Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

29 വർഷമായി പ്രവാസ ജീവിതം; അപ്രതീക്ഷിതമായി മരണം തേടിയെത്തിയത് ഏക മകളുടെ വിവാഹത്തിന് അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെ; കണ്ണൂർ സ്വദേശി സുനീഷിന്റെ വിയോ​ഗത്തിൽ നടുങ്ങി സുഹൃത്തുക്കൾ

29 വർഷമായി പ്രവാസ ജീവിതം; അപ്രതീക്ഷിതമായി മരണം തേടിയെത്തിയത് ഏക മകളുടെ വിവാഹത്തിന് അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെ; കണ്ണൂർ സ്വദേശി സുനീഷിന്റെ വിയോ​ഗത്തിൽ നടുങ്ങി സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: കണ്ണൂർ സ്വദേശി സുനീഷിനെ തേടി മരണം എത്തിയത് അടുത്ത മാസം മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ. കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി സുനീഷ് മുണ്ടച്ചാലിൽ (59) വെള്ളിയാഴ്ച ഉച്ചക്ക് ഹൃദയാഘാതം മൂലമാണ് മരിച്ചത്. റിയാദിന് സമീപം അൽഖർജിലെ താമസസ്ഥലത്ത് വച്ചായിരുന്നു മരണം.​ കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹബ യൂണിറ്റംഗമായിരുന്നു സുനീഷ്.

29 വർഷമായി അൽ അഖ്​​വേൻ ചിക്കൻ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു സുനീഷ്. കണ്ണൂർ പറശ്ശിനിക്കടവ് പുതിയപുരയിൽ ചന്ദ്രശേഖരൻ, -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജൂലാ സുനീഷ്​. ഏകമകൾ മാളവിക. കഴിഞ്ഞ വർഷം ആഗസ്​റ്റിലാണ് നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞെത്തിയത്. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം കേളി അൽഖർജ് ഘടകം ജീവകാരുണ്യ വിഭാഗം ജോയിൻറ്​ കൺവീനർ ഷാജഹാൻ കൊല്ലത്തി​ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP