Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോണി മറിഞ്ഞത് ഖൈറാൻ റിസേർട്ട് മേഖലയിലെ ഉല്ലാസയാത്രക്കിടെ; രക്ഷാപ്രവർത്തകരെത്തി ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല; കുവൈത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

തോണി മറിഞ്ഞത് ഖൈറാൻ റിസേർട്ട് മേഖലയിലെ ഉല്ലാസയാത്രക്കിടെ; രക്ഷാപ്രവർത്തകരെത്തി ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല;  കുവൈത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ തോണി മറിഞ്ഞ് രണ്ട് മലയാളികൾ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഖൈറാനിൽ വെള്ളിയാഴ്ച ആണ് അപകടം നടന്നത്. ചെറുതോണിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.ഖൈറാൻ റിസേർട്ട് മേഖലയിലാണ് അപകടം നടന്നത്, ഉടൻ തന്നെ രക്ഷാപ്രവർത്തകരെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ സ്വദേശിയായ സുകേഷ് വനാഡിൽ പുതിയവീട്( 44), പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി ( ടിജോ 29) എന്നിവരാണ് മരിച്ചത്.ലുലു എക്‌സ്‌ചേഞ്ച് കോപ്പറേറ്റ് മാനേജറാണ് സുകേഷ്, ലുലു എക്‌സ്‌ചേഞ്ചിലെ അക്കൗണ്ട് അസിസ്റ്റന്റ് മാനേജറാണ് ടിജോ. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.ആറ് മാസം മുമ്പാണ് ടിജോ വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP