Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ട്രംപ് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് ഒരുറപ്പുമില്ല; ഗ്രീൻ കാർഡുകാർ കൂട്ടത്തോടെ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കുന്നു; ട്രംപ് അധികാരത്തിലെത്തിയതിനുശേഷം ഏറ്റവും കൂടുതൽ പൗരത്വമെടുത്തത് ഇന്ത്യൻ ഗ്രീൻ കാർഡ് ഉടമകൾ; ഗ്രീൻ കാർഡിന്റെ തണലിൽ അമേരിക്കയിൽ ജീവിച്ച് ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിച്ചിരുന്നവർ ഇന്ത്യത്വം ഉപേക്ഷിക്കുമ്പോൾ

ട്രംപ് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് ഒരുറപ്പുമില്ല; ഗ്രീൻ കാർഡുകാർ കൂട്ടത്തോടെ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കുന്നു; ട്രംപ് അധികാരത്തിലെത്തിയതിനുശേഷം ഏറ്റവും കൂടുതൽ പൗരത്വമെടുത്തത് ഇന്ത്യൻ ഗ്രീൻ കാർഡ് ഉടമകൾ; ഗ്രീൻ കാർഡിന്റെ തണലിൽ അമേരിക്കയിൽ ജീവിച്ച് ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിച്ചിരുന്നവർ ഇന്ത്യത്വം ഉപേക്ഷിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കടുത്ത കുടിയേറ്റ വിരുദ്ധനായ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത നിമിഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഗ്രീൻ കാർഡുണ്ടായിട്ടും പൗരത്വമെടുക്കാതെ അമേരിക്കയിൽ തങ്ങുന്നവരെ പുറത്താക്കാൻ ട്രംപ് തീരുമാനിച്ചാലെന്തുചെയ്യും? അമേരിക്കയിൽനിന്ന് പടിയിറങ്ങേണ്ടിവരുക ലക്ഷക്കണക്കിനുവരുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളായിരിക്കും. ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷൻ നയങ്ങളിലുള്ള അനിശ്ചിതത്വം കാരണം മാതൃരാജ്യം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ് ഒട്ടേറെ ഇന്ത്യക്കാർ.

Stories you may Like

ഗ്രീൻ കാർഡുണ്ടെന്നതിനാൽ, പൗരത്വം സ്വീകരിക്കാതെ ഇന്ത്യൻ വംശജരായി തുടരുന്നവർ അമേരിക്കയിലേറെയുണ്ട്. അവരിൽ മിക്കവരും ഇപ്പോൾ പൗരത്വമെടുക്കാനുള്ള ശ്രമത്തിലാണ്. മാത്രമല്ല, ഇക്കൊല്ലം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടറാകണമെങ്കിലും പൗരത്വമെടുത്തേ പറ്റൂ. അതിനുള്ള ശ്രമത്തിലാണ് ഇന്ത്യക്കാരടക്കമുള്ള വിദേശികൾ. 2019 സെപ്റ്റംബർ 30-ന് അവസാനിച്ച 12 മാസക്കാലയളവിൽ അമേരിക്കൻ പൗരത്വമെടുത്തത് 8.34 ലക്ഷം പേരാണ്.

പതിനൊന്നുവർഷത്തെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. തൊട്ടുമുമ്പത്തെ വർഷത്തെക്കാൾ 9.5 ശതമാനം കൂടുതൽ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്് പുറത്തുവിട്ട കണക്കുപ്രകാരം 2018 സാമ്പത്തിക വർഷം ഗ്രീൻ കാർഡ് സ്വന്തമാക്കിയത് 5.77 ലക്ഷം കുടിയേറ്റക്കാരാണ്. എന്നാൽ, മുൻവർഷത്തെക്കാൾ 47.4 ശതമാനം കുറവാണിത്. കൂടുതൽപേർ പൗരത്വത്തിന് അപേക്ഷിക്കുന്നുണ്ടെങ്കിലും ഗ്രീൻ കാർഡ് ലഭിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2018-ൽ യു.എസ്. പൗരത്വം നേടിയ ഇന്ത്യക്കാർ 52,194 പേരാണ്. പൗരത്വം നേടുന്ന വിദേശികളുടെ എണ്ണം പരിഗണിക്കുമ്പോൾ രണ്ടാമത്തെ വലിയ ഗ്രൂപ്പാണ് ഇന്ത്യക്കാർ. 1,31,977 പേരുമായി മെക്‌സിക്കോയാണ് അമേരിക്കൻ പൗരത്വം നേടിയതിൽ മുന്നിലുള്ളത്. തൊട്ടുമുന്നത്തെ വർഷം 1,18,559 പേരാണ് പൗരത്വം നേടിയത്. 2017-ൽ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം 50,802 ആണ്. ചൈനയാണ് മൂന്നാം സ്ഥാനത്ത്. 2018-ൽ 39,600 പേരും 2017-ൽ 37,674 പേരും പൗരത്വം നേടി.

ഗ്രീൻ കാർഡ് ഉടമകൾക്കാണ് അമേരിക്കയിൽ പൗരത്വത്തിന് അപേക്ഷിക്കാനർഹത. അഞ്ചുവർഷം ഗ്രീൻ കാർഡ് സ്വന്തമാക്കിയവർക്കു മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. യു.എസ്. പൗരന്മാരുടെ ഭാര്യമാർക്ക് മൂന്നുവർഷം ഗ്രീൻ കാർഡ് സ്വന്തമാക്കിയാൽ മതിയാകും. ഗ്രീൻ കാർഡുകൾ സ്വന്തമാക്കിയതിന്റെ കണക്കിൽ ഇന്ത്യക്കാർ നാലാം സ്ഥാനത്താണ്. 59,281 ഗ്രീൻ കാർഡുകളാണ് ഇന്ത്യക്കാർക്ക് ലഭിച്ചത്. ആകെ വിതരണം ചെയ്തതിന്റെ 5.45 ശതമാനം. മെക്‌സിക്കോ, ക്യൂബ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് പിന്നിലാണ് ഇന്ത്യക്കാർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP