഗത്തിൽ പറഞ്ഞിരുന്നു. സർക്കാരും മറ്റു വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ രാജ്യവും ലോകവും ഉറ്റു നോക്കുന്ന കൊറോണ രോഗ പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിനും അമീർ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കൊവിഡ് 19 കൂടുതൽ വ്യാപിച്ചതോടെ നിയമം കർശനമാക്കുകയാണ് അധികൃതർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP