Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു; ഡോ. രാജേന്ദ്രൻ നായർ മരിച്ചത് മസ്കറ്റ് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു; ഡോ. രാജേന്ദ്രൻ നായർ മരിച്ചത് മസ്കറ്റ് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായരാണ് മരിച്ചത്. 40 വർഷത്തിലേറെയായി ഒമാനിൽ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന ഡോ. രാജേന്ദ്രൻ നായർ ഒമാൻ സമയം വൈകുന്നേരം 4.50ഓടെയായിരുന്നു മരിച്ചത്. 76 വയസ്സായിരുന്നു. മസ്കറ്റ് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ഇതോടെ ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. അതേസമയം ഒമാനിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് 109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97 പേരും വിദേശികളാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1019ൽ എത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. വൈറസ് ബാധിതരിൽ 636 പേർ വിദേശികളും 384 പേർ ഒമാൻ സ്വദേശികളുമാണ്. 176 പേർ ഇതുവരെ രോഗമുക്തരായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP