Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ യുവാവ് ഐസൊലേഷനിൽ നിന്നും ചാടിപ്പോയി; സൂപ്പർമാർക്കറ്റിലടക്കം കറങ്ങി നടന്ന ഇന്ത്യക്കാരനായ മുപ്പത്തിമുന്നുകാരനെതിരെ നിയമ നടപടിക്കൊരുങ്ങി ന്യൂസിലൻഡ്

കോവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ യുവാവ് ഐസൊലേഷനിൽ നിന്നും ചാടിപ്പോയി; സൂപ്പർമാർക്കറ്റിലടക്കം കറങ്ങി നടന്ന ഇന്ത്യക്കാരനായ മുപ്പത്തിമുന്നുകാരനെതിരെ നിയമ നടപടിക്കൊരുങ്ങി ന്യൂസിലൻഡ്

സ്വന്തം ലേഖകൻ

ഓക് ലാൻഡ്: ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയവെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്നും മുങ്ങിയ ഇന്ത്യക്കാരനെതിരെ ന്യൂസിലൻഡ് നടപടി സ്വീകരിക്കാനൊരുങ്ങുന്നു. ഇന്ത്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇയാൾക്ക് സമ്പർക്കവിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ കണ്ണു വെട്ടിച്ച് ഐസൊലേഷൻ കേന്ദ്രത്തിൽ നിന്നും പുറത്തു കടക്കുകയും സൂപ്പർ മാർക്കറ്റിലടക്കം കറങ്ങി നടക്കുകയും ചെയ്തു.

ഇന്ത്യക്കാരനായ മുപ്പത്തിമുന്നുകാരനാണ് ഓക് ലാൻഡിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് മുങ്ങിയത്. സൂപ്പർമാർക്കറ്റിൽ പോകാനാണ് ഇയാൾ പുറത്തുകടന്നത്. കോവനിഡ് മുക്തമായി പ്രഖ്യാപിച്ച ന്യൂസിലൻഡിൽ പുതിയതായി രോഗം സ്ഥിരീകരിച്ചയാളാണ് ഈ ഇന്ത്യക്കാരൻ. ചൊവ്വാഴ്ച പ്രാദേശികസമയമനുസരിച്ച് വൈകുന്നേരം 6.30 ഓടെയാണ് ഇയാൾ കെട്ടിടത്തിന് പുറത്തേക്ക് പോയത്.

ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്നും മറ്റുള്ളവരുമായി ഇയാൾ നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഡൽഹിയിൽനിന്ന് ജൂലായ് മൂന്നിനാണ് ഇയാൾ ഓക്ലൻഡിലെത്തിയത്. ഇയാൾ നിയമനടപടികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നു ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു.

വിക്ടോറിയ സെയിന്റ് വെസ്റ്റിലെ സൂപ്പർമാർക്കറ്റിൽ ഇയാൾ ഇരുപത് മിനിറ്റോളം ചെലവഴിച്ചതായും ഏകദേശം എഴുപത് മിനിറ്റിന് ശേഷം ഇയാൾ മടങ്ങിയെത്തിയതായും റിപ്പോർട്ടുണ്ട്. ഇയാൾക്ക് ആറ് മാസം വരെ ജയിൽ ശിക്ഷയോ 4000 ഡോളർ പിഴയോ ലഭിക്കാമെന്ന് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP