Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കാലത്തെ സംഘർഷം ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ ജീവൻ എടുക്കുന്നു; സൗദിയിൽ ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചത് കഴിഞ്ഞ വർഷം വിവാഹം ചെയ്ത കുട്ടനാട്ടുകാരിയായ മലയാളി നഴ്സ്; ലിന്റു ലിസ ജോർജ്ജിന് ആദരാജ്ഞലി അർപ്പിച്ച് പ്രവാസി സമൂഹം

കോവിഡ് കാലത്തെ സംഘർഷം ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ ജീവൻ എടുക്കുന്നു; സൗദിയിൽ ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചത് കഴിഞ്ഞ വർഷം വിവാഹം ചെയ്ത കുട്ടനാട്ടുകാരിയായ മലയാളി നഴ്സ്; ലിന്റു ലിസ ജോർജ്ജിന് ആദരാജ്ഞലി അർപ്പിച്ച് പ്രവാസി സമൂഹം

മറുനാടൻ ഡെസ്‌ക്‌

ബുറൈദ: കോവിഡ് കാലത്തെ മാനസിക സംഘർഷം നഴ്സുമാർക്ക് താങ്ങാനാകുന്നില്ല എന്ന് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരും ഈ മാനസിക സമ്മർദ്ദത്തിന് ഇരയാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം സൗദിയിൽ യുവതിയായ മലയാളി നഴ്സ് മരിച്ചത് ഹൃ​ദയാഘാതത്തെ തുടർന്നാണ്. സൗദിയിലെ അൽ ഖസീം ഉനൈസ കിങ് സൗദ് ആശുപത്രിയിൽ സേവനം ചെയ്യുന്ന മലയാളി സ്റ്റാഫ് നഴ്സായ ലിന്റു ലിസാ ജോർജ് ഹൃദയാഘാതം മൂലം അന്തരിച്ചത്.

ആലപ്പുഴ ചങ്ങനാശ്ശേരി കുമരൻ കേരി ചക്കുകുളം വീട്ടീൽ ലിന്റു ലിസാ ജോർജ് ആണ് മരിച്ചത്. ചൊവ്വ പുലർച്ചെ 3.45 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അഞ്ചു വർഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് അവധി കഴിഞ്ഞ് എത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതേയുള്ളൂ. ഭർത്താവ് ബിബിൻ കുര്യാക്കോസ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ആൻഡ് റിസേർച്ച് സെന്റർ ഹോസ്പിറ്റലിൽ നഴ്‌സാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

2015 ഫെബ്രുവരി മുതൽ സൗദിയിൽ ജോലിയിലുള്ള ലിന്റു കഴിഞ്ഞവർഷം ജൂലൈയിലാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരികെയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ചങ്ങനാശ്ശേരി കുമരൻകേരി ചക്കുകുളം വീട്ടിൽ പൗലോസ് വർഗ്ഗീസ്-ലിസമ്മ ജോർജ് ദമ്പതികളുടെ മകളാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നഴ്സുമാരെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.മാനസിക സംഘർഷത്തെ തുടർന്ന് നിരവധി നഴ്സുമാർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ചെറുപ്പക്കാർ പോലും ഹൃദയാഘാതം മൂലം മരിക്കുന്നത് ഇത്തരം മാനസിക സമ്മർദ്ദങ്ങളെ തുടർന്നാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP