Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാംഗ്ലൂർ സ്വദേശിയെ തേടിയെത്തിയത് ദുബായ് മില്ലേനിയം മില്യണയർ ബമ്പർ; ഏഴു കോടിയിൽ അധികം രൂപ സമ്മാനമടിച്ച ലൂയിസ് സ്റ്റീഫൻ മാർട്ടിസ് 25 വർഷമായി ജീവിക്കുന്നത് അബുദാബിയിൽ; സമ്മാന തുകയിൽ 10 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ഭാഗ്യശാലി

ബാംഗ്ലൂർ സ്വദേശിയെ തേടിയെത്തിയത് ദുബായ് മില്ലേനിയം മില്യണയർ ബമ്പർ; ഏഴു കോടിയിൽ അധികം രൂപ സമ്മാനമടിച്ച ലൂയിസ് സ്റ്റീഫൻ മാർട്ടിസ് 25 വർഷമായി ജീവിക്കുന്നത് അബുദാബിയിൽ; സമ്മാന തുകയിൽ 10 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ഭാഗ്യശാലി

മറുനാടൻ ഡെസ്‌ക്‌

ദുബായ്; ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വിജയിയായി ഇന്ത്യക്കാരൻ. ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിന്റെയും വിജയികളെയും പ്രഖ്യാപിച്ചു. മില്ലേനിയം മില്യണയർ സമ്മാനമായ 1 ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് 7 കോടിയിൽ അധികം രൂപ) ഇത്തവണ നേടിയത് ഇന്ത്യക്കാരനാണ്. മറ്റു നറുക്കെടുപ്പുകളിൽ ഒരെണ്ണം നേടിയതും ഇന്ത്യക്കാരൻ തന്നെയാണ്.

ബെംഗലൂരു സ്വദേശിയായ ലൂയിസ് സ്റ്റീഫൻ മാർട്ടിസ് മില്ലേനിയം മില്യണയർ ഭാഗ്യവാൻ. ദുബായ് എയർ ഷോ നടക്കുന്ന ദുബായ് വേൾഡ് സെട്രലിൽ ആണ് നറുക്കെടുപ്പ് നടന്നത്. റോബർട്ട് പീറ്റർ മാർട്ടിൻ എന്ന വ്യക്തിക്ക് അപ്രീല ഡോർസഡോറോ ബൈക്ക് ആണ് സമ്മാനം ലഭിച്ചത്.

കഴിഞ്ഞ 25 വർഷത്തിൽ അധികമായി അബുദാബിയിലാണ് ലൂയിസ് സ്റ്റീഫൻ മാർട്ടിസ് എന്ന 48കാരൻ ജീവിക്കുന്നത്. ഇവിടെ സ്വന്തമായി സോഫ്റ്റ്‌വെർ കമ്പനി നടത്തുകയാണ് ഇദ്ദേഹം. ഓൺലൈൻ വഴിയെടുത്ത 0666 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. തന്റെ ഭാഗ്യനമ്പറാണ് ഇതെന്നും എപ്പോഴും ഈ നമ്പറിലാണ് ടിക്കറ്റ് എടുക്കാറെന്നും മാർട്ടിസ് പറഞ്ഞു. സമ്മാന തുകയിൽ 10 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുചില നിക്ഷേപങ്ങൾക്കും ഉപയോഗിക്കാനാണ് പ്രാഥമിക പദ്ധതിയെന്നും രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ മാർട്ടിസ് വ്യക്തമാക്കി.

ബിഎംഡബ്യു 750എൽഐ എക്‌സ് ഡ്രൈവ് എം സ്‌പോർട്ട് കാർ ഓസ്‌ട്രേലിയൻ സ്വദേശിയായ ജെയിംസ് അറ്റമിനും ലഭിച്ചു. 'എന്റെ ജീവിതത്തിൽ കേട്ട ഏറ്റവും നല്ല വാർത്തയാണിത്. എന്നെങ്കിലും ഒരിക്കൽ ഭാഗ്യം ലഭിക്കുമെന്ന് കരുതിയിരുന്നു. ഒടുവിൽ അത് വന്നതിൽ അതിയായ സന്തോഷമുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട്. എനിക്കും എന്റെ കുടുംബത്തിനും ഇത് വലിയൊരു അനുഗ്രഹമാണ്'മാർട്ടിസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP