Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറബ് രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം പണിത് ഉയരുന്നത് അബൂദബിയിൽ; അക്ഷർധാം ക്ഷേത്ര മാതൃകയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിനായി കൈകോർക്കുന്നത് മൂവായിരം ശിൽപികളും സന്നദ്ധ പ്രവർത്തകരും; ജാതി മതഭേദമന്യേ എല്ലാവർക്കും സന്ദർശിക്കാവുന്ന ക്ഷേത്രത്തിനായി ഭൂമി അനുവദിച്ചത് ദുബായി ഭരണകൂടം

അറബ് രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം പണിത് ഉയരുന്നത് അബൂദബിയിൽ; അക്ഷർധാം ക്ഷേത്ര മാതൃകയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിനായി കൈകോർക്കുന്നത് മൂവായിരം ശിൽപികളും സന്നദ്ധ പ്രവർത്തകരും; ജാതി മതഭേദമന്യേ എല്ലാവർക്കും സന്ദർശിക്കാവുന്ന ക്ഷേത്രത്തിനായി ഭൂമി അനുവദിച്ചത് ദുബായി ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

ദുബായി: ന്യൂഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയിൽ അബൂദബിയിൽ പടുകൂറ്റൻ ക്ഷേത്രം ഉയരുന്നു. പ്രസിദ്ധമായ അക്ഷർധാം ക്ഷേത്രത്തിന്റെ സമാനമായ മാതൃകയിൽ ദുബായിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഒന്നിക്കുന്നത് മൂവായിരത്തിലധികം ശിൽപികളാണ്. ഇതോടൊപ്പം നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരും അറബ് രാജ്യത്തെ ആദ്യക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി രംഗത്തുവന്നിട്ടുണ്ട്. 

ദുബായി ഭരണകൂടം അനുവദിച്ച് നൽകിയ 55000 ചതുരശ്രമീറ്റർ ഭൂമിയിലാണ് മിഡിലീസ്റ്റിലെ ആദ്യ പരമ്പരാഗത ഹിന്ദു കൽക്ഷേത്രം പണിതുയർത്തുക. അബൂദബി, ദുബൈ, അൽഐൻ എന്നിവിടങ്ങളിൽ നിന്ന് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന അൽ റഹ്ബയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ നടന്നുവരുന്നത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബൈയിലെ ഓപ്പറ ഹൗസിൽ പ്രതീകാത്മക ശിലാന്യാസം നടത്തി നിർമ്മാണത്തിന് തുടക്കം കുറിച്ചിരുന്നു. തുടർന്ന് സ്വാമിമാരുടെ നേതൃത്വത്തിൽ ഭൂമിപൂജയും നടത്തി. ശിൽപഭംഗിയുള്ള നൂറുകണക്കിന് പടുകൂറ്റൻ ക്ഷേത്രങ്ങൾ നിർമ്മിച്ച ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്ത (ബാപ്‌സ്) യാണ് ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകുക. ജാതി മതഭേദമന്യേ എല്ലാവർക്കും സന്ദർശിക്കാവുന്ന ക്ഷേത്രമാണ് ഉയരുന്നത്. ക്ഷേത്രം രൂപകൽപ്പന ചെയ്യുന്ന സംഘം ഇന്ത്യയിലുടനീളം യാത്ര ചെയ്ത് ക്ഷേത്ര മാതൃകകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ക്രോഡീകരിച്ചായിരിക്കും ക്ഷേത്രത്തിന്റെ രൂപം നിശ്ചയിക്കുകയെന്ന് ബാപ്‌സ് സ്വാമീ നാരായൺ സൻസ്ഥ വക്താവ് സാധു ബ്രഹ്മവിഹാരിദാസ് പറഞ്ഞു.

ഇതോടൊപ്പം ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന കല്ലിന്റെ പരിശോധനയും നടക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് കല്ലുകൾ എത്തിച്ചായിരിക്കും ക്ഷേത്രം നിർമ്മിക്കുക. കൈകൊണ്ടുള്ള കൊത്തു പണികൾക്ക് അനുയോജ്യമായതും അതേസമയം തന്നെ ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്ന തരം കല്ലുകളാണ് ഉപയോഗിക്കുക. ക്ഷേത്ര നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വെബ്‌സൈറ്റിന് രണ്ടാഴ്ചക്കകം തുടക്കം കുറിക്കും. നിർമ്മാണം എന്ന് പൂർത്തിയാകുമെന്ന് പറയാനാവില്ലെന്നും എന്നാൽ 2020നകം പ്രധാന ഭാഗങ്ങൾ പൂർത്തിയാകുമെന്നും നിർമ്മാതാക്കൾ പറയുന്നു. ഭക്തർക്ക് മാത്രമല്ല വിനോദസഞ്ചാരികളെയും കലാ പ്രേമികളെയും കൂടി ആകർഷിക്കുന്ന വിധത്തിലായിരിക്കും നിർമ്മാണം. ക്ഷേത്രത്തോടനുബന്ധിച്ച് വിവിധോദ്ദേശ സാംസ്കാരിക കേന്ദ്രവും നിർമ്മിക്കുന്നുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സൂരി പറഞ്ഞു.

മൂന്ന് വർഷം മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ. സന്ദർശിച്ചപ്പോഴാണ് ക്ഷേത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നത്.
ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് ഗോപുരങ്ങൾ ക്ഷേത്രത്തിനുണ്ടാവും. അന്തിമ രൂപകൽപ്പന ഇന്ത്യയിൽ പൂർത്തിയായി വരികയാണ്.
സന്ദർശകർക്കുള്ള ഹാളുകൾ, കുട്ടികൾക്കുള്ള കളിയിടങ്ങൾ, പൂന്തോട്ടം, പ്രാർത്ഥനാ ഹാളുകൾ എന്നിവയൊക്കെ ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ടാകും. ദി ചാരിറ്റി മന്ദിർ ലിമിറ്റഡ് ആണ് ക്ഷേത്രം പണിയുന്നതും പരിപാലിക്കുന്നതും.വിവിധ മതങ്ങളെയും സംസ്‌ക്കാരങ്ങളെയും ആദരിക്കുന്ന യു.എ.ഇയുടെ പാരമ്പര്യമാണ് പുതിയ ക്ഷേത്രത്തിലൂടെ വീണ്ടും വെളിപ്പെടുന്നത്. നിലവിൽ നിരവധി ക്രിസ്ത്യൻ പള്ളികളും രണ്ട് അമ്പലങ്ങളും ഒരു ഗുരുദ്വാരയുമാണ് യു.എ.ഇയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP