Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിൽ മരിച്ചു; ആലപ്പുഴ സ്വദേശി ജാക്സൺ ജോസഫ് മരിച്ചത് മുസാഹ്മിയ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിൽ മരിച്ചു; ആലപ്പുഴ സ്വദേശി ജാക്സൺ ജോസഫ് മരിച്ചത് മുസാഹ്മിയ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിൽ വാടക്കൽ സ്വദേശി ജാക്സൺ ജോസഫ് (53) മുസാഹ്മിയ ജനറൽ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്കാണ് മരിച്ചത്. ഈ മാസം 14 മുതൽ കോവിഡ് ലക്ഷണങ്ങളോടെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെക്കാലമായി മുസാഹ്മിയയിലുള്ള ജാക്സൺ ഇവിടെ പരസ്യ ബോർഡ് നിർമ്മാണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ഷെർളി മുമ്പ് മുസാഹ്മിയ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. പിന്നീട് പ്രവാസം മതിയാക്കി അവർ നാട്ടിലാണ്. ഇവർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP