Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

നടക്കുന്നത് ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങൾക്കിടയിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനുള്ള ശ്രമം; മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുവാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിക്കുവാൻ കോൺഗ്രസ് പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് ഹൈബി ഈഡൻ എംപി; ബഹറൈനിലെ 'യുവ 2020'ന് സമാപനം

നടക്കുന്നത് ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങൾക്കിടയിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനുള്ള ശ്രമം; മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുവാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിക്കുവാൻ കോൺഗ്രസ് പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് ഹൈബി ഈഡൻ എംപി; ബഹറൈനിലെ 'യുവ 2020'ന് സമാപനം

സ്വന്തം ലേഖകൻ

ബഹറൈൻ: ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങൾക്കിടയിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനും രാജ്യത്തിന്റെ അഭിമാനമായ മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുവാനും ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിക്കുവാൻ കോൺഗ്രസ് പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് ഹൈബി ഈഡൻ എംപി. ഒഐസിസി യൂത്ത് വിങ്ങ് ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'യുവ 2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യം ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് ഉണ്ടാക്കിയെടുത്ത മതേതര ജനാധിപത്യ മൂല്ല്യങ്ങളെ പിച്ചിചീന്തുവാനുമാണ് ബിജെപി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന വ്യത്യസ്ത വേഷം ധരിക്കുന്ന വിവിധങ്ങളായ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയുടെ സൗന്ദര്യം എന്നത് അതിന്റെ വൈവിധ്യവും വിശാലമായ കാഴ്ചപ്പാടുമാണ്. വികസനത്തെ കുറിച്ചോ രാജ്യത്തിന്റെ പുരോഗതിയെ കുറിച്ചോ സംസാരിക്കുവാൻ രാജ്യം ഭരിക്കുന്ന സർക്കാരിന് കഴിയുന്നില്ലന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഒഐസിസി യൂത്ത് വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മികച്ച സാമൂഹ്യ പ്രവർത്തകന് ഒഐസിസി യൂത്ത് വിങ് ഏർപ്പെടുത്തിയ സോഷ്യൽ സർവ്വീസ് എക്‌സലൻസ് അവാർഡ് സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല ഏറ്റു വാങ്ങി. നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ മൂസ ഹാജി,മുതിർന്ന ഒഐസിസി ഭാരവാഹി ഉണ്ണിപ്പിള്ള എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജുകല്ലുംപുറം,ഒഐസിസി ദേശീയ പ്രസിഡന്റ് ബിനുകുന്നന്താനം, ഒഐസിസിദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ,ഗഫൂർ ഉണ്ണിക്കുളം,ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് സുനിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് മുഹമ്മദ്ഷമിം ,പ്രോഗ്രാം ജനറൽ കൺവീനർ ബിനു പാലത്തിങ്ങൽ പ്രോഗാം കൺവീനർമാരായ സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കൈരളി പട്ടുറുമാൽ വിന്നർ ഷമീർ ചാവക്കാട് നയിച്ച ഗാനമേളയും അരങ്ങേറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP