Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികൾക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം; വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ 20 അംഗ മലയാളി സംഘത്തിന് ലഭിച്ചത് 30 കോടി രൂപ: പതിവായി ടിക്കറ്റെടുക്കുന്ന നൗഫലിന് വേണ്ടി ഭാഗ്യം ഒളിഞ്ഞിരുന്ന ടിക്കറ്റ് എടുത്ത് നൽകിയത് ഭാര്യ ഷറീന

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികൾക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം; വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ 20 അംഗ മലയാളി സംഘത്തിന് ലഭിച്ചത് 30 കോടി രൂപ: പതിവായി ടിക്കറ്റെടുക്കുന്ന നൗഫലിന് വേണ്ടി ഭാഗ്യം ഒളിഞ്ഞിരുന്ന ടിക്കറ്റ് എടുത്ത് നൽകിയത് ഭാര്യ ഷറീന

സ്വന്തം ലേഖകൻ

അബുദാബി: മലയാളികളുടെ ഭാഗ്യ ദേവതയായ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യദേവതയുടെ അനുഗ്രഹം. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ 20 അംഗ മലയാളി സംഘത്തിന് 1.5 കോടി ദിർഹം അതായത് 30.5 കോടി രൂപയാണ് സമ്മാനം ലഭിച്ചത്. സമ്മാനാർഹരായ 20 അംഗ സംഘത്തിൽ ഒരു ബംഗ്ലാദേശിയുമുണ്ട്. തുക തുല്യമായി വീതിക്കും. ദുബായ് ജെഎൽടിയിലെ നസർ ഗ്രൂപ്പിൽ അഡ്‌മിൻ ഓഫിസറായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നൗഫൽ മായൻ കളത്തിലും മറ്റു 19 സുഹൃത്തുക്കളും ചേർന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.

നൗഫൽ, ജലീൽ, റഹൂഫ്, നൗഷാദ്, അനസ്, അഫ്‌സൽ, അലി ഭായ്, ഫിറോസ്, അലി, ഗഫൂർ, ഇബ്രാഹിം, ജലാൽ, രഞ്ജിത്ത്, അസീസ്, ഫരീദ്, ഷിഹാബ്, ഷാനു, ബാബു, മൻസൂർ, ഷിബയാസ് എന്നിവരാണ് സമ്മാനം നേടിയ സംഘത്തിലുള്ള മറ്റുള്ളവർ.ബന്ധുക്കളും സുഹൃത്തുക്കളുമായി ചേർന്നു ടിക്കറ്റെടുക്കുന്നത് പതിവാക്കിയ നൗഫലിനെ ഇതാദ്യമായാണ് ഭാഗ്യ ദേവത കടാക്ഷിക്കുന്നത്. നൗഫലിന് വേണ്ടി ഭാര്യയാണ് ജീവിതത്തിലെ ഏറ്റവും വലിയ ആ ഭാഗ്യം കൊണ്ടു വന്നത്. നൗഫലിനോട് ഇത്തവണ താൻ ടിക്കറ്റ് എടുക്കാമെന്ന് ഭാര്യ ഷറീന പറയുകയായിരുന്നു. ഭാര്യയുടെ ഇഷ്ടം അനുവദിച്ച് നൽകിയെങ്കിലും നറുക്കെടുപ്പ് സമയത്ത് സമ്മാനാർഹ നമ്പറുകൾ പറഞ്ഞപ്പോൾ തങ്ങളുടെ ടിക്കറ്റ് ഇല്ലെന്ന് കരുതി ഭാര്യയെ കളിയാക്കുകയും ചെയ്തും.

Stories you may Like

രണ്ട് ടിക്കറ്റെടുത്തപ്പോൾ ഒരെണ്ണം സൗജന്യമായി ലഭിച്ചിരുന്നു. നറുക്കെടുപ്പ് ലൈവായി കാണുമ്പോഴും നീ എടുത്ത ടിക്കറ്റായതുകൊണ്ടല്ലേ അടിക്കാത്തത് എന്നു പറഞ്ഞ് ഭാര്യയെ കളിയാക്കി ടിക്കറ്റ് വലിച്ചെറിഞ്ഞ സമയത്താണ് ബിഗ് ടിക്കറ്റിൽനിന്ന് വിളി വന്നത്. പിന്നീട് കിലുക്കത്തിലെ കിട്ടുണ്ണി ഏട്ടന്റെ അവസ്ഥയായിരുന്നു നൗഫലിന്. ഭാര്യയുടെ ഭാഗ്യമെന്ന് സമ്മതിച്ച നൗഫൽ കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമാണ് പരിഗണനെയെന്നും പറഞ്ഞു.

ഇത്രയും പേരുടെ പ്രയാസങ്ങൾ അകറ്റാൻ നിദാനമായതിലുള്ള സന്തോഷമാണ് ഷറീനയ്ക്ക്. ഓരോരുത്തരും 50 ദിർഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്. സമ്മാത്തുക തുല്യമായി വീതിക്കുമ്പോൾ 1.75 കോടി രൂപയാണ് ലഭിക്കുക. നൗഫലിന്റെ സഹോദരീ ഭർത്താക്കന്മാരായ അബ്ദുൽജലീൽ, അബ്ദുൽറഹൂഫ് എന്നിവർ കൂടി സംഘത്തിലുള്ളതിനാൽ ഇവരുടെ കുടുംബത്തിലേക്കു മാത്രം 5.25 കോടി രൂപയെത്തും.

അതേസമയം നറുക്കെടുപ്പിൽ കൂടുതൽഡ സമ്മാനവും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഇന്ത്യക്കാരനായ മുഹമ്മദ് ജഹാംഗിറിനാണ് രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു കാർ ലഭിച്ചത്. ഇന്ത്യക്കാരായ അബ്ദുൽ സത്താർ കടപ്പുറം ഹസൈനാർ, സഞ്ജീവ് ദേവേന്ദ്ര, മുബഷർ അസ്മത്തുള്ള (പാക്കിസ്ഥാൻ), ജൊആൻ നവാറൊ (ഫിലിപ്പീൻസ്) എന്നിവർക്ക് 1 ലക്ഷം ദിർഹം വീതം ലഭിച്ചു. പ്രസാദ് വാസുക്കുട്ടി, ജെഫ്‌റി ജോർജ് എന്നിവർക്ക് 80,000 വീതവും ജയചന്ദ്രൻ തങ്കമ്മ ശിവശങ്കരൻ പിള്ള, പിയു രഘു, അമീനുൽ ഹഖ് മരോട്ടിക്കൽ ഉസ്മാൻ എന്നിവർക്ക് 75,000 വീതവും രാധാകൃഷ്ണൻ നാരായണൻ, അശ്വതി ടികെ, അബ്ദുൽറഫീഖ് ജട്ടിപല്ല എന്നിവർക്ക് 50,000 വീതവും ശങ്കരൻ കൃഷ്ണ, തംജീദ് റായോരത്ത്, മുഹമ്മദ് മൊസഫ്ഫർ (ബംഗ്ലാദേശ്) എന്നിവർക്ക് 25000 ദിർഹം വീതവും ലഭിച്ചു. വിജയികളിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും ഇന്ത്യക്കാരാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികളുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP