Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ പശ്ചാത്തലത്തിൽ ഉംറ തീർത്ഥാടകർക്ക് വിലക്ക് പ്രഖ്യാപിച്ചതോടെ വലഞ്ഞത് തീർത്ഥാടനത്തിനായി പുറപ്പെടാനൊരുങ്ങിയ മലയാളി സംഘം; ഇഹ്‌റാം കെട്ടി വിമാനത്തിൽ കയറിയതോടെ അറിയുന്നത് തീർത്ഥാടനം മുടങ്ങുമെന്ന വിവരവും; വിമാന ടിക്കറ്റ് ഇനത്തിൽ ഒരോ യാത്രക്കാരനും നഷ്ടമായത് 17,00രൂപ; റീഫണ്ട് നൽകുമെന്ന് സൗദി എയർലൈൻസും; ഫാമിലി, വിസിറ്റ് , എംപ്ലോയ് വിസക്കാരെ ബാധിക്കില്ലെന്നും സൗദി മന്ത്രാലയം; ഉംറ മുടങ്ങിയതോടെ പരിഭവപ്പെട്ട് തീർത്ഥാടകരും

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഉംറ തീർത്ഥാടകർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ വലഞ്ഞത് കരിപ്പൂരിൽ നിന്ന് തീർത്ഥാടനത്തിനായി പുറപ്പെടാനൊരുങ്ങിയ സംഘം. ഉംറ തീർത്ഥാടനത്തിനു പുറപ്പെട്ടവർ കരിപ്പൂരിൽ നിന്ന് വിമാനത്തിൽ കയറിയശേഷമാണ് സൗദി വിലക്കുപ്രഖ്യാപിച്ചകാര്യം അറിയുന്നത്. വിമാനത്താവളത്തിൽവെച്ചുതന്നെ ഇവരെല്ലാം ഇഹ്‌റാം വസ്ത്രം ധരിച്ചിരുന്നു.ഇഹ്‌റാം കെട്ടിക്കഴിഞ്ഞാൽ തീർത്ഥാടനം പൂർത്തിയായശേഷമേ അതഴിക്കാൻ പാടുള്ളൂ. ഏതെങ്കിലും കാരണത്താൽ തീർത്ഥാടനം മുടങ്ങിയാൽ മൃഗബലിപോലെയുള്ള പ്രായശ്ചിത്തം ചെയ്യാൻ ഇഹ്‌റാം കെട്ടിയ ആൾ ബാധ്യസ്ഥനാണെന്നാണ് വിശ്വാസം. ഇഹ്‌റാം കെട്ടിയ തീർത്ഥാടകരെല്ലാം ഇത്തരത്തിലുള്ള പ്രായശ്ചിത്തം ചെയ്യാൻ ബാധ്യസ്ഥരാവും.

പാതിവഴിയിൽ തീർത്ഥാടനം മുടങ്ങിയ വേദന യാത്രതിരിക്കാനെത്തിയവരുടെ മുഖത്ത് ദൃശ്യമായിരുന്നു. തീർത്തും നിരാശയായെന്ന് ചാലിയം സ്വദേശി മിർഷാദ് പറഞ്ഞു.ഇനിയെന്ന് തീർത്ഥാടനം നടത്താനാകുമെന്ന് ഒരുറപ്പുമില്ല ഇവർക്ക്. നിയന്ത്രണങ്ങൾ എന്നു നീക്കുമെന്നോ തീർത്ഥാടകർക്ക് എന്നു പ്രവേശനം നൽകുമെന്നോ അറിയില്ല. വികലാംഗരും സ്ത്രീകളും ഉൾപ്പെടുന്ന സംഘമാണ് തീർത്ഥാടനത്തിന് പുറപ്പെട്ടത്.
ടിക്കറ്റ് റദ്ദാക്കിയാൽ പിഴയും നിശ്ചിത തുകയും കുറച്ചാണ് വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകുന്നത്. ഇങ്ങനെ വരുമ്പോൾ ടിക്കറ്റ് ഇനത്തിൽ തന്നെ വൻതുക യാത്രക്കാർക്ക് നഷ്ടമാവും. സൗദി വിസയ്ക്കുമാത്രം 17,000 രൂപയാണ് ഓരോ തീർത്ഥാടകനും മുടക്കിയിരിക്കുന്നത്. 20 ദിവസം കാലാവധിയുള്ള വിസയാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്. ഉംറ തീർത്ഥാടനം പൂർത്തിയാക്കാൻതന്നെ 15 ദിവസം വേണം. സൗദിസർക്കാർ വിസ കാലാവധി നീട്ടിനൽകുകയോ സൗജന്യമായി വിസ അനുവദിക്കുകയോ ചെയ്തില്ലെങ്കിൽ ഈ തുകയും തീർത്ഥാടകർക്ക് നഷ്ടമാകും.

അതേസമയം ഫാമിലി വിസിറ്റ്, എംപ്ലോയ്മെന്റ് വിസിറ്റ്, ബിസിസസ് വിസിറ്റ് എന്നിവയ്ക്ക് യാത്രാവിലക്ക് ഇല്ലെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യൻ എയർലൈൻസ് അധികൃതരെ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ സന്ദർശിച്ച് ചർച്ച നടത്തി.ഉംറ ടിക്കറ്റ് മുഴുവൻ തുകയും റീഫണ്ട് അനുവദിക്കുകയോ ആവശ്യമെങ്കിൽ പിഴകൂടാതെ യാത്രതീയതി മാറ്റിത്തരികയോ ചെയ്യാൻ എല്ലാ എയർലൈൻ അധികൃതരോടും നിവേദനത്തിലൂടെ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് (ഉംറ വെൽഫെയർ) അസോസിയേഷൻ അടിയന്തര എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. കാലാവധി തീരുന്ന ഉംറവിസകൾ നീട്ടിനൽകാൻ സൗദിയിലെ ഉംറ കമ്പനികൾ മുഖേന സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിൽ സമ്മർദംചെലുത്താനും തീരുമാനിച്ചു.

സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല

ജിദ്ദ: സൗദിയിൽ ഇതുവരെ കോവിഡ്-19 വൈറസ് രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ചൈനയിൽനിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ എത്തിയ 3195 പേരെയും നേരിട്ടല്ലാത്തവയിലെത്തിയ 2355 പേരെയും പ്രത്യേക െവെദ്യസംഘം പരിശോധിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യ വിസ റദ്ദാക്കിയതോടെ തീർത്ഥാടകർക്ക് നഷ്ടം പതിനായിരങ്ങൾ. 17,000 രൂപയാണ് ഓരോ തീർത്ഥാടകനും വിസയ്ക്കായി മുടക്കിയിരിക്കുന്നത്. 56,000 രൂപയാണ് പാക്കേജ് ഫീസായി ടൂർ ഓപ്പറേറ്റർമാർ ഈടാക്കിയത്. വിസയുടെ തുകയും വിമാനടിക്കറ്റും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP