Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202329Friday

ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം

ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: ദുബൈയിലെ സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വിവിധ വകുപ്പുകളിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർ.ടി.എ), ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ വിമൺ എസ്റ്റാബ്ലിഷ്‌മെന്റ്, ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്, മുഹമ്മദ് ബിൻ റാഷിദ് സ്‌കൂൾ ഓഫ് ഗവൺമെന്റ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും വകുപ്പുകളുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവാസികൾക്കും അപേക്ഷിക്കാം. പല സ്ഥാപനങ്ങളിലും 10,000 ദിർഹം മുതൽ 50,000 ദിർഹം വരെയാണ് ശമ്പളം.

ദുബൈ സർക്കാറിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടലായ https://dubaicareers.ae/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനാവും. വിവിധ മുഴുവൻ സമയ തൊഴിൽ തസ്തികകളുടെ വിശദാംശങ്ങൾ ഇങ്ങനെ. യോഗ്യതകൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

 

1. കൺസൾട്ടന്റ് - ജനറൽ സർജറി ഫോർ ഹെപ്പാറ്റോബിലിയറി (ദുബൈ ഹോസ്പിറ്റൽ)
ശമ്പളം - 40,000 - 50,000

2. റേഡിയോഗ്രാഫർ - ദുബൈ അക്കാദമിക് ഹെൽത്ത് കെയർ കോർപറേഷൻ.
ശമ്പളം - 10,000 ദിർഹത്തിൽ താഴെ

3. മൾട്ടിമീഡിയ സ്‌പെഷ്യലിസ്റ്റ് - മുഹമ്മദ് ബിൻ റാഷിദ് സ്‌കൂൾ ഓഫ് ഗവൺമെന്റ്
ശമ്പളം - 10,000 - 20,000

4. ഇൻസ്ട്രക്ഷണൽ ഡിസൈനർ - മുഹമ്മദ് ബിൻ റാഷിദ് സ്‌കൂൾ ഓഫ് ഗവൺമെന്റ്.
ശമ്പളം - 10,000 - 20,000

5. ചീഫ് സിസ്റ്റംസ് ഓഫീസർ - ദുബൈ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്

6. ചീഫ് ബിസിനസ് കണ്ടിന്യുവിറ്റി സ്‌പെഷ്യലിസ്റ്റ് - ദുബൈ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്.

7. സീനിയർ ഐ.ടി ഓഡിറ്റർ - ഫിനാൻഷ്യൽ ഓഡിറ്റ് അഥോറിറ്റി.

8. ഫിനാൻഷ്യൽ ഓഡിറ്റർ - ഫിനാൻഷ്യൽ ഓഡിറ്റ് അഥോറിറ്റി.

9. ചീഫ് സ്‌പെഷ്യലിസ്റ്റ് - എന്റർപ്രൈസ് ആർക്കിടെക്ചർ - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

10. ക്ലിനിക്കൽ ഡയറ്റീഷ്യൻ - റാഷിദ് ഹോസ്പിറ്റൽ.

11. ഫിറ്റ്‌നസ് സൂപ്പർവൈസർ - ദുബൈ വിമൺ എസ്റ്റാബ്ലിഷ്‌മെന്റ്.

12. ദുബൈ ലൈസൻസിങ് എക്‌സ്‌പെർട്ട് - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

13. ചീഫ് എഞ്ചിനീയർ - അർബൻ പ്ലാനിങ് ആൻഡ് ക്വാളിറ്റി ഓഫ് ലൈഫ് - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

14. സീനിയർ എഞ്ചിനീയർ - കോർപറേറ്റ് സെക്യൂരിറ്റി - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

15. സീനിയർ ഇന്റേണൽ ഓഡിറ്റർ - സ്‌പെഷ്യാലിറ്റി ഓഡിറ്റ് - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

16. പ്രൊജക്ട് മാനേജർ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ് - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

17. സീനിയർ ഇന്റേണൽ ഓഡിറ്റർ - ഓപ്പറേഷൻസ് ആൻഡ് കോർപറേറ്റ് ഓഡിറ്റ് സപ്പോർട്ട് ഓഡിറ്റ് - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

18. സീനിയർ സ്‌പെഷ്യലിസ്റ്റ് - ക്വാളിറ്റി, ഹെൽത്ത്, സേഫ്റ്റി ആൻഡ് സസ്റ്റെയിനബിലിറ്റി ഓഫീസ് - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

19. ചീഫ് സ്‌പെഷ്യലിസ്റ്റ് - ഡേറ്റാ മാനേജ്‌മെന്റ് - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

20. ചീഫ് സ്‌പെഷ്യലിസ്റ്റ് - സർവീസസ് അഷ്വറൻസ് ആൻഡ് ഇംപ്രൂവ്‌മെന്റ് - റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP