Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പ്രവാസികളുടെ മടക്കം; വിശദീകരണവുമായി ഷാർജ വിമാനത്താവളം അധികൃതർ; ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അറിയിപ്പ് സോഷ്യൽ മീഡിയയിലൂടെ

മറുനാടൻ ഡെസ്‌ക്‌

ഷാർജ: യുഎഇ താമസ വിസയുള്ള പ്രവാസികൾക്ക് ഐ.സി.എയുടെ മുൻകൂർ അനുമതി ഇല്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങിവരാമെന്ന് ഷാർജ എയർപോർട്ട് അധികൃതർ അറിയിച്ചു. മുൻകൂർ അനുമതി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെയുള്ള അറിയിപ്പ്.

യാത്രക്കാർ uaeentry.ica.gov.ae എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് താമസ വിസയുടെ കാലാവധിയും സാധുതയും പരിശോധിച്ചതിന് ശേഷമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അറിയിച്ചിട്ടുണ്ട്. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ളതായിരിക്കണം പരിശോധനാഫലം.

Stories you may Like

അതേസമയം ദുബായിലേക്ക് വരുന്നവർ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ ദുബായ് ഒഴികയുള്ള യുഎഇയിലെ മറ്റ് എമിറേറ്റുകൾ വഴിയുള്ള യാത്രകൾക്കാണ് അനുമതി ആവശ്യമില്ലാത്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP