Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബുദാബിയിൽ കാണാതായ നീലേശ്വരം സ്വദേശിക്ക് തുണയായത് മലയാളി നഴ്‌സ്; ഡ്രൈവറായ ഹാരിസ് ആരോടും പറയാതെ മാറിയിരുന്നത് കമ്പനി ലീവ് അുവദിക്കാത്തതിൽ മനംനൊന്ത്; അവശനായി ആശുപത്രിയിലായപ്പോൾ പരിചരിച്ച നഴ്‌സ് വിവരം ബന്ധുക്കളെ അറിയിച്ചു; നാട്ടിലേക്കയയ്ക്കാനുള്ള സഹായവുമായി സാമൂഹിക പ്രവർത്തകർ

അബുദാബിയിൽ കാണാതായ നീലേശ്വരം സ്വദേശിക്ക് തുണയായത് മലയാളി നഴ്‌സ്; ഡ്രൈവറായ ഹാരിസ് ആരോടും പറയാതെ മാറിയിരുന്നത് കമ്പനി ലീവ് അുവദിക്കാത്തതിൽ മനംനൊന്ത്; അവശനായി ആശുപത്രിയിലായപ്പോൾ പരിചരിച്ച നഴ്‌സ് വിവരം ബന്ധുക്കളെ അറിയിച്ചു; നാട്ടിലേക്കയയ്ക്കാനുള്ള സഹായവുമായി സാമൂഹിക പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

അബുദാബി : അബുദാബിയിൽ നിന്നും ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് കാണാതായ നീലേശ്വരം പാലായി സ്വദേശി ഹാരിസ് പൂമാടത്തിനെ കണ്ടെത്തി. സൗദി-യുഎഇ അതിർത്തി പ്രദേശമായ അൽ അസ്ഹയിൽ നിന്നുമാണ് യുവാവിനെ കണ്ടുകിട്ടിയത്. ഇയാൾ ഏറെ നാളായി അബുദാബിയിലുള്ള സ്വകാര്യ ഹോട്ടിലിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. തന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് പങ്കെടുകക്കുന്നതിനായി കമ്പനി ലീവ് അനുവദിക്കാത്തതിൽ ഹാരിസ് ഏറെ ദുഃഖിതനായിരുന്നുവെന്നും ഒരു പക്ഷേ ഇതിനാലാകാം എല്ലാവരിൽ നിന്നും മാറി നിന്നതെന്നും ഹാരിസിന്റെ സഹോദരൻ സുഹൈൽ വ്യക്തമാക്കി.

തന്റെ വീസ ഉടൻ തന്നെ റദ്ദാക്കി തരണമെന്ന് ഹാരിസ് ആവശ്യപ്പെട്ടപ്പോൾ 15 ദിവസം കാത്തിരിക്കാനായിരുന്നു കമ്പനിയുടെ മറുപടി. ഇതിനുശേഷമാണ് ഹാരിസിനെ കാണാതായത്. തുടർന്ന് സഹോദരൻ സുഹൈൽ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതിനൽകിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ രേഖകളില്ലാതെ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച ഹാരിസിനെ അതിർത്തി സുരക്ഷാസേന പിടികൂടി അൽഅഹ്‌സ സെൻട്രൽ ജയിലിലേക്കു മാറ്റുകയായിരുന്നു.

ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയ ഹാരിസിന്റെ ആരോഗ്യനില വഷളായതോടെ അൽഅഹ്സ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ ആശുപത്രിയിലെ മലയാളി നഴ്‌സാണ് ഹാരിസിന്റെ അവസ്ഥ ബന്ധുക്കളെ അറിയിച്ചത്. രേഖകൾ ശരിപ്പെടുത്തി നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP