Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദമ്മാമിൽ കോവിഡ് ബാധിതനായിരുന്ന മലയാളി മരിച്ചു; വിക്ടർ ഷാജി മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ദമ്മാമിൽ കോവിഡ് ബാധിതനായിരുന്ന മലയാളി മരിച്ചു; വിക്ടർ ഷാജി മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ദമ്മാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദമ്മാമിൽ മരിച്ചു. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടർ ഷാജി (53) ആണ് മരിച്ചത്. 30 വർഷമായി അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായിരുന്നു. ശ്വാസ തടസവും ചുമയും കഠിനമായതോടെ ദമ്മാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഭാര്യ: മോളി ഷാജി. മക്കൾ: ജിയോ ഷാജി, ജീന ഷാജി. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP