Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് വർഷം വിദേശത്തു തങ്ങിയാൽ അഞ്ച് ലക്ഷത്തിന്റെ സാധനങ്ങൾ നികുതി നൽകാതെ കൊണ്ടുവരാം; അഞ്ച പവന്റെ സ്വർണ്ണമാല ധരിച്ചെത്തിയാൽ കസ്റ്റംസുകാർ പടിച്ചുപറിക്കില്ല: പുതുക്കിയ ബാഗേജ് ചട്ടത്തെ കുറിച്ച് പ്രവാസികൾ അറിയേണ്ടതെല്ലാം..

രണ്ട് വർഷം വിദേശത്തു തങ്ങിയാൽ അഞ്ച് ലക്ഷത്തിന്റെ സാധനങ്ങൾ നികുതി നൽകാതെ കൊണ്ടുവരാം; അഞ്ച പവന്റെ സ്വർണ്ണമാല ധരിച്ചെത്തിയാൽ കസ്റ്റംസുകാർ പടിച്ചുപറിക്കില്ല: പുതുക്കിയ ബാഗേജ് ചട്ടത്തെ കുറിച്ച് പ്രവാസികൾ അറിയേണ്ടതെല്ലാം..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തു നിന്നും നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന പരാതി പ്രവാസികൾക്ക് ഏറെ കാലമായി ഉള്ളതാണ്. ഇടയ്ക്കിടെ നാട്ടിൽ വന്നു പോകുന്നവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. പലപ്പോഴും ബാഗേജിൽ കൊണ്ടുവരുന്ന സാധനങ്ങളുടെ പേരിലാണ് വിവാദങ്ങൾ ഉണ്ടാകാറ്. സ്വർണ്ണാഭരണങ്ങൾ ധരിച്ച് വിമാനത്താവളത്തിൽ എത്തിയാൽ അതിനും നികുതി നൽകേണ്ട അവസ്ഥയും നിലവിലുണ്ട്. ഈ അവസ്ഥയ്‌ക്കൊപ്പം പരിഹാരമായാണ് ബാഗേജ് ചട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ബാഗേജ് ചട്ടത്തിന്റെ വിജ്ഞാപനവും പുറത്തിറങ്ങി. പ്രവാസികൾക്ക് ആശ്വാസമേകുന്ന വിധത്തിലാണ് ബാഗേജ് ചട്ടത്തിലെ പരിഷ്‌ക്കരണങ്ങൾ.

വിദേശത്ത് നിന്നും വരുമ്പോൾ നാട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കുന്ന സാധനങ്ങളും അവയുടെ കസ്റ്റംസ് ഡ്യൂട്ടിയും വ്യക്തമാക്കുന്ന 1998 ലെ ബാഗേജ് റൂൾസ് ആണ് ഇത് വരെ നിലവിൽ ഉണ്ടായിരുന്നത്. അതിൽ മാറ്റം വരുത്തിയാണ് ബാഗേജ് റൂൾസ് 2016 കൊണ്ട് വന്നിട്ടുള്ളത്. വിദേശയാത്ര കഴിഞ്ഞു വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണം എന്ന വ്യവസ്ഥ ഒഴിവാക്കി എന്നതാണ് ഇതിൽ ഒന്നാമത്തേത്. കസ്റ്റംസിനോട് വെളിപ്പെടുത്തേണ്ട സാധനങ്ങൾ കൊണ്ട് വരുന്നവർ മാത്രമേ ഇനി മുതൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുള്ളൂ.

നിശ്ചിത കാലം വിദേശത്ത് തങ്ങി തിരിച്ചു വരുന്നവർക്ക് നാട്ടിലേക്ക് കൊണ്ട് വരാവുന്ന നിത്യോപയോഗ സാധനങ്ങളുടേയും വീട്ടുപകരങ്ങളുടെയും മൂല്യപരിധി പുതിയ നിയമത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്ക് ഇനി മുതൽ ഡ്യൂട്ടി അടക്കാതെ അഞ്ചു ലക്ഷം രൂപ വരെ മൂല്യമുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. വീട്ടുപകരണങ്ങളും സ്വർണ്ണാഭരണങ്ങളും സഹിതമാണ് ഇത്. ഇവർ തങ്ങൾ സാധനങ്ങൾ കൊണ്ട് വരുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ആറു മാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചവർ ആയിരിക്കരുത് എന്ന നിബന്ധനയുണ്ട്.

മൂന്നു മാസം മുതൽ ആറുമാസം വരെ വിദേശത്തു തങ്ങിയശേഷം വരുന്നവർക്ക് 60000 രൂപയുടെ വരെ വിലവരുന്ന ഉപയോഗിച്ച സാധനങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ആറുമാസം മുതൽ ഒരു വർഷം വരെ തങ്ങിയവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ തങ്ങിയവർക്ക് രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും രണ്ടുവർഷത്തിനു മേൽ തങ്ങിയവർക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും കൊണ്ടുവരാം.

എന്നാൽ കുട്ടികൾക്ക് ഈ നിബന്ധന ബാധകമല്ല. ഇവരുടെ വ്യക്തിപരമായി ഉപയോഗിച്ച സാധനങ്ങൾ മാത്രമേ നികുതി രഹിതമായി രാജ്യത്തേക്ക് കടത്താൻ അനുവദിക്കൂ. അതോടൊപ്പം തന്നെ വിജ്ഞാപനത്തോടോപ്പമുള്ള പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്ന സാധനങ്ങളും അനുവദിക്കില്ല. ആഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള പരിധി വനിതകൾക്ക് നാൽപത് ഗ്രാം അല്ലെങ്കിൽ ഒരുലക്ഷം രൂപ വരെ വിലപിടിപ്പുള്ളത്, പുരുഷന്മാർക്ക് 20 ഗ്രാം അല്ലെങ്കിൽ അരലക്ഷം രൂപ വരെ വിലയുള്ളത് എന്നാണു പുതിയ ചട്ടത്തിൽ.

നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങൾ സന്ദർശിച്ചു മടങ്ങുന്നവർക്ക് 50000 രൂപ വരെയുള്ള സാധനങ്ങൾകൊണ്ടുവരാം. വിദേശത്തു താമസം കഴിഞ്ഞു വരുമ്പോൾ ഉപയോഗിച്ചവ എന്ന നിലയിൽ കൊണ്ടുവരാുന്ന 13 സാധനങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടികയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

എന്തൊക്കെ കൊണ്ടുവരാൻ സാധിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇങ്ങനെ കൊണ്ടുവരാൻ സാധിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് ചുവടേ കൊടുക്കുന്നു:

വെടിക്കോപ്പുകൾ
50 എണ്ണത്തിൽ അധികം വരുന്ന വെടിയുണ്ടകൾ
100 ലധികം വരുന്ന സിഗരറ്റുകൾ.
രണ്ടു ലിറ്ററിൽ കവിഞ്ഞ ആൽകഹോൾ അടങ്ങിയ മദ്യം അല്ലെങ്കിൽ വൈൻ.
ഫ്‌ലാറ്റ് എൽ.ഇ.ഡി അല്ലെങ്കിൽ എൽ.ഇ ഡി ടെലിവിഷനുകൾ.

36.05 ശതമാനാണ് ടിവിക്ക് ചുമത്തിയിരുന്ന എക്‌സൈസ് ഡ്യൂട്ടി. ഏത് ടിവി കൊണ്ടു വന്നാലും ഇത്രയും വലിയ തുക എക്‌സൈസ് ഡ്യൂട്ടിയായി കൊടുക്കണമായിരുന്നു. പുതിയ നിബന്ധന പ്രകാരം ഫ്‌ലാറ്റ് എൽ.ഇ.ഡി അല്ലെങ്കിൽ എൽ.ഇ ഡി ടെലിവിഷനുകൾ ഡ്യൂട്ടി നൽകാതെ കൊണ്ടുവരാം. അതായത് പഴയ മോഡൽ ടിവിക്ക് നികുതിയിളവ് പൂർണ്ണമാകുന്നു.

കേന്ദ്രസർക്കാറിന്റെ പുതിയ വിജ്ഞാപനം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമായ കാര്യമാണ്. കാലഹരണപ്പെട്ട് ബാഗേജ് നിയമങ്ങൾ കാരണം യാത്രക്കാർക്ക് നിരവധി നൂലാമാലകളെ അഭിമുഖീകരിക്കേണ്ട വന്നിരുന്നു. യാത്രയ്ക്കിടയിലെ അസൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ആഭരണങ്ങൾ ബാഗുകളിൽ സൂക്ഷിക്കുന്നവരാണ് മിക്ക യാത്രികരും. ഇപ്പോഴത്തെ നിയമം അനുസരിച്ച് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ വരെ ധരിച്ചെത്താൻ സാധിക്കും.

സമീപകാലത്ത് നാട്ടിലെത്തുന്ന യാത്രക്കാരെ കേന്ദ്ര ഗവൺമെന്റിന്റെ അപരിഷ്‌കൃതമായ ബാഗേജ് നിയമങ്ങളുടെ പേരുപറഞ്ഞ് പീഡിപ്പിക്കുന്ന കസ്റ്റംസ് അധികൃതരുടെ വാർത്തകൾ സജീവമായിരുന്നു. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്റ്റംസിന്റെ ബാഗേജ് നിയമങ്ങൾ പരിശോധിച്ചാൽ ജനവിരുദ്ധവും കാലഹരണപ്പെട്ടതുമായ പല ചട്ടങ്ങളും അതിൽ ഒളിഞ്ഞിരിക്കുന്നതായി ആക്ഷേപവും ഉയർന്നു. നേരത്തെയുള്ള ചട്ട പ്രകാരം പറയുന്നത് പ്രകാരം പുരുഷ യാത്രക്കാർക്ക് പതിനായിരവും, സ്ത്രീ യാത്രക്കാർക്ക് ഇരുപതിനായിരം രൂപയ്ക്കുമുള്ള സ്വർണം മാത്രമേ ബാഗേജിനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളൂ. ഇതിനാണ് മാറ്റം വരുത്തുന്നത്.

യാത്രയ്ക്കിടയിലെ അസൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ആഭരണങ്ങൾ ബാഗുകളിൽ സൂക്ഷിക്കുന്നവരാണ് മിക്ക യാത്രികരും. ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് ഒരു പവൻ സ്വർണം പോലും സർക്കാരിന്റെ പഴയ മാനദണ്ഡങ്ങൾ അനുസരിച്ച് ബാഗേജിൽ ഉണ്ടാകാൻ പാടില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മോദി സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

ഇത് സംബന്ധമായി സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ നോട്ടിഫിക്കേഷൻ താഴെ കൊടുക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP