Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ; സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതിനിടെ കള്ളൻ ആദ്യം കുത്തിയത് ഹിരൺ ആദിയയെ; പിന്നാലെ ഭർത്താവിന്റെ നില വിളി കേട്ടുണർന്ന ഭാര്യയേയും പലതവണ കുത്തി: ഇവരുടെ വില്ലയിൽ വില്ലയിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന പാക്കിസ്ഥാനിയായ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് പൊലീസ്

ഇന്ത്യൻ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ;  സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതിനിടെ കള്ളൻ ആദ്യം കുത്തിയത് ഹിരൺ ആദിയയെ; പിന്നാലെ ഭർത്താവിന്റെ നില വിളി കേട്ടുണർന്ന ഭാര്യയേയും പലതവണ കുത്തി:  ഇവരുടെ വില്ലയിൽ വില്ലയിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന പാക്കിസ്ഥാനിയായ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

ദുബായ്: ദുബായിൽ ഇന്ത്യൻ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ. ഇവർ താമസിച്ചിരുന്ന വില്ലയിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ ഇന്ത്യൻ ദമ്പതികളായ ഹിരൺ ആദിയ, വിധി ആദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കവർച്ച നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. അറേബ്യൻ റാൻചസ് മിറാഡറിലെ വില്ലയിൽ ഈ മാസം 18നായിരുന്നു കൊലപാതകം. മോഷണ ശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതോടെയാണ് പ്രതി ഇരുവരേയും കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടത്. മാതാപിതാക്കളുടെ കരച്ചിൽ കേട്ട് എത്തിയ മകളേയും കുത്തി എങ്കിലും അവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

നേരത്തെ ദമ്പതികളുടെ വില്ലയിൽ അറ്റകുറ്റപ്പണികൾക്ക് ചെന്നിരുന്ന പാക്കിസ്ഥാൻകാരനായ
യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി പ്രതി രക്ഷപ്പെട്ടതായി ഇവരുടെ മകളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മതിലിലൂടെ വലിഞ്ഞ് കയറി ബാൽക്കണി വഴിയാണ് പ്രതി വില്ലയ്ക്കകത്തേയ്ക്ക് പ്രവേശിച്ചത്. ഈ സമയം ഹിരൺ ആദിയയും ഭാര്യ വിധി ആദിയയും ഒരു മുറിയിലും രണ്ട് പെൺമക്കൾ മറ്റൊരു മുറിയിലും ഉറക്കത്തിലായിരുന്നു.

ദമ്പതികൾ കിടന്ന മുറിയിലേയ്ക്ക് പ്രവേശിച്ച പ്രതി സ്വർണാഭരണങ്ങൾ എടുക്കുന്നതിനിടെ ഹിരൺ ഉണരുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രതി ഹിരണിനെ കുത്തി. ഹിരണിന്റെ നിലവിളി കേട്ട് വിധി ഞെട്ടിയുണർന്നതോടെ അവരെയും കുത്തി. നിലവിളി നിർത്താനായി പ്രതി ഇരുവരെയും പലതവണ കുത്തിയതായും പൊലീസ് പറഞ്ഞു.

നിലവിളി കേട്ട് ഉറക്കമുണർന്ന ദമ്പതികളുടെ 18കാരിയായ മൂത്തമകൾ മുറിയിൽ ചെന്ന് നോക്കിയപ്പോൾ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. പെൺകുട്ടിയെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വച്ച് ആളുകളെ അറിയിക്കാൻ ശ്രമിച്ചപ്പോൾ അവരെയും കുത്തി. എന്നാൽ നിസാര പരുക്കുകളോടെ പെൺകുട്ടി രക്ഷപ്പെട്ടു. പിന്നീട് പെൺകുട്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഉടൻ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ വില്ലയ്ക്ക് 1,000 മീറ്റർ അകലെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യാനും സാധിച്ചു. ഇവരുടെ വീട്ടിൽ ജോലിക്ക് എത്തിയ ആളായതിനാൽ വഴികളെല്ലാം കൃത്യമായി അറിയാവുന്നതാണ് പ്രതിയെ പെട്ടന്ന് തന്നെ രക്ഷപ്പെടാൻ സഹായിച്ചത്.

ഇന്ത്യൻ ദമ്പതികളെ കവർച്ചക്കാർ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ നേരത്തെ പറഞ്ഞിരുന്നു. നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ പിന്നീട് കണ്ടെത്തുകയും ചെയ്തു. 18 കാരിയായ മകളെ കൂടാതെ, 13 വയസുള്ള മകളും കൂടി ദമ്പതികൾക്കുണ്ട്. ഇവരിപ്പോൾ ബന്ധുക്കളുടെ കൂടെയാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP