Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലും യുഎഇയിലും 80 ശതമാനം ജനങ്ങളും കുടിയേറ്റക്കാർ; ഇന്ത്യൻ പ്രവാസികളുടെ 20 ശതമാനവും യുഎഇയിൽ; യുഎഇയിലെ 28 ലക്ഷം ഇന്ത്യക്കാർ ലോക കുടിയേറ്റ പട്ടികയിൽ രണ്ടാമതെത്തി; 1.56 കോടി ആളുകളുമായി പ്രവാസികളുടെ പട്ടികയിൽ ഇന്ത്യക്കാർ ഒന്നാമത്

ഖത്തറിലും യുഎഇയിലും 80 ശതമാനം ജനങ്ങളും കുടിയേറ്റക്കാർ; ഇന്ത്യൻ പ്രവാസികളുടെ 20 ശതമാനവും യുഎഇയിൽ; യുഎഇയിലെ 28 ലക്ഷം ഇന്ത്യക്കാർ ലോക കുടിയേറ്റ പട്ടികയിൽ രണ്ടാമതെത്തി; 1.56 കോടി ആളുകളുമായി പ്രവാസികളുടെ പട്ടികയിൽ ഇന്ത്യക്കാർ ഒന്നാമത്

ൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയതാണ്. ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള കുടിയേറ്റ ഇടനാഴി 2015-ലെ ലോകത്തെ രണ്ടാമത്തെ വലിയ കുടിയേറ്റ ഇടനാഴിയാണെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ് വ്യക്തമാക്കുന്നു. കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മെക്‌സിക്കോയിൽനിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റമാണ് ലോകത്തേറ്റവും മുന്നിൽ.

ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് യുഎഇ. 1995-നും 2015-നും ഇടയ്ക്ക് ഇന്ത്യയിൽനിന്ന് യുഎഇയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 28 ലക്ഷമാണ്. ഇതേ കാലയളവിൽ മെക്‌സിക്കോയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയവർ 55 ലക്ഷവും. 2015-ലെ കണക്കനുസരിച്ച് ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് പോയി അവിടെ പ്രവാസ ജീവിതം നയിക്കുന്നവരുടെ എണ്ണം 1.56 കോടിയാണ്. ലോകത്തേറ്റവും വലിയ പ്രവാസ സമൂഹമാണ് ഇന്ത്യക്കാരുടേത്.

ജന്മരാജ്യത്തിന് പുറത്ത് ജീവിതം നയിക്കുന്നവരുടെ എണ്ണം ലോകത്താകമാനമായി 24.3 കോടിയാണെന്ന് ഒഇസിഡിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോക ജനസംഖ്യയുടെ 3.3 ശതമാനം വരുമിത്. കഴിഞ്ഞ 20 വർഷത്തിനിടെ പ്രവാസികളുടെ എണ്ണത്തിൽ വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. 1995-ൽ ലോക ജനസംഖ്യയുടെ 2.7 ശതമാനമാമായിരുന്നു പ്രവാസികളുടെ ജനസംഖ്യ.

2005-നും 2010-നും ഇടയ്ക്ക് യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 126 ശതമാനം വർധനയുണ്ടായി. 2015-ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ സംഖ്യ 20 ശതമാനമാണ്. 1995-ൽ ഇത് വെറും ഒമ്പത് ശതമാനമായിരുന്നു. ഗൾഫ് രാജ്യങ്ങളിലാണ് കുടിയേറ്റക്കാരുടെ എണ്ണം അനിയന്ത്രിതമായ തരത്തിൽ ഉയർന്നിട്ടുള്ളത്. കുവൈറ്റ് ജനസംഖ്യയുടെ 70 ശതമാനത്തിലേറെയും ഖത്തറിന്റെയും യു.എ.ഇ.യുടെയും ജനസംഖ്യയിൽ 80 ശതമാനത്തിലേറെയും കുടിയേറ്റക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്കയിൽ മെക്‌സിക്കോക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ പ്രവാസ സമൂഹം ഇന്ത്യക്കാരുടേതാണ്. 4.13 കോടി വിദേശവംശജരാണ് അമേരിക്കയിലുള്ളത്. അതിൽ 4.13 ശതമാനം ഇന്ത്യക്കാരാണ്. 2000-നുശേഷമാണ് ഇന്ത്യൻപ്രവാസികളിലേറെയും അമേരിക്കയിലെത്തിയത്. ഇന്ത്യൻ കുടിയേറ്റക്കാരിൽ 51 ശതമാനവും ഈ കാലയളവിൽ അമേരിക്കയിലെത്തിയവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP