Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് കാലത്തും മലയാളിയെ കൈവിടാതെ ​ഗൾഫിൽ ഭാ​ഗ്യദേവത; അബുദാബി ബിഗ് ടിക്കറ്റിലൂടെ ദിലീപ് കുമാറിനെ തേടിയെത്തിയത് 20 കോടിയിലധികം ഇന്ത്യൻ രൂപ; പ്രവാസികളെ കോടീശ്വരന്മാരാക്കുന്ന ബി​ഗ് ടിക്കറ്റ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത് പൊതുചടങ്ങ് ഒഴിവാക്കി

കൊവിഡ് കാലത്തും മലയാളിയെ കൈവിടാതെ ​ഗൾഫിൽ ഭാ​ഗ്യദേവത; അബുദാബി ബിഗ് ടിക്കറ്റിലൂടെ ദിലീപ് കുമാറിനെ തേടിയെത്തിയത്  20 കോടിയിലധികം ഇന്ത്യൻ രൂപ; പ്രവാസികളെ കോടീശ്വരന്മാരാക്കുന്ന ബി​ഗ് ടിക്കറ്റ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത് പൊതുചടങ്ങ് ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: കൊവിഡ് കാലത്തും ​ഗൾഫിൽ ഭാ​ഗ്യദേവത മലയാളികളെ കൈവിടുന്നില്ല. അബുദാബി ബിഗ് ടിക്കറ്റിൽ ഇത്തവണയും ഒന്നാം സമ്മാനം മലയാളിക്ക്. തൃശ്ശൂർ സ്വദേശിയായ ദിലീപ് കുമാർ ഇല്ലിക്കോട്ടിൽ പരമേശ്വരനെയാണ് ഇക്കുറി ഭാ​ഗ്യദേവത കടാക്ഷിച്ചത്. ഞായറാഴ്ച നറുക്കെടുത്ത 215-ാം സീരീസിലാണ് തൃശൂർ ജില്ലക്കാരാനായ ദിലീപ് കുമാർ ഒരു കോടി ദിർഹം (20 കോടിയിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി നറുക്കെടുപ്പിൽ കാണികളെ അനുവദിച്ചിരുന്നില്ല. പകരം സാമൂഹിക മാധ്യമങ്ങളിലൂടെ നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. ടിക്കറ്റ് വിൽപനയും ഇപ്പോൾ വെബ്സൈറ്റ് വഴിയാണ്.

അജ്മാനിൽ താമസിക്കുന്ന ദിലീപ് ഒരു ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഏപ്രിൽ 14ന് എടുത്ത 76713 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് കോടികളുടെ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാൻ ഫോണിലൂടെ ബന്ധപ്പെട്ട ബിഗ് ടിക്കറ്റ് അധികൃതരോട് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ കട ബാധ്യതകൾ തീർക്കാൻ ഈ തുകയിൽ ഒരു ഭാഗം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പതിനാറും ഒൻപതും വയസ് പ്രായമുള്ള തന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം തന്നെയാണ് പ്രധാന ലക്ഷ്യം. ഏഴ് വർഷമായി യുഎഇയിൽ താമസിക്കുന്ന അദ്ദേഹത്തോടൊപ്പം കുടുംബവും അജ്മാനിലുണ്ട്.

ഡ്രീം കാർ പതിനൊന്നാം സീരീസിൽ വിജയിയായ ഇന്ത്യക്കാരൻ സുബോധ് സുധാകരൻ ബിഎംഡബ്ല്യൂ കാർ സ്വന്തമാക്കി. 008177 എന്ന നമ്പറിലെ ടിക്കറ്റാണ് അദ്ദേഹത്തെ സ്വപ്ന വാഹനത്തിനുടമയാക്കിയത്. ഇന്ന് നടന്ന നറുക്കെടുപ്പിൽ വിജയികളായ പത്ത് പേരിൽ ഒന്നാം സമ്മാനാർഹൻ ഉൾപ്പെടെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാർക്ക് തന്നെയായിരുന്നു. മൂന്നാം സമ്മാനം നേടിയ സ്വരൺ സോമൻ (90,000 ദിർഹം), ഏഴാം സമ്മാനം നേടിയ സുകേശ് ഗോപാല (30,000 ദിർഹം), എട്ടാം സമ്മാനം നേടിയ ഷീജ പണിക്കർ (20,000 ദിർഹം), ഒൻപതാം സമ്മാനം നേടിയ അനീഷ് കൃഷ്ണമൂർത്തി (10,000 ദിർഹം) എന്നിവരാണ് വിജയികളായ മറ്റ് ഇന്ത്യക്കാർ.

നിരവധി മലയാളികളാണ് ബി​ഗ് ടിക്കറ്റിലൂടെ കോടീശ്വരന്മാരായത്. കഴിഞ്ഞ മാർച്ചിലും മലയാളിയാണ് ഒന്നാം സമ്മാനത്തിന് അർഹനായത്. മലയാളിയായ മോഹൻ കുമാർ ചന്ദ്രദാസിനായിരുന്നു ഒന്നാം സമ്മാനം. 050897 എന്ന നമ്പറിലൂടെ 10 ദശലക്ഷം ദിർഹം (19 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനമാണ് മോഹൻ കുമാറിന് സ്വന്തമായത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 10 സമ്മാനങ്ങളിൽ ഏഴും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. മോഹൻ ഗണേശൻ, ലാലിയ സുരേഷ്, ബന്ദാവൽ കേശവ ഷെട്ടി, മോഹനൻ പുള്ളി, എൻ.പി. സജിത്, സണ്ണി ദേവസികുട്ടി എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാർ.

ഫെബ്രുവരി 27നാണ് മോഹൻ ഓൺലൈൻ വഴി ടിക്കറ്റെടുത്തത്. ടിക്കെറ്റെടുത്തപ്പോൾ എല്ലാവരേയും പോലെ മോഹൻ കുമാറിലും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളുമായി ഷോപ്പിം​ഗ് നടത്തുമ്പോഴാണ് താൻ കോടീശ്വരനായ വിവരം അറിയിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ഫോൺ കോൾ മോഹൻ കുമാറിന് ലഭിച്ചത്. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി പൊതുചടങ്ങ് ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP