Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

വീട്ടുജോലിക്കായി സൗദിയിലെത്തിയ സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ യുവതിക്ക് ഏൽക്കേണ്ടി വന്നത് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; തൊഴിൽരഹിത കേരളത്തിന്റെ ഇരയായ യുവതിയെ രക്ഷിച്ചത് സൗദിയിലെ സാംസ്‌കാരിക പ്രവർത്തകർ; അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രതീകമായി വണ്ടിപ്പെരിയാർ സ്വദേശി സൗമ്യ

വീട്ടുജോലിക്കായി സൗദിയിലെത്തിയ സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ യുവതിക്ക്  ഏൽക്കേണ്ടി വന്നത് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; തൊഴിൽരഹിത കേരളത്തിന്റെ ഇരയായ യുവതിയെ രക്ഷിച്ചത് സൗദിയിലെ സാംസ്‌കാരിക പ്രവർത്തകർ; അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രതീകമായി വണ്ടിപ്പെരിയാർ സ്വദേശി സൗമ്യ

ന്യൂസ് ഡെസ്‌ക്‌

ദമാം: അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടേതു കൂടിയാണ് കേരളം. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ യുവതി കുടുംബം പോറ്റാൻ സൗദിയിലേക്ക് വീട്ടുവേലയ്ക്കു പോയത് നമ്പർ വൺ എന്ന് ഭരണാധികാരികളും അവരുടെ സ്തുതിപാടകരും ഏതുനേരവും പറയുന്ന ഈ കേരളത്തിൽ നിന്ന്. കുടുംബപ്രാരാബ്ധം താങ്ങാനാവാതെ സൗദിയിൽ വീട്ടുജോലിക്ക് എത്തിയ സിവിൽ എൻജിനിറിങ് ബിരുദധാരിയായ മലയാളി വനിതക്ക് അവിടെ നേരിടേണ്ടി വന്നത് മോശം ജോലി സാഹചര്യം. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി സൗമ്യ(26)യാണ് ചെറിയ പ്രായത്തിൽ കുടുംബ സംരക്ഷണത്തിനായി പ്രവാസലോകത്തെത്തി ദുരിതത്തിലായത്. സിവിൽ എൻജിനീയർ ആയ സൗമ്യ നാട്ടിൽ തുച്ഛ വരുമാനത്തിൽ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. അച്ഛൻ ഉപേക്ഷിച്ചു പോയ യുവതി അമ്മയോടും രണ്ട് അനുജന്മാരോടും ഒപ്പമായിരുന്നു താമസം. 35 വയസ്സിൽ താഴെ ഉള്ളവർ സൗദിയിൽ വീട്ടുജോലിക്ക് വരാൻ നിയമതടസ്സം ഉണ്ടായിട്ടും മനുഷ്യക്കടത്ത് ലോബിയാണ് ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ സൗമ്യയെ സൗദിയിലെത്തിച്ചത്.

ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് സൗദിയിൽ 1,500 റിയാൽ ശമ്പളം കിട്ടുന്ന വീട്ടുജോലിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സൗമ്യയെ സമീപിച്ചത്. സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കുകയും ജീവിതത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാമെന്ന ആഗ്രഹത്താൽ സൗമ്യ ജോലിവാഗ്ദാനം സ്വീകരിച്ചു. സൗദിയിൽ ഓഫിസ് ജോലിക്കാണ് പോകുന്നതെന്നാണ് അമ്മയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചത്. പക്ഷേ, റിയാദിൽ ഒരു സൗദി ഭവനത്തിൽ രണ്ടു വർഷം മുൻപ് ജോലിക്ക് കയറി. ആ വീട്ടിൽ വളരെ മോശമായ ജോലി സാഹചര്യങ്ങളാണ് സൗമ്യയ്ക്ക് നേരിടേണ്ടി വന്നത്. ഒരു വർഷം അവിടെ ജോലി ചെയ്ത സൗമ്യ, മാനസിക പീഡനം സഹിക്കാനാവാതെ ഒരു ഏജൻസിയുടെ സഹായത്തോടെ ജോലി മതിയാക്കി.

തുടർന്നാണ് ദമാമിലെ മറ്റൊരു വീട്ടിൽ ജോലിക്ക് എത്തുന്നത്. പുതിയ സ്‌പോൺസർ നന്നായി പെരുമാറിയെങ്കിലും വീട്ടിനുള്ളിൽ ശാരീരികോപദ്രവങ്ങൾ വരെ ഏൽക്കേണ്ടി വന്നെന്ന് സൗമ്യ പറയുന്നു. ഒടുക്കം നാട്ടിലെ കുടുംബത്തെ വിവരമറിയിച്ചു. ഗത്യന്തരമില്ലാതെ ആ വീട്ടിൽ നിന്നിന്നിറങ്ങി പൊലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിക്കുകയും ചെയ്തു. പൊലീസാണ് സൗമ്യയെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചത്. സൗമ്യയെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത വീട്ടുകാർ സാമൂഹ്യപ്രവർത്തകൻ ഷാജി വയനാടുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുകയയിരുന്നു. ഷാജി നൽകിയ വിവരമനുസരിച്ച് മഞ്ജു മണിക്കുട്ടനും നവയുഗം പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് സൗമ്യ ദമാം വനിതാ അഭയകേന്ദ്രത്തിൽ ഉണ്ടെന്ന് കണ്ടെത്തിയത്. മഞ്ജു സൗമ്യയുടെ സ്പോൺസറുമായി ആശയവിനിമയം നടത്തിയെങ്കിലും, ആദ്യമൊന്നും അദ്ദേഹം സഹകരിച്ചില്ല.

നിരന്തരമായ ഇടപെടലിനൊടുവിൽ സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് നൽകാമെന്ന് സമ്മതിച്ചു. എങ്കിലും അഭയകേന്ദ്രത്തിൽ വരാതെ സ്‌പോൺസർ സമയം നീട്ടികൊണ്ടു പോയി. ഒടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സൗമ്യയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുത്താണ് മടക്കം സാധ്യമാക്കിയത്. നിയമക്കുരുക്കുകളിൽ പെട്ട് വലഞ്ഞ ഇവർ വനിതാ അഭയകേന്ദ്രത്തിലെ ഏറെ കാത്തിരിപ്പിന് ഒടുവിൽ നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.സൗമ്യയുടെ വീട്ടുകാരുടെ നിർദ്ദേശപ്രകാരം നാട്ടുകാരായ പ്രസാദ്, വേണു എന്നിവർ വിമാനടിക്കറ്റ് നൽകാൻ സന്നദ്ധമായതോടെ നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞാണ് സൗമ്യ നാട്ടിലേയ്ക്ക് മടങ്ങിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP