Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹമ്പോ...പ്രവാസികൾ അനുഭവിക്കുന്നത് തീക്കനൽ പോലെയുള്ള ചൂട്; കുവൈറ്റിൽ റിപ്പോർട്ട് ചെയ്തത് 63 ഡിഗ്രി സെൽഷ്യസ്! സൗദിയിലെ അർ മജ്മായിൽ ഉച്ച സമയത്ത് രേഖപ്പെടുത്തിയത് 55 ഡിഗ്രി; ഖത്തർ ബഹ്‌റൈൻ യുഎഇ എന്നിവിടങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വെബ്‌സൈറ്റുകൾ; അറബ് മണ്ണിൽ വേനൽക്കാലം കനൽ പോലെ

ഹമ്പോ...പ്രവാസികൾ അനുഭവിക്കുന്നത് തീക്കനൽ പോലെയുള്ള ചൂട്; കുവൈറ്റിൽ റിപ്പോർട്ട് ചെയ്തത് 63 ഡിഗ്രി സെൽഷ്യസ്! സൗദിയിലെ അർ മജ്മായിൽ ഉച്ച സമയത്ത് രേഖപ്പെടുത്തിയത് 55 ഡിഗ്രി; ഖത്തർ ബഹ്‌റൈൻ യുഎഇ എന്നിവിടങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വെബ്‌സൈറ്റുകൾ; അറബ് മണ്ണിൽ വേനൽക്കാലം കനൽ പോലെ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കേരളത്തിൽ മഴ തകർത്ത് പെയ്യാൻ ആരംഭിച്ചെങ്കിലും പ്രവാസികൾ അനുഭവിക്കുന്നത് തീക്കനൽ പോലെയുള്ള വേനൽ. ലോകത്തെ ഏറ്റവും കൂടിയ ചൂട് കുവൈറ്റിൽ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറബ് മണ്ണിൽ ആശങ്ക ഏറിയിരിക്കുന്നത്. സൂര്യപ്രകാശം ഏൽക്കുന്നിടത്ത് 63 ഡിഗ്രി സെൽഷ്യസും തണലത്ത് 52.2 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയിരക്കുന്നതെന്ന് അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

മാത്രമല്ല സൗദിയിലെ അർ മജ്മായിൽ ഉച്ച സമത്ത് രേഖപ്പെടുത്തിയത് 55 ഡിഗ്രി സെൽഷ്യസാണ്. വേനൽ പിന്നിടുന്നത് വരെ ഇങ്ങനെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ചൂട് ഇപ്പോഴുള്ള താപനിലയിൽ നിന്നും കുറയാത്ത സാഹചര്യത്തിൽ വെളിയിൽ ജോലി ചെയ്യുന്നവരടക്കം വൻ വെല്ലുവിളിയാണ് നേരിടുന്നത്. ഖത്തർ, ബഹ്റൈൻ, യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളിലും ഇതേ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വെബ്സൈറ്റുകൾ പ്രവചിക്കുന്നത്.

താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന സാഹചര്യത്തിൽ ജോലി സമയം വൈകിട്ട് 5 മുതൽ രാത്രി 10 വരെയാക്കണമെന്ന് നിർദ്ദേശം. കുവൈറ്റ് പാർലമെന്റ് അംഗം ഫൈസൽ അൽ കൻദരി എം പിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ വൈകിട്ട് 5 മുതൽ രാത്രി 10 വരെയുള്ള സമയത്തേക്ക് ജോലി സമയം ക്രമീകരിക്കണമെന്നാണ് നിർദ്ദേശം. സൗദിയിലെ റിയാദിൽ 40മുതൽ 45 വരെ ചൂട് രേഖപ്പെടുത്തി. തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തി ഉച്ചസമയം വിശ്രമം അനുവദിക്കാൻ സൗദി തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു

ഒമാനിലും രക്ഷയില്ല

ഇന്ത്യക്കാർ ഏറെയുള്ള ഒമാനിലും താപനില ഉയരുകയാണ്. വടക്കു-പടിഞ്ഞാറൻ കാറ്റിനെത്തുടർന്നാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച 45 ഡിഗ്രിയിലേറെ ചൂടാണ് രേഖപ്പെടുത്തിയത്. ഫഹൂദിലും ഇബ്രിയിലും 48 ഡിഗ്രിയും ബുറൈമിയിലും റുസ്താഖിലും 47 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.

സമൈൽ, ഹൈമ, ആദം എന്നിവിടങ്ങളിൽ 46 വീതവും അൽ അമീറാത്, ദിബ്ബ, നിസ്വ, ബഹ്ല, മുദേബി, ഇബ്ര, സൂർ, മഹൂത്, മർമൂൽ തുടങ്ങിയയിടങ്ങളിൽ 45 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ചൂടും പൊടിക്കാറ്റും അസുഖങ്ങൾക്ക് കാരണമാകുന്നതിനാൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഗൾഫിൽ വേനൽച്ചൂട് വർധിക്കുന്നതനുസരിച്ച് ആരോഗ്യപ്രശ്‌നങ്ങൾ വർധിച്ചതായി റിപ്പോർട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP