Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനിലിന് 90 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ; നില ഗുരുതരമായി തുടരുന്നു; 10 ശതമാനം പൊള്ളലേറ്റ ഭാര്യ നീനുവിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ല; ഇരുവരും അബുദാബിയിലെ മഫ്‌റാഖ് ആശുപത്രിയിൽ; ദുബായ് അപ്പാർട്‌മെന്റിൽ തീപിടുത്തമുണ്ടായത് ഇലക്ട്രിക് ബോക്‌സ് ഉപയോഗിച്ചപ്പോൾ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സംശയം; മലയാളി ദമ്പതികൾക്കുണ്ടായ അപകടത്തിൽ ആശങ്കയോടെ ബന്ധുക്കൾ

അനിലിന് 90 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ; നില ഗുരുതരമായി തുടരുന്നു; 10 ശതമാനം പൊള്ളലേറ്റ ഭാര്യ നീനുവിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ല; ഇരുവരും അബുദാബിയിലെ മഫ്‌റാഖ് ആശുപത്രിയിൽ; ദുബായ് അപ്പാർട്‌മെന്റിൽ തീപിടുത്തമുണ്ടായത് ഇലക്ട്രിക് ബോക്‌സ് ഉപയോഗിച്ചപ്പോൾ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സംശയം; മലയാളി ദമ്പതികൾക്കുണ്ടായ അപകടത്തിൽ ആശങ്കയോടെ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: തീപിടിത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയുടെ നില ഗുരുതരമായി തുടരുന്നു. ദുബായിലെ ഉമൽ ഖ്വയിനിലെ അപ്പാർട്ടമെന്റിലുണ്ടായ തീപിടിത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. മലയാളിയായ അനിൽ നൈനാൻ( 32), ഭാര്യ നീനു എന്നിവരെ അബുദാബിയിലെ മഫ്‌റാഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അനിലിന്റെ ഭാര്യ നീനുവിന് പൊള്ളലേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. അനിലിന് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് ആശുപത്രിയിലെ ബന്ധുക്കൾ പറഞ്ഞു. നീനുവിന്റെ ആരോഗ്യസ്ഥിതിയിൽ ഇപ്പോൾ കുഴപ്പമൊന്നുമില്ല. 10 ശതമാനം പൊള്ളലാണേറ്റതെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടുപേരെയും ഒരേ ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ദുബായിൽ ജോലി ചെയ്യുന്ന ഇവർക്ക് നാല് വയസുള്ള മകനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റിൽ തീപിടിത്തം ഉണ്ടായത്. ഇടനാഴിയിൽ വച്ചിരുന്ന ഇലക്രിക് ബോക്‌സിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തമുണ്ടായ ഉടനം ഇരുവരെയും ആദ്യം ഷെയ്ഖ് ഖലീഫ ജനറൽ ആശുപത്രിയിലും പിന്നീട് അബുദാബിയിലെ മഫ്‌റാഖ് ആശുപത്രിയിലേക്കും മാറ്റി. 'അപകടത്തിന്റെ പൂർണ വിവരങ്ങൾ അറിയില്ലെങ്കിലും, ഇടനാഴിയിൽ നിൽക്കുകയായിരുന്ന നീനുവിനാണ് ആദ്യം പൊള്ളലേറ്റത്. കിടപ്പുമുറിയിലായിരുന്നു അനിൽ ഓടിയെത്തി നീനുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തീആളിപ്പടർന്ന പൊള്ളലേൽക്കുകയായിരുന്നു,' റാസൽഖൈമയിലെ സെന്റ് തോമസ് മാർതോമ പള്ളി വികാരി സോജൻ തോമസ് ഖലീജ് ടൈംസിനോട് പറഞ്ഞു. ഇരുവരും എല്ലാ ആഴ്ചയും പള്ളിയിൽ വരുമായിരുന്നെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും വികാരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP