Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാനഡ അതിർത്തിയിലെ തണുപ്പിൽ മരവിച്ചു മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു; മരിച്ചത് ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികൾ; രണ്ടാഴ്ച മുൻപ് സന്ദർശക വിസയിൽ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതർ; മനുഷ്യക്കടത്ത് സംഘം അതിർത്തിയിൽ ഇറക്കിവിട്ടതെന്ന് നിഗമനം

കാനഡ അതിർത്തിയിലെ തണുപ്പിൽ മരവിച്ചു മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു; മരിച്ചത് ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികൾ; രണ്ടാഴ്ച മുൻപ് സന്ദർശക വിസയിൽ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതർ; മനുഷ്യക്കടത്ത് സംഘം അതിർത്തിയിൽ ഇറക്കിവിട്ടതെന്ന് നിഗമനം

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ: യു.എസ്-കാനഡ അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗർ സ്വദേശികളാണ് കാനഡ അതിർത്തിയിൽ തണുത്തു മരിച്ചത്. ജഗദീഷ് ബൽദേവ്ഭായ് പട്ടേൽ, ഭാര്യ വൈശാലിബെൻ ജഗദീഷ് കുമാർ പട്ടേൽ(37)മക്കളായ വിഹാംഗി(11), ധർമിക്(3) എന്നിവരാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവർ രണ്ടാഴ്‌ച്ച മുമ്പാണ് കാനഡയിലേക്ക് സന്ദർശക വിസയിൽ എത്തിയത്.

ജനുവരി 19ന് യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് 12 മീറ്റർ മാത്രം അകലെയുള്ള മോണിറ്റോബയിൽ മരിച്ചനിലയിൽ ഇവരെ കണ്ടെത്തിയത്. ജനുവരി 26നാണ് ഇവരുടെ മൃതദേഹ പരിശോധന പൂർത്തിയായത്. കഠിനമായ ശൈത്യത്തെ തുടർന്ന് ഇവർ തണുത്ത് മരവിച്ച് മരണപ്പെട്ടതാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇന്ത്യക്കാരാണ് മരിച്ചതെന്ന വിവരം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു.

കുടുംബത്തിന്റെ ദാരുണമായ മരണവിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി വരികയാണെന്നും കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ഉറപ്പുവരുത്തുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

രണ്ടാഴ്ച മുൻപാണ് സന്ദർശക വിസയിൽ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഇവരെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിന് സമീപത്തൊന്നും വാഹനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മനുഷ്യക്കടത്ത് സംഘം മറ്റേതോ വാഹനത്തിൽ അതിർത്തിക്ക് സമീപം ഇറക്കിവിട്ടതാവാമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ജനുവരി 19ന്, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) കാനഡയിലെ എമേഴ്‌സൺ നഗരത്തിന് സമീപം തണുത്ത് മരവിച്ച് മരിച്ച നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അന്നുതന്നെയാണ് രേഖകളില്ലാത്ത രണ്ട് ഇന്ത്യൻ പൗരന്മാരെ തന്റെ വാഹനത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ചതിന് അമേരിക്കക്കാരനായ സ്റ്റീവ് ഷാൻഡ് എന്നയാളെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്നാരോപിച്ച് രേഖകളില്ലാത്ത അഞ്ച് ഇന്ത്യൻ പൗരന്മാരെക്കൂടി യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഏഴ് പേരും മരിച്ച നിലയിൽ കണ്ടെത്തിയ നാല് പേരും ഒരേ സംഘത്തിൽ പെട്ടവരാണെന്നാണ് പൊലീസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP